Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

യൂറോപ്യൻ പൗരത്വം കിട്ടുമ്പോൾ ഞാൻ തിരിച്ചു വന്ന് എന്റെ ക്യാൻസൽ ചെയ്ത ഇന്ത്യൻ പാസ്പോർട്ടിന്റെ പകുതി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുൻപിലും പകുതി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മുൻപിലും കത്തിക്കും; ഞാൻ ജനിച്ച നാട്ടിൽ എനിക്ക് ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഇത്രയെങ്കിലും ഞാൻ പ്രതികരിക്കണ്ടേ; സർക്കാരിൻ്റെ ലഹരി വിരുദ്ധ പോരാട്ടത്തിൻ്റെ യഥാർത്ഥ അവസ്ഥയാണിത്; കോട്ടയം അതിരമ്പുഴയിലെ പ്രവാസി വ്യാപാരിയുടെ അവസ്ഥ വിശദമാക്കി സന്ദീപ് വാചസ്പതി

11 DECEMBER 2022 03:26 PM IST
മലയാളി വാര്‍ത്ത

സർക്കാരിൻ്റെ ലഹരി വിരുദ്ധ പോരാട്ടത്തിൻ്റെ യഥാർത്ഥ അവസ്ഥയാണിത്. കോട്ടയം അതിരമ്പുഴയിലെ പ്രവാസി വ്യാപാരിയുടെ അവസ്ഥ വിശദമാക്കി സന്ദീപ് വാചസ്പതി ഒരു കുറിപ്പ് ഫേസ്ബുക്കിൽ പങ്കു വച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

സർക്കാരിൻ്റെ ലഹരി വിരുദ്ധ പോരാട്ടത്തിൻ്റെ യഥാർത്ഥ അവസ്ഥയാണിത്. കോട്ടയം അതിരമ്പുഴയിലെ പ്രവാസി വ്യാപാരിയുടെ അനുഭവ കുറിപ്പ്. വായിക്കുക. ജോർജ്ജ് വർഗ്ഗീസ് ഇല്ലത്തുപറമ്പിൽ, ആറുമാനൂർ എന്ന ഞാൻ അയർലൻഡിൽ Cullinary Art എന്ന കുക്കറി കോഴ്സ് പഠിച്ച് അവിടെ കാറ്ററിംഗ് നടത്തിവരികയായി രുന്നു. ഇപ്പോൾ ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ 3.5 കി.മീ ദൂരത്ത് കിഴക്കേച്ചിറ കള്ളുഷാപ്, മൂക്കൻസ് മീൻ ചട്ടി എന്ന പേരിൽ നടത്തുകയാണ്.

ഈ ഷാപ്പ് കേരളത്തിലെ ഏറ്റവും വലുതും, ഏറ്റവും വൃത്തിയും, ഭംഗിയുമുള്ള കള്ള് ഷാപ്പാണ്. കേരളത്തിലെ ഷാപ്പ് കറികളിൽ ഏറ്റവും കൂടുതൽ വെറൈറ്റികൾ വൃത്തിയോ ടെയും നിലവാരത്തിലും ചെയ്യാനുള്ള ശ്രമത്തിലാണ് ഞാൻ. നിലവിൽ 4 സ്റ്റാർ ഹോട്ടൽ എക്സ്പീരിയൻസ് ഉള്ള 3 ഷെഫുകൾ ഉൾപ്പെടെ 18 പേർക്ക് തൊഴിൽ നൽകുന്നുണ്ട്. നിലവിൽ നല്ലരീതിയിൽ നടക്കുന്നുമുണ്ട്. അതിരമ്പുഴയിലെ കോട്ടമുറികോളനിയിലെ കഞ്ചാവ് മാഫിയ നിരന്തരം വന്ന് ഭീകരാ ന്തരീക്ഷം സൃഷ്ടിക്കുകയും, കസ്റ്റമേഴ്സിനെ മർദ്ദിക്കുകയും ആഹാരം വാങ്ങാൻ വരു ന്നവരുടെ വാഹനങ്ങൾ അക്രമിക്കുകയും, അവരെ മർദ്ദിക്കുകയും, ചീത്തവിളിക്കു കയും, ഭീഷണി മുഴക്കുകയും ചെയ്യുന്നതുമൂലം റെസ്റ്റോറന്റ് കച്ചവടം സുഗമമായി നട ത്താൻ പറ്റാത്ത സ്ഥിതിയാണ്.

അവർ കൂട്ടമായി കുറച്ച് പേരുവരും. കഞ്ചാവ് ബീഡി തെറുത്ത് വലിക്കും. കത്തി എടുത്ത് മേശപ്പുറത്ത് വയ്ക്കും. ആരെങ്കിലും അവരെ നോക്കിയാൽ എന്താടാ താ എന്ന് തെറി വിളിക്കും. ആഹാരം കഴിച്ചിട്ട് പൈസ തരാതെ പോകുകയും ചെയ്യും. ഫാമിലി ആയിട്ട് വരുന്നവരുടെ ടേബിളിൽ ടിഷ്യു സ്റ്റാൻഡ് കൊണ്ടുവയ്ക്കുക. അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. നിലവിൽ അതിരമ്പുഴ പഞ്ചായത്തിലെ 1,2,14 വാർഡുകളിലെ സ്ഥലവില പകുതി യായി കുറഞ്ഞു. ജനത്തിന് സ്വൈര്യമായി വെളിയിൽ ഇറങ്ങി നടക്കാൻ പറ്റുന്നുല്ല. 20 വയസ്സ് റേഞ്ചിലുള്ള കുട്ടികൾ അവരുടെ

ഗാങ്ങിൽ അല്ലാത്തവരെ കാണുമ്പോൾ അവർക്കത് ശത്രുതയാണ്. ജോയി എന്ന റിട്ടയേർഡ് ഉദ്യേഗസ്ഥൻ തന്റെ ഒരേക്കർ സ്ഥലം കഴിഞ്ഞ 2 വർഷമായി ഉപേക്ഷിച്ചിട്ടിരിക്കുകയാണ്. തെങ്ങിൽനിന്ന് തേങ്ങാ കിട്ടുന്നില്ല. കരിക്ക് ഇട്ട് മദ്യത്തിൽ ഒഴിച്ച് കുടിക്കുന്നു. ചോദ്യം ചെയ്താൽ എന്താടാ താ... എന്ന് ചോദിക്കും. ജാതി മരങ്ങളിൽ കഞ്ചാവ് പൊതി സൂക്ഷിക്കുന്നു. ആ ഏരിയായിൽ ഇതാണ് അവസ്ഥ. എന്റെ സ്റ്റാഫിനെ ചീത്തവിളിക്കുന്നതുമൂലം അവർ ജോലി നിർത്തി പോകുന്നു. കസ്റ്റമേഴ്സ് വരാൻ വിമുഖത കാണിക്കുന്നു. ഭയമാണ് അവർക്ക് വരാൻ.. അവിടെ കഞ്ചാവ് പിള്ളേരെകൊണ്ട് ശല്യമാണ്, അവിടെ പോകണ്ട എന്ന അവസ്ഥയിലാക്കുന്നു.

ഒരു സ്ഥാപനം നടത്തി കുറേപേർക്ക് തൊഴിൽ നൽകാൻ വന്ന എന്നെ എന്ന് ചീത്ത വിളിക്കുമ്പോൾ എനിക്ക് കേട്ട് നിൽക്കേണ്ട അവസ്ഥയാണ്. പ്രതികരിച്ചാൽ ഞാൻ ചിലപ്പോൾ കൊലക്കേസ് പ്രതിയാകും. അല്ലെങ്കിൽ വധശ്രമത്തിൽ പ്രതിയാകും. എന്റെ തൊഴിലാളികൾ ആരെങ്കിലും പ്രതികരിച്ചാലും ഞാൻ പ്രതിയാകില്ലേ. എനിക്ക് വല്ലപ്പോഴും എന്റെ ഭാര്യയെയും കുട്ടികളെയും കാണാൻ പോകാൻ പറ്റാത്ത അവസ്ഥ വരുമോ എന്ന് ഞാൻ ഭയക്കുന്നു.

ഞാൻ എന്ത് ചെയ്യണം. ഇവിടെ ഒരു സ്ഥാപനം തുടങ്ങി 100-150 പേർക്ക് വരുന്ന ഒരു വർഷത്തിനകത്ത് തൊഴിൽ കൊടുക്കാൻ വന്ന എന്റെ അവസ്ഥ ഇതാണ്. ഇത്രയ്ക്ക് റിസ്ക് എടുത്ത് ബിസ്സിനസ്സ് നടത്താൻ ഈ നാട് അത് വാഗ്ദത്ത ഭൂമി യൊന്നും അല്ലല്ലോ. ക്രിമിനലുകളിൽ നിന്നും സംരക്ഷണം നൽകേണ്ട ഉത്തരവാ ദിത്വമെങ്കിലും ഭരണകൂടത്തിനില്ലേ. ഈ കഞ്ചാവ് മാഫിയയെ നേരിടാനുള്ള നിയമങ്ങൾ കർശനമാക്കി വേണ്ട സംരക്ഷണം നൽകണം.

(പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു; അവർക്ക് നടപടിയെടുക്കാൻ ഇവിടെ നിയമമില്ല. ഒരുകിലോയിൽ താഴെ കഞ്ചാവ് പിടിച്ചാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടണം കൊലപാതക ശ്രമമല്ലാത്ത മർദ്ദനങ്ങ ളിൽ പ്രതിയായാലും സ്റ്റേഷൻജാമ്യത്തിൽ വിടണം. തെറി വിളിച്ചാലും ഭീഷണിപ്പെടുത്തി യാലും പെറ്റിക്കേസെടുക്കാനേ പറ്റത്തുള്ളൂ. അവരും നിസ്സഹായരാണ്.) ഇവിടെ മനുഷ്യാ വകാശം ക്രിമിനലുകൾക്കേയുള്ളൂ. ബിസ്സിനസ്സ് നടത്തുവർക്ക് ഇല്ല.

എന്റെ സ്ഥാപനത്തിൽ ഇനി ബഹളമുണ്ടാക്കാത്ത അവസ്ഥ ഉണ്ടാക്കി തന്നില്ലെ ങ്കിൽ ഞാൻ ഇത് നിർത്തി തിരിച്ചുപോകേണ്ട അവസ്ഥയിലാണ്. എനിക്ക് നഷ്ടപ്പെട്ട 35 ലക്ഷം ഞാൻ അവിടെ പണിയെടുത്ത് തിരിച്ചുപിടിച്ചുകൊള്ളാം. ഞാൻ യൂറോപ്പ് പൗരത്വം സ്വീകരിച്ചോളാം. എനിക്ക് അത് ലഭിക്കും. എനിക്ക് എന്റെ യൂറോപ്യൻ പൗരത്വം കി ട്ടുമ്പോൾ ഞാൻ തിരിച്ചു വന്ന് എന്റെ ക്യാൻസൽ ചെയ്ത ഇന്ത്യൻ പാസ്പോർട്ടിന്റെ പകുതി കേരളമുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുൻപിലും പകുതി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മുൻപിലും ഞാൻ കത്തിക്കും. ഞാൻ ജനിച്ച നാട്ടിൽ എനിക്ക് ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഇത്രയെങ്കിലും ഞാൻ പ്രതികരിക്കണ്ട. ഞാനും ഇന്ത്യയിൽ ജനിച്ചുവ ളർന്ന ഒരു പൗരനല്ലേ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (32 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (40 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (46 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (52 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (1 hour ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends