Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

ഒരാൾ ജയിലിൽ കിടന്ന അനുഭവ കഥ വായിച്ചിട്ട് പുള്ളി കുറച്ചു നാൾ കൂടി അവിടെ കിടന്നിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് തോന്നുന്നത് കഷ്ടമാണ്; എം ശിവശങ്കർ എഴുതിയ അശ്വത്ഥാമാവ് വെറും ഒരാന എന്ന പുസ്തകം വായിച്ചപ്പോൾ എനിക്കങ്ങനെയാണ് തോന്നിയത്; അതദ്ദേഹത്തിനോട് തോന്നിയ ഇഷ്ടകേടു കൊണ്ടല്ല; മറിച്ച് ജയിൽ കിടന്ന സമയത്തെ അനുഭവങ്ങൾ വച്ച് നമ്മുടെ നീതിന്യായ വ്യവസ്ഥയെ അസാമാന്യ ആഴത്തിൽ നോക്കികാണുന്നതിലും പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നതിലും അദ്ദേഹം കാണിക്കുന്ന മിടുക്ക് കൊണ്ടാണ്; നസീർ ഹുസൈൻ കിഴക്കേടത്ത് കുറിക്കുന്നു

11 DECEMBER 2022 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ

അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..

ഒരാൾ ജയിലിൽ കിടന്ന അനുഭവ കഥ വായിച്ചിട്ട്, പുള്ളി കുറച്ചു നാൾ കൂടി അവിടെ കിടന്നിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നുന്നത് കഷ്ടമാണ്, പക്ഷെ എം ശിവശങ്കർ എഴുതിയ അശ്വത്ഥാമാവ് വെറും ഒരാന എന്ന പുസ്തകം വായിച്ചപ്പോൾ, എനിക്കങ്ങനെയാണ് തോന്നിയത്, അതദ്ദേഹത്തിനോട് തോന്നിയ ഇഷ്ടകേടു കൊണ്ടല്ല, മറിച്ച് ജയിൽ കിടന്ന സമയത്തെ അനുഭവങ്ങൾ വച്ച് നമ്മുടെ നീതിന്യായ വ്യവസ്ഥയെ അസാമാന്യ ആഴത്തിൽ നോക്കികാണുന്നതിലും, പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നതിലും അദ്ദേഹം കാണിക്കുന്ന മിടുക്ക് കൊണ്ടാണ്. എം ശിവശങ്കറിന്റെ പുസ്തകത്തെ കുറിച്ച് നസീർ ഹുസൈൻ കിഴക്കേടത്ത് ഫേസ്ബുക്ക് ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഒരാൾ ജയിലിൽ കിടന്ന അനുഭവ കഥ വായിച്ചിട്ട്, പുള്ളി കുറച്ചു നാൾ കൂടി അവിടെ കിടന്നിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നുന്നത് കഷ്ടമാണ്, പക്ഷെ എം ശിവശങ്കർ എഴുതിയ അശ്വത്ഥാമാവ് വെറും ഒരാന എന്ന പുസ്തകം വായിച്ചപ്പോൾ, എനിക്കങ്ങനെയാണ് തോന്നിയത്, അതദ്ദേഹത്തിനോട് തോന്നിയ ഇഷ്ടകേടു കൊണ്ടല്ല, മറിച്ച് ജയിൽ കിടന്ന സമയത്തെ അനുഭവങ്ങൾ വച്ച് നമ്മുടെ നീതിന്യായ വ്യവസ്ഥയെ അസാമാന്യ ആഴത്തിൽ നോക്കികാണുന്നതിലും, പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നതിലും അദ്ദേഹം കാണിക്കുന്ന മിടുക്ക് കൊണ്ടാണ്.

ഉദാഹരണത്തിന് അദ്ദേഹത്തിന്റെ പുസ്തകത്തിൽ താഴെ പറയുന്ന വാചകങ്ങൾ നോക്കൂ.. "ചെയ്യാത്ത കുറ്റത്തിന് വിചാരണ തടവുകാരായി ജയിലുകളിൽ പാർപ്പിച്ചിട്ടുള്ളവരുടെ കാര്യം നിങ്ങളാലോചിച്ച് നോക്കിയിട്ടുണ്ടോ? ഒന്നോ രണ്ടോ ദിവസമല്ല, ആഴ്ചകളും മാസങ്ങളും വർഷങ്ങളും നീതി വൈകുന്നത് മൂലം ജയിലിൽ കിടക്കുന്നവരെ കുറിച്ച്? ഇന്ത്യയിൽ ഇന്ന് നാല്പതിനാൽ ദശലക്ഷം കേസുകൾ തീർപ്പാകാതെ കിടക്കുന്നുണ്ട്? ഓരോ കേസും കുറഞ്ഞത് രണ്ടു കുടുംബങ്ങളെ ബാധിക്കുന്നു എന്ന് കരുതിയാൽ, നമ്മുടെ ജനസംഖ്യയിൽ നൂറിൽ മുപ്പത് പേരും നീതി വൈകുന്നതിന്റെ ഇരകളാണെന്നു കാണാം.

