Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

'ഉണ്ണിയും ബാലയും! രണ്ടാളും രണ്ട് ധ്രുവങ്ങളാണ്! ഇരുവരും പ്രതിനിധാനം ചെയ്യുന്ന തട്ടകം മാത്രമേ ഒന്നായിട്ടുള്ളൂ- സിനിമ! സിനിമ സ്വപ്നമായി കൊണ്ടു നടക്കുന്ന ശരാശരി യുവാക്കൾക്ക് റോൾ മോഡലാക്കാൻ കഴിയുന്ന കലാകാരനാണ് ഉണ്ണി മുകുന്ദൻ. കാരണം അയാൾ ഒറ്റയ്ക്ക് പൊരുതി നേടിയെടുത്തതാണ് ഇക്കാണുന്ന ഉയർച്ച. നടനാവുക എന്ന സ്വപ്നം ചേസ് ചെയ്ത് തെന്നിന്ത്യൻ നടൻ വരെയായി ഇപ്പോൾ സ്വന്തം പ്രൊഡക്ഷൻ കമ്പനി കൂടിയുള്ള ഒരു സാധാരണക്കാരനായ അച്ഛൻ്റെ മകൻ...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

12 DECEMBER 2022 12:20 PM IST
മലയാളി വാര്‍ത്ത

More Stories...

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ

അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..

ഷെഫീക്കിന്‍റെ സന്തോഷം സിനിമയുടെ വിവാദത്തിൽ ഉണ്ണി മുകുന്ദന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്. തക്കതായ പ്രതിഫലം ലഭിച്ചിരുന്നില്ല എന്ന ബാലയുടെ ആരോപണത്തിന് മറുപടിയുമായി ബാല ഉൾപ്പടെയുള്ളവർക്ക് നൽകിയ പ്രതിഫലത്തിന്റെ രേഖകൾ ഉണ്ണി മുകുന്ദൻ പുറത്തുവിട്ടിരുന്നു. ഇവ ഫെയ്സ്ബുക്കിലും നടൻ പങ്കുവയ്ക്കുകയുണ്ടായി.

'നെപ്പോട്ടിസം അരങ്ങു വാഴുന്ന, തൊഴുത്തിൽ കുത്ത് കോമൺ ഫാക്ടറായ ഒരു തൊഴിലിടത്തിൽ ഗോഡ്ഫാദറിന്റെ അകമ്പടിയില്ലാതെ ആകാരഭംഗിയും ആത്മവിശ്വാസവും ഹാർഡ് വർക്കും മാത്രം കൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ച മറുനാട്ടിൽ ജനിച്ചു വളർന്ന മലയാളിയായ ഒരു കലാകാരൻ - ഉണ്ണി മുകുന്ദൻ' എന്നും അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഉണ്ണിയും ബാലയും! രണ്ടാളും രണ്ട് ധ്രുവങ്ങളാണ്! ഇരുവരും പ്രതിനിധാനം ചെയ്യുന്ന തട്ടകം മാത്രമേ ഒന്നായിട്ടുള്ളൂ- സിനിമ! വളർന്നു വന്ന സാഹചര്യം തൊട്ട് സിനിമയിലേയ്ക്ക് രംഗപ്രവേശം ചെയ്ത രീതി വരെ വ്യത്യസ്തമാണ് രണ്ടാളുടെയും. ! നെപ്പോട്ടിസം അരങ്ങു വാഴുന്ന, തൊഴുത്തിൽ കുത്ത് കോമൺ ഫാക്ടറായ ഒരു തൊഴിലിടത്തിൽ ഗോഡ്ഫാദറിന്റെ അകമ്പടിയില്ലാതെ ആകാരഭംഗിയും ആത്മവിശ്വാസവും ഹാർഡ് വർക്കും മാത്രം കൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ച മറുനാട്ടിൽ ജനിച്ചു വളർന്ന മലയാളിയായ ഒരു കലാകാരൻ - ഉണ്ണി മുകുന്ദൻ ! തമിഴിലാണ് അരങ്ങേറ്റമെങ്കിലും 2012ൽ ബോംബെ മാർച്ചിലൂടെ മലയാളത്തിലെത്തി പിന്നീട് മല്ലൂ സിംഗ് എന്ന ഹിറ്റിലൂടെ മലയാളികളുടെ മസിൽ അളിയനായ സുന്ദരൻ.!

