പിതാവിനൊപ്പം നടന്ന് പോവുകയായിരുന്ന പെൺകുട്ടിയെ കയറിപിടിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി; പിടിയിലായ പ്രതിയെ പോലീസ് സ്റ്റേഷനിൽ എത്തിക്കാമെന്ന് പറഞ്ഞ് രക്ഷിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറും പിടിയിൽ...

വയനാട്ടില്‍ പ്രായപൂർത്തിയായ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. പിതാവിനൊപ്പം നടന്ന് പോവുകയായിരുന്ന പെൺകുട്ടിയെ 38കാരന്‍ കയറിപ്പിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ പിടികൂടുമെന്നായപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറും അറസ്റ്റിലായി. നാട്ടുകാർ നോക്കി നിൽക്കെയാണ് കൽപ്പറ്റ സ്റ്റേഷൻ പരിധിയിൽ അതിക്രമം നടന്നത്. സംഭവത്തിൽ പുത്തൂര്‍വയല്‍ മില്ല് റോഡ് തെങ്ങിന്‍തൊടി വീട്ടില്‍ നിഷാദ് ബാബു (38), മാങ്ങവയല്‍ കാരടി വീട്ടില്‍ അബു (51) എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്.
പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച നിഷാദ് ബാബുവിനെ നാട്ടുകാർ അപ്പോൾ തന്നെ പിടികൂടുകയായിരുന്നു. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോ റിക്ഷയില്‍ കയറ്റി രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനാണ് 51കാരനെ പിടികൂടിയത്. ന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും പോക്സോയിലെ വിവിധ വകുപ്പുകളും പ്രകാരമാണ് പ്രതികള്‍ക്കെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തിരിക്കുന്നത്. ഒന്നാം പ്രതിയായ നിഷാദ് മുന്‍പും ബലാത്സംഗം, മോഷണക്കുറ്റങ്ങളില്‍ ശിക്ഷയനുഭവിച്ചയാളാണ്.
പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതാണ് അബുവിനെതിരെയുള്ള കുറ്റം. പ്രതിയെ അബു വിദഗ്ദ്ധമായി ആള്‍ക്കൂട്ടത്തില്‍ മാറ്റി രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തെത്തിയവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