ഇങ്ങനെ നീതി വൈകുന്നത് മൂലം വിചാരണ തടവുകാരായി കഴിയുന്നവരിൽ ഭൂരിഭാഗവും പാവപ്പെട്ടവരും നിയമത്തെ കുറിച്ച് അറിവില്ലാത്തവരുമാണ്. ചിലരുടെ കേസുകളിൽ അറസ്റ്റ് ചെയ്തു കഴിഞ്ഞു അറുപതു ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് കൊണ്ട് സ്വാഭാവിക ജാമ്യം ലഭിക്കാൻ അര്ഹതയുള്ളവരാണെന്ന് കൂടി അറിയാത്തവരാണ്. എംബിബിസ് പഠിക്കുന്ന കുട്ടികൾ ആശുപത്രികളിൽ ഹൗസ് സർജൻസി ചെയ്യുന്നത് പോലെ ചെയ്യുന്നത് പോലെ നിയമവിദ്യാര്ഥികളെ ഉപയോഗിച്ച് ഇത്തരം തടവുകാർക്ക് ബോധവത്കരണവും സഹായവും ചെയ്താൽ കുറെയേറെ വിചാരണത്തടവുകാർക്ക് നീതി ലഭിക്കും.

ജയിൽ സംവിധാനം ആകെ ചിട്ടപ്പെടുത്തിയിരിക്കുന്നതും നടത്തികൊണ്ടുപോകുന്നതും ശിക്ഷ വിധിക്കപെട്ടവരെ പാർപ്പിക്കാൻ വേണ്ടിയുള്ള സ്ഥലങ്ങൾ എന്ന നിലയിലാണ്, ഇങ്ങിനെയുള്ള സ്ഥലത്തു തന്നെയാണ് വിചാരണ തടവുകാരെയും പാർപ്പിക്കുന്നത്. കുറ്റം ചെയ്തവർക്ക് തുല്യമായിട്ടാണ് വിചാരണ തടവുകാരെയും ജയിലുകളിൽ പരിഗണിക്കുന്നത്. കുറ്റാരോപിതരെ കുറ്റവാളികൾക്ക് തുല്യമായ ജയിൽ ശിക്ഷ നടപടികൾക്ക് വിധേയമാക്കുന്നത് നിരപരാധികൾ ശിക്ഷിക്കപ്പെടരുത് എന്ന അടിസ്ഥാന നീതിയുടെ നിഷേധമാണ്"

കുറച്ചുനാൾ മാത്രമേ ജയിലിൽ വിചാരണ തടവുകാരനായി കഴിഞ്ഞിട്ടുളൂ എങ്കിലും അസാധാരണ നിരീക്ഷണങ്ങളും, പ്രശ്നങ്ങൾക്ക് പരിഹാരവുമെല്ലാം നിർദ്ദേശിക്കുന്ന ഒരു പുസ്തകമാണ് ശിവശങ്കർ എഴുതിയിരിക്കുന്നത്. കേസിനെ കുറിച്ചുള്ളതും, സ്വകാര്യ ജീവിതത്തെ കുറിച്ചുള്ളതുമായ ഭാഗങ്ങൾ മാറ്റി നിർത്തിയാൽ തന്നെ വിചാരണ തടവുകാരെ കുറിച്ചുള്ള അദ്ധ്യായങ്ങൾ സർക്കാരുകൾ ഗൗരവമായി പരിഗണിക്കേണ്ട വിഷയങ്ങൾ ആണ് ചർച്ച ചെയ്യുന്നത്. എന്തായാലും സ്രാവുകളുടെ കൂടെ നീന്തി എന്നൊക്കെ പറയുന്ന ചവറു വായിച്ച് നഷ്ടപെട്ട സമയം ഈ പുസ്തകത്തിലെ ഒന്ന് രണ്ടു അദ്ധ്യായങ്ങൾ നികത്തി. നന്ദി ശിവശങ്കർ.

നോട്ട് : സ്വർണക്കടത്ത് കേസിന്റെ കാര്യത്തിൽ എനിക്ക് ചില സ്വകാര്യ സംശയങ്ങളുണ്ട്. സ്വർണത്തിനു പകരം ബോംബോ, ബോംബ് നിർമിക്കാനുള്ള സാമഗ്രികളോ ആണ് കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ വഴി കടത്തി കൊണ്ടുവന്നത് എന്ന് കരുതുക. ആദ്യമായും അവസാനമായും നമ്മൾ ചോദിക്കുന്നത് ആര് കൊണ്ടുവന്നു , ആര് സ്വീകരിച്ചു എന്നതല്ല, അവർ ചെറിയ മീനുകളാണ്. പ്രധാന ചോദ്യം ആരാണ് ഇതിന്റെ പിറകിൽ എന്നതാണ്. ആർക്കു വേണ്ടി അയച്ചു, ആരാണ് അയച്ചത്. സ്വർണക്കടത്തു കേസിലും ചോദ്യം ഇതുതന്നെയാണ്, കാരണം രാജ്യത്തിൻറെ സാമ്പത്തിക വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്ന പ്രവർത്തങ്ങൾ എല്ലാം രാജ്യദ്രോഹം തന്നെയാണ്.