തമിഴകത്തിൻ്റെ പ്രമുഖ സിനിമാ കമ്പനിയായ അരുണാചല സ്റ്റുഡിയോ കുടുംബത്തിൽ ജനിച്ച, സിനിമ മാത്രം കണ്ടും കേട്ടും വളർന്ന, മുന്നൂറ്റമ്പതോളം സിനിമ സംവിധാനം ചെയ്ത ഒരച്ഛൻ്റെ മകനായ നെപ്പോട്ടിക് തമിഴ് സിനിമാനടൻ - ബാലകുമാർ എന്ന ബാല! 2003 ൽ അൻപ് എന്ന തമിഴ് സിനിമയിലെ നായകനായി രംഗത്തെത്തി. തമിഴിൽ മുന്നേറാൻ കഴിഞ്ഞില്ലെങ്കിലും മലയാളത്തിൽ ലഭിച്ച നല്ല റോളുകളിലൂടെ ആ നടൻ മലയാളികളുടെ ഇഷ്ടനടനായി.

ഉണ്ണിയെന്ന പയ്യന് സിനിമയിൽ ചുവടൊന്ന് പിഴച്ചാൽ താങ്ങി നിറുത്താൻ പോലും ആരുമില്ലെന്ന ബോധ്യം ഉള്ളതിനാൽ Slow and steady wins the race എന്ന പഴഞ്ചൊല്ലിൻ്റെ ചുവട് പിടിച്ച് അയാൾ മുന്നേറി. സിനിമയിൽ അരങ്ങേറി പത്തു വർഷം കൊണ്ട് സ്വന്തമായി പ്രൊഡക്ഷൻ കമ്പനി വരെ അയാൾക്കുണ്ടായെങ്കിൽ അയാൾ വന്ന വഴികളിൽ ശരിയും നന്മയും കുറേപ്പേരുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഉണ്ടായിരുന്നുവെന്ന് സത്യം.. അയാൾ മികച്ച നടൻ ഒന്നുമല്ല. എങ്കിലും ഓരോ സിനിമകളിലും അയാൾ അഭിനയത്തിൻ്റെ ഗ്രാഫ് മുകളിലേയ്ക്ക് ഉയർത്താൻ ശ്രമിച്ചുക്കൊണ്ടേയിരുന്നു.

ബാലയെന്ന നടന് സിനിമ എന്നത് കുടുംബകാര്യമായതിനാൽ ഒരു റോളിന് വേണ്ടി അയാൾക്ക് കഠിനാധ്വാനം ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല. അയാൾ നല്ലൊരു നടൻ തന്നെയാണ് എന്നതിൽ തർക്കവുമില്ല. എങ്കിലും 2003 ൽ കരിയർ ആരംഭിച്ച ഒരു നടൻ, നല്ല സിനിമകളുടെ ഭാഗമായ ഒരാൾ, 2023 ൽ ആവുമ്പോൾ എവിടെ എത്തി നില്ക്കുന്നുവെന്നാലോചിക്കുമ്പോൾ തെറ്റും ശരികേടും എവിടൊക്കെയോ സംഭവിച്ചുവെന്ന് വേണം അനുമാനിക്കാൻ.

2003 ൽ സിനിമയിൽ വന്നൊരാളെ, 2007 മുതൽ മലയാളസിനിമയിലെ മികച്ച ചിത്രങ്ങളുടെ ഭാഗമായ ഒരാളെ പിന്നീട് നമ്മൾ ഓർത്തത് ഒരു ട്രോൾ ഡയലോഗിലൂടെയായിരുന്നു എന്നതാണ് ഒരു സത്യം. ആദ്യ വിവാഹബന്ധം ഒഴിഞ്ഞ വേളയിൽ പഴി മൊത്തം അമൃതയ്ക്ക് നല്കിയതിന് ഒരു കാരണം അയാളോട് മലയാളിക്ക് ഉണ്ടായിരുന്ന ഇഷ്ടം കൊണ്ടു തന്നെയായിരുന്നു. ബാല എന്ന നടനെ മികച്ച നടനായി , നല്ല മനിതനായി കണ്ട അതേ നമ്മൾ പിന്നീട് അയാളെ വെറും ഒരു കോമാളിയായി കാണാൻ തുടങ്ങിയത് അയാൾ പൊതു സമൂഹത്തിൽ അയാളെ പ്രസൻ്റ് ചെയ്ത രീതി കൊണ്ടായിരുന്നു. ചാരിറ്റി ചെയ്യുന്നുണ്ടെങ്കിലും അതെല്ലാം വിളിച്ചു പ്പറയുന്ന രീതി, സഹായം കൊടുത്തത് ഫോട്ടോയും വീഡിയോയും ഇട്ട് പരസ്യപ്പെടുത്തുന്ന രീതി, എന്തിന് സ്വന്തം ദാമ്പത്യത്തെ പോലും പ്രസൻ്റ് ചെയ്യുന്ന രീതി ഒക്കെ കാണുമ്പോൾ ആൾ എന്തോ മാനസികപ്രശ്നം നേരിടുന്ന പോലെ തോന്നിയിട്ടുണ്ട്.

ഇത് ആരെയും പിന്തുണക്കാനുള്ള പോസ്റ്റല്ല. ബാല നടത്തിയ എല്ലാ പ്രസ്താവനകളും കേട്ടു. അതിൽ ചിലത് ലോജിക്ക് ഇല്ലാത്തതായി തോന്നി. ചിലതാകട്ടെ വ്യക്തിഹത്യയും ! ഉണ്ണി നടത്തിയ വാർത്താസമ്മേളനവും കണ്ടു. അതിൽ ഏക വിയോജിപ്പ് തോന്നിയ ഒരു പ്രസ്താവന ബാല എന്ന നടന് ദിവസം 10,000 രൂപയുടെ മാർക്കറ്റേ ഉള്ളുവെന്ന് പറഞ്ഞതിനോടാണ്. ഒരു ട്രോൾ കൊണ്ട് മാത്രം പ്രശസ്തനായ നടനാണ് ബാല എന്ന പ്രസ്താവനയോടാണ്.
ഉണ്ണിയും ബാലയും!

സിനിമ സ്വപ്നമായി കൊണ്ടു നടക്കുന്ന ശരാശരി യുവാക്കൾക്ക് റോൾ മോഡലാക്കാൻ കഴിയുന്ന കലാകാരനാണ് ഉണ്ണി മുകുന്ദൻ. കാരണം അയാൾ ഒറ്റയ്ക്ക് പൊരുതി നേടിയെടുത്തതാണ് ഇക്കാണുന്ന ഉയർച്ച. നടനാവുക എന്ന സ്വപ്നം ചേസ് ചെയ്ത് തെന്നിന്ത്യൻ നടൻ വരെയായി ഇപ്പോൾ സ്വന്തം പ്രൊഡക്ഷൻ കമ്പനി കൂടിയുള്ള ഒരു സാധാരണക്കാരനായ അച്ഛൻ്റെ മകൻ! ഏതൊരു സാധാരണ പയ്യനും താൻ സ്വപ്നം കാണുന്ന ലോകത്ത് എത്താൻ , അവിടെ ചുരുങ്ങിയ നാൾ കൊണ്ട് തന്റേതായ ഒരു സ്ഥാനം നേടാൻ നേർവഴിയും കഠിന പ്രയത്നവും പോസിറ്റിവിറ്റിയും കൊണ്ട് കഴിയുമെന്ന് അയാൾ തെളിയിച്ചു!

ബാല- കുടുംബം വഴി സിനിമയും അഭിനയിക്കാനുള്ള ടാലൻറും ലഭിച്ചിട്ടും അത് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ പോയ ഒരു കലാകാരൻ. സമ്പത്തും അവസരവും നിർലോഭം ലഭിച്ചതിനാൽ ഈസി വാക്ക് ഓവറായി കരിയറും ജീവിതവും കണ്ട് ഒന്നിലും എത്താനാവാതെ പകച്ചു നില്ക്കുന്ന ഒരാൾ. അയാളെ തല്ക്കാലം ക്രൂശിക്കാൻ മുതിരുന്നില്ല. പക്ഷേ അയാൾക്ക് സമൂഹത്തിനായി നല്കാൻ ഒരു പോസിറ്റീവ് മെസേജ് പോലുമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (9 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (22 minutes ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (1 hour ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (1 hour ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (1 hour ago)

ചടങ്ങിന് മൊസാദ് എത്തും..  (1 hour ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (1 hour ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (1 hour ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (1 hour ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (2 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (2 hours ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (3 hours ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (3 hours ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends