ജാതി മത ദേശീയ രാഷ്ട്രീയ ലിംഗ വ്യത്യാസമില്ലാതെ ലോകത്തെ മനുഷ്യരായ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഫുട്ബോൾ എന്ന വികാരത്തെപ്പോലും മതത്തിൻ്റെ പേര് പറഞ്ഞു കളങ്കപ്പെടുത്തുന്ന ഇയാളെയൊക്കെ ഫുട്ബോളിനെക്കോൾ വലുതായി മതത്തെ കാണുന്ന ആളാണ് എന്ന് മനസ്സിലായി; ഏതൊരു കാര്യത്തിലും മതഘോഷണം നടത്തി മലിനമാക്കുന്നതാണ് ഒരു മൗലികവാദിയെ തിരിച്ചറിയാൻ ഏറ്റവും നല്ല ലക്ഷണം; ഓസ്സിൽ എന്ന ഫുട്ബോൾ താരത്തെ വിമർശിച്ച് ജസ്‌ല മാടശേരി

സുഡാപ്പികളുടെ ഇരവാദ കണ്ണീർ സാഹിത്യത്തിലെ നായകൻ ഓസിലിന്റെ ട്വിറ്റ് കളഞ്ഞ് കിട്ടിയിട്ടുണ്ട്. ജാതി മത ദേശീയ രാഷ്ട്രീയ ലിംഗ വ്യത്യാസമില്ലാതെ ലോകത്തെ മനുഷ്യരായ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഫുട്ബോൾ എന്ന വികാരത്തെപ്പോലും മതത്തിൻ്റെ പേര് പറഞ്ഞു കളങ്കപ്പെടുത്തുന്ന ഇയാളെയൊക്കെ ഫുട്ബോളിനെക്കോൾ വലുതായി മതത്തെ കാണുന്ന ആളാണ് എന്ന് മനസ്സിലായി. ഏതൊരു കാര്യത്തിലും മതഘോഷണം നടത്തി മലിനമാക്കുന്നതാണ് ഒരു മൗലികവാദിയെ തിരിച്ചറിയാൻ ഏറ്റവും നല്ല ലക്ഷണം. അത് ഓസിൽ തെറ്റിച്ചിട്ടില്ല. ഓസ്സിൽ എന്ന ഫുട്ബോൾ താരത്തെ വിമർശിച്ച് ജസ്‌ല മാടശേരി.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; ജർമ്മൻ ടീമിന്റെ മനുഷ്യത്വ നിലപാടുകൾക്കൊപ്പം നിന്നവർക്കും. അഭിനന്ദിച്ചവർക്കും ഒക്കെ ഓസ്സിൽ എന്ന ഫുട്ബോൾ താരത്തിന്റെ പേര് പരിചിതമായിരിക്കും. ജർമ്മൻ ടീമിന്റെ വായ് പൊത്തിയുള്ള പ്രതിക്ഷേധത്തിന്റെ പോസ്റ്റിന്റെ കീഴെയൊക്കെ ജർമ്മനി ഓസിലിനോട് ചെയ്തത് നിങ്ങൾ കണ്ടോ എന്ന കണ്ണീരിൽ കുതിർന്ന ഇരവാദ മത സാഹിത്യം കാണാത്തവർ ഉണ്ടാകില്ല. ലൈംഗിക ന്യൂനപക്ഷങ്ങളെ അംഗീകരിക്കില്ലന്നും, അവരെ അകറ്റി നിർത്തും എന്നു പ്രഖ്യാപിച്ച ഖത്തർ അടക്കമുള്ള ലോകരാജ്യങ്ങളുടെ നിലപാടുകൾക്കെതിരെ പ്രതിക്ഷേധിക്കുമ്പോ പോലും ഓസിൽ ആയിരുന്നു ഒരു ശരാശരി സൈബർ സുഡാപ്പിയുടെ പ്രതിരോധം.