പക്ഷെ കേരളത്തിൽ ഇത്രയും മാധ്യമ വിചാരണ നടത്തിയിട്ടും ഈ കേസിൽ മേല്പറഞ്ഞ രണ്ടു ചോദ്യങ്ങൾക്ക് മാത്രം ഉത്തരം കിട്ടിയിട്ടില്ല. ആരാണ് കോൺസുലേറ്റ് വഴി സ്വർണം അയച്ചത്. സ്വപ്ന സുരേഷിന്റെ കോൺസുലേറ്റ് ബന്ധം ഉപയോഗിച്ച് എന്ന ആരോപണം ശരിയോ തെറ്റോ ആകാം, അതിനു വേണ്ടി ശിവശങ്കർ സഹായിച്ചോ ഇല്ലയോ എന്നതും കോടതി തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ട കാര്യമാണ്, പക്ഷെ പ്രധാനപ്പെട്ട ചോദ്യം ഈ സ്വർണം ആര് ആർക്കുവേണ്ടി അയച്ചു എന്നതാണ്. ഇതുവരെ NIA, എൻഫോഴ്‌സ്‌മെന്റ് തുടങ്ങി ആർക്കും ഉത്തരമില്ലാത്തതും ഇതുതന്നെയാണ്.

ഈ പുസ്തകത്തിൽ ഉന്നയിക്കുന്ന പ്രധാന ആരോപണം, കേന്ദ്ര അന്വേഷണ ഏജൻസികൾ മേല്പറഞ്ഞ ചോദ്യങ്ങൾക് ഉത്തരം തേടുന്നതിന് പകരം, സ്വപ്ന സുരേഷിനെ കൊണ്ടും, എം ശിവശങ്കറിനെ കൊണ്ടും, കേരള മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകാൻ, , കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി വരെ ശ്രമിച്ചു എന്നതാന്. രാജ്യ താല്പര്യങ്ങൾക്ക് വിരുദ്ധമായി ഒരു കാര്യം നടക്കുകയും , അത് അന്വേഷിക്കാതെ കേന്ദ്ര ഏജൻസികൾ സംസ്ഥാന മുഖ്യമന്ത്രിയെ കുടുക്കാൻ നോക്കുകയും ചെയ്തു എന്ന് വച്ചാൽ , ചത്തത് കീചകനെങ്കിൽ എന്ന ലോജിക് വച്ച് ഈ കള്ളക്കടത്തു നടത്തിയത് ഇതുകൊണ്ട് സാമ്പത്തിക ഗുണം മാത്രമല്ല, രാഷ്ട്രീയ ഗുണം കൂടിയുള്ള ആരോ ആണ്. കള്ളപ്പണ കടത്തു കേസിൽ. ഈയടുത്ത് പുറത്താക്കപ്പെട്ട ചില നേതാക്കൾ ഉള്ളതും, തിരഞ്ഞെടുപ്പ് സമയത്ത് കള്ളപ്പണം പിടിക്കപ്പെട്ടതുമായ ആ പാർട്ടി ഏതാണെന്നു ഊഹിക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമൊന്നുമില്ല..

കേരളത്തിലെ മാധ്യമങ്ങൾക്ക് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം ചെയ്യാൻ കിട്ടിയ സുവർണ അവസരമായിരുന്നു ഇത്, ഇനിയും സമയം വൈകിയിട്ടില്ല... ഈ സ്വർണം ആരയച്ചു, കേരളത്തിൽ ആർക്ക് വേണ്ടി അയച്ചു എന്നറിയാൻ നികുതിദായകരായ എല്ലാവര്ക്കും അവകാശമുണ്ട്. യാഥാർത്ഥത്തിൽ കുറ്റവാളികളെ കണ്ടുപിടിക്കാൻ കഴിയാത്ത, കുറ്റവുമായി പുലബന്ധം ഇല്ലാത്ത, കോടതി തള്ളിക്കളഞ്ഞ കുറ്റപത്രം സമർപ്പിച്ച, അന്വേഷണ ഏജൻസികളെ പ്രതി ചേർത്ത് കൊണ്ട് ഒരു കേസ് ഫയൽ ചെയ്യാൻ വല്ല വഴിയുമുണ്ടോ? യഥാർത്ഥ വില്ലന്മാരെ തിരശീലക്കു മുന്നിലേക്ക് കൊണ്ടുവരേണ്ട സമയം കഴിഞ്ഞു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (8 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (21 minutes ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (59 minutes ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (1 hour ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (1 hour ago)

ചടങ്ങിന് മൊസാദ് എത്തും..  (1 hour ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (1 hour ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (1 hour ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (1 hour ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (2 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (2 hours ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (3 hours ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (3 hours ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends