ആലപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കടപ്പുറത്ത് ; ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി. എ ആര്‍ ക്യാമ്പിലെ എഎസ്‌ഐ ഫെബി ഗോണ്‍സാലസിന്റെ മൃതദേഹമാണ് കടപ്പുറത്ത് കണ്ടെത്തിയത്. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയാണ് ഫെബി ഗോണ്‍സാലസ്.
അതേസമയം ഇന്നലെ വൈകിട്ട് വരെ ഇദ്ദേഹം ആലപ്പുഴയിലെ ക്യാമ്പിലുണ്ടായിരുന്നതായാണ് പറയുന്നത്. ഇന്നു രാവിലെ എട്ടരയോടെയാണ് ഫെബിയുടെ മൃതദേഹം കടപ്പുറത്ത് അടിഞ്ഞത്. മാത്രമല്ല ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് എഎസ്‌ഐയാണെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ മൃതദേഹത്തില്‍ പരിക്കുകളില്ല. ക്യാമ്പില്‍ എന്തെങ്കിലും പ്രശ്‌നം ഉള്ളതായി അറിയില്ലെന്ന് ക്യാമ്പ് കമാന്‍ഡന്റ് അറിയിച്ചു.
https://www.facebook.com/Malayalivartha



























