ഇന്നലത്തെ എൻ്റെ രണ്ടു പ്രവചനത്തിൽ ഒന്ന് ശരിയായി; എൻ്റെ മെഗാ പ്രവചനം പോലെ മൊറോക്കോ പോർച്ചുഗലിനെ തകർത്തു സെമിയിൽ എത്തി; എന്നാൽ പാവം ഇംഗ്ലണ്ട് ടീമിന് കരുത്തരായ ഫ്രാൻസിനോടു സാങ്കേതികമായി കുഞ്ഞു പരാജയം നേരിട്ടു; ഫുട്ബോൾ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

ഇന്നലത്തെ എൻ്റെ രണ്ടു പ്രവചനത്തിൽ ഒന്ന് ശരിയായി ട്ടോ.. എൻ്റെ മെഗാ പ്രവചനം പോലെ മൊറോക്കോ പോർച്ചുഗൽ നെ തകർത്തു സെമിയിൽ എത്തി. എന്നാൽ പാവം ഇംഗ്ലണ്ട് ടീമിന് കരുത്തരായ ഫ്രാൻസിനോടു സാങ്കേതികമായി കുഞ്ഞു പരാജയം നേരിട്ടു. ഫുട്ബോൾ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; പണ്ഡിറ്റിൻ്റെ ഫുട്ബോൾ നിരീക്ഷണം.
ഇന്നലത്തെ എൻ്റെ രണ്ടു പ്രവചനത്തിൽ ഒന്ന് ശരിയായി ട്ടോ.. എൻ്റെ മെഗാ പ്രവചനം പോലെ മൊറോക്കോ പോർച്ചുഗലിനെ തകർത്തു സെമിയിൽ എത്തി. എന്നാൽ പാവം ഇംഗ്ലണ്ട് ടീമിന് കരുത്തരായ ഫ്രാൻസിനോടു സാങ്കേതികമായി കുഞ്ഞു പരാജയം നേരിട്ടു. (2-1) പക്ഷേ ഈ ടൂർണമെൻ്റിൽ ഇതുവരെ ഉള്ളതിൽ ഏറ്റവും നല്ല കളിയായിരുന്നു ഇത്. നന്നായി കളിക്കുന്നത് ഇംഗ്ലണ്ട്. പക്ഷേ കഷ്ടകാലത്തിന്, ഗോളടിക്കുന്നത് ഫ്രാൻസ്.
അർഹതക്ക് ലഭിച്ച പെനാല്‍റ്റി ഹാരി കെയ്ന് ജിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ പോയതാണ് പാരയായത്. അല്ലെങ്കിൽ സൂത്രത്തിൽ വീണ്ടും ഒരു ഗോൾ കൂടി അടിച്ചു ഫ്രാൻസിനെ തകർത്തെനെ.. ങാ.. പോട്ടെ.. ഇനി അടുത്ത വേൾഡ് കപ്പിൽ നോക്കാം.. 2018 ആവർത്തിക്കുമോ ഫൈനൽ.. ? ക്രൊയേഷ്യ &ഫ്രാൻസ്. ഇജ്ജാതി കളി കാഴ്ചവച്ചൽ ഫ്രാൻസിന് വീണ്ടും കപ്പ് അടിക്കാം..
(വാൽകഷ്ണം.. ഞങ്ങൾ കപ്പ് കണ്ട് കൂടെ കൂടിയവർ അല്ലാ.. ഒരു രസത്തിന്, നേരം പോക്കിനു കളിക്കുന്നു. കേരളത്തിൽ ആയിര കണക്കിന് ആരാധകര് ഉള്ള ബ്രസീൽ വരെ ഇംഗ്ലണ്ടിന് മുമ്പേ പുറത്തായി.. പിന്നെയാണോ ഞങ്ങൾ.. ജയിച്ചാലും തോറ്റാലും ഇംഗ്ലണ്ട് നു ഒപ്പം..വാമോസ് ഇംഗ്ലണ്ട് , വിവ ഇംഗ്ലണ്ട്.. ഇത്രയും പറഞ്ഞു ഞാൻ നാല് റൗണ്ട് കണ്ടം വഴി ഓടി).
https://www.facebook.com/Malayalivartha



























