ദേശീയപാതയിൽ അപായ സൂചന ബോര്‍ഡ് വെച്ചില്ല; മേല്‍പ്പാലത്തില്‍ നിന്ന് ബൈക്ക് താഴേയ്ക്ക് പതിച്ച് ദമ്പതികള്‍ക്ക് ദാരുണ മരണം

അപായ സൂചന ബോര്‍ഡ് വെക്കാത്തതിനെ തുടർന്ന് ഛത്തീസ്ഗഢിലെ പണിതീരാത്ത മേല്‍പ്പാലത്തില്‍ നിന്ന് വീണ് ദമ്പതിമാര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ദുര്‍ഗ് – റായ്പൂര്‍ റോഡിലാണ് സംഭവം. അപകടത്തെ തുടർന്ന് ഇവരുടെ 12 വയസുള്ള മകള്‍ക്ക് ഗുരുതരപരുക്കേറ്റു. ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.
അതേസമയം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ 30 അടി താഴ്ചയിലേക്ക് വീണായിരുന്നു അപകടം. സംഭവത്തിൽ ആജുരാം ദേവനാഗം (46), ഭാര്യ നിര്‍മല (42) എന്നിവര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. ഇവരുടെ മകള്‍ അന്നുവിന് (12) ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ പരിക്കേറ്റ കുട്ടിയെ റായ്പൂര്‍ എയിംസില്‍ പ്രവേശിപ്പിച്ചു.
മാത്രമല്ല മേല്‍പ്പാലത്തില്‍ നിന്ന് ഒരു കാറും താഴേക്ക് വീണെങ്കിലും കാര്‍ ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൂടാതെ ദേശീയപാത 53ല്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലത്തില്‍ വച്ചാണ് അപകടം നടന്നത്. സംഭവ ദിവസം ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് തിരികെവരുമ്പോഴായിരുന്നു അപകടം നടന്നത്.
എന്നാൽ മേല്‍പ്പാലത്തിന്റെ ഒരു ഭാഗം പൂര്‍ണമായും പണികഴിഞ്ഞതാണ്. പക്ഷേ മറുവശത്ത് പണി കഴിഞ്ഞിരുന്നില്ല. ഇതേ സംബന്ധിച്ച് അപായ സൂചനയും ഉണ്ടായിരുന്നില്ല. ഇതോടെയാണ് അപകടത്തിനു കാരണമായാത്ത. അപകടത്തിനു ശേഷം പൊലീസ് ഇവിടെ ബാരിക്കേഡുകള്‍ സ്ഥാപിച്ചു.
https://www.facebook.com/Malayalivartha
