ഒരു ദേശീയ ടീമിൽ അംഗമായിരിക്കെ തന്നെ, ഒരു കാലത്ത് ഇസ്ലാമിക ഖലീഫ വാണിരുന്ന തുർക്കിയുടെ ഇന്നത്തെ പ്രസിഡന്റും , കുർദ്ദു വംശക്കാർ എന്ന കാരണം പറഞ്ഞു കുറെ മനുഷ്യരെ വേട്ടയാടുന്നയാളുമായ എർദോഗനുമായുള്ള സെൽഫി പോസ്റ്റ് ചെയ്ത്, എന്റെ പ്രസിഡന്റ് എന്ന ക്യാപ്ക്ഷനും കൊടുത്തതാണ് ,ഓസിലിനെതിരെയുള്ള പ്രതിക്ഷേധങ്ങൾക്ക് കാരണം. മുപ്പത് വയസു വരെ ജർമ്മൻ ദേശീയ ടീമിൽ കളിച്ച് ഫോം നഷ്ടമായ ഓസിൽ പിന്നീട് ടീമിൽ നിന്നു പുറത്താകുകയായിരുന്നു. ഒപ്പം പുറത്താകലിന് രാഷ്ട്രീയ കാരണം ഒരു പക്ഷേ ഉണ്ടായിരിക്കാം.
ദാ, ഇപ്പോ സുഡാപ്പികളുടെ ഇരവാദ കണ്ണീർ സാഹിത്യത്തിലെ നായകൻ ഓസിലിന്റെ ട്വിറ്റ് കളഞ്ഞ് കിട്ടിയിട്ടുണ്ട്. ജാതി മത ദേശീയ രാഷ്ട്രീയ ലിംഗ വ്യത്യാസമില്ലാതെ ലോകത്തെ മനുഷ്യരായ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഫുട്ബോൾ എന്ന വികാരത്തെപ്പോലും മതത്തിൻ്റെ പേര് പറഞ്ഞു കളങ്കപ്പെടുത്തുന്ന ഇയാളെയൊക്കെ ഫുട്ബോളിനെക്കോൾ വലുതായി മതത്തെ കാണുന്ന ആളാണ് എന്ന് മനസ്സിലായി. ഏതൊരു കാര്യത്തിലും മതഘോഷണം നടത്തി മലിനമാക്കുന്നതാണ് ഒരു മൗലികവാദിയെ തിരിച്ചറിയാൻ ഏറ്റവും നല്ല ലക്ഷണം. അത് ഓസിൽ തെറ്റിച്ചിട്ടില്ല...
ഫുട്ബാൾ വൈവിധ്യങ്ങളുടെ സ്നേഹത്തിന്റെ കൂടിച്ചേരലിന്റെ രക്തം ചിന്താത്ത സൗഹൃദ പോരാട്ടവീര്യത്തിന്റെ മാമാങ്കമാണ് ..മതരാജ്യങ്ങൾക്ക് അപ്പുറം ലോകത്തെ മുഴുവൻ ആഘോഷാരവങ്ങളും വ്യത്യസ്തതകളും കൊണ്ട് നിറമണിയിച്ചു ഒന്നിപ്പിക്കുന്ന അതിമനോഹരമായ കായികമത്സരം ആണ് ഫുട്ബോൾ ഈ മനോഹരമായ ലോകത്തെ ഭംഗിയായി ഓര്മ്മിപ്പിക്കുന്ന ഫുട്ബോളിൽ പോലും മതം കലർത്തുന്ന വളരെ വൃത്തികെട്ട ചില മനുഷ്യരോട് വല്ലാത്ത വെറുപ്പ് തോന്നീട്ടുണ്ട് .
ഓസിൽ എന്ന ഫുട്ബാൾ താരത്തിന്റെ കഴിവിനെ അംഗീകരിക്കുന്നതോടൊപ്പം നിലപാടുകളെ വളരെ വെറുപ്പോടെ നോക്കിക്കാണുന്നു .. കാരണം അദ്ദേഹം ഭാഗമായിരുന്ന ഫുട്ബോൾ ന്റെ ഭംഗിക്ക് മതത്തിന്റെ നിറം കൊടുത്ത് അതിന്റെ അന്തസ്സുറ്റ നശിപ്പിക്കുന്ന വാക്കുകളാണ് .. അന്നും ഇന്നും ..ഇന്നലെ മൊറോക്കോ ജയിച്ചപ്പോൾ പറഞ്ഞ വാക്കാണ് ന്യൂസിൽ .(കമെന്റും ) ഓസിലിന്റെ കാര്യത്തിൽ അന്നും ഇന്നും ജർമനിക്ക് ഒപ്പം തന്നെയാണ്..
https://www.facebook.com/Malayalivartha



























