Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കേന്ദ്രത്തെ വിരട്ടി സർക്കാർ 50 കോടി ധൂർത്തടിച്ച് പിണറായി? വടിയെടുത്ത് മോദിയും ഷായും... ഖജനാവ് ധൂർത്തടിച്ച പിണറായി സർക്കാർ

13 DECEMBER 2022 09:23 PM IST
മലയാളി വാര്‍ത്ത

സർക്കാർ ഖജനാവിനെ കട്ടുമുടിച്ച പെരും കൊള്ളയുടെ ഒരു കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേരളത്തിലെ ജനങ്ങളെ വിഢികളാക്കുന്ന നീക്കം ജനകീയ സർക്കാരിന്റെ ഭാ​ഗത്ത് നിന്നും നടക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനിടയിൽ കേന്ദ്രത്തെ വെല്ലുവിളിച്ച് നടക്കില്ല, അനുവദിക്കില്ല എന്ന് പലതവണ ജനങ്ങളും കേന്ദ്രവും പറഞ്ഞിട്ടു പോലും അതിനെ അവ​ഗണിച്ച് കൊണ്ടാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എതിർക്കുന്നത്.

സിൽവർലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രം​ഗത്ത് വന്നിരിക്കുകയാണ്. സാഹചര്യത്തിനനുസരിച്ച് കാര്യങ്ങൾ മുഖ്യമന്ത്രി മാറ്റി പറയുന്നു എന്ന് അണികൾ പോലും ഇപ്പോൾ പരോക്ഷമായി കുറ്റപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. അതിനിടയിലാണ് ഇപ്പോൾ കെ റെയിൽ വിഷയത്തിൽ വീണ്ടും ഒരു കടുംപിടുത്തം നടത്തുന്നത്.

കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിച്ചിരുന്ന സിൽവർലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ യു ടേൺ അടിച്ചത് കഴിഞ്ഞ മാസം അവസാനമായിരുന്നു. പദ്ധതിക്ക് വളരെ വേഗം കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് മുൻകൂർ നടപടികൾ സ്വീകരിച്ചതെന്നും പഠനമാണ് നിലവിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂമി സംബന്ധമായ നടപടികളൊന്നും പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. സമരക്കാർക്കെതിരായ കേസ് പിൻവലിക്കില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സർക്കാർ. തുടർ നടപടികൾക്ക് കേന്ദ്രാനുമതി പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സാധാരണക്കാരെ വീണ്ടും ജയിലിൽ കയറ്റാനുള്ള നീക്കമാണിതെന്നും ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ഇതിനോടകം പ്രതിപക്ഷം പ്രതികരിച്ചിട്ടുണ്ട്.

പദ്ധതിക്കെതിരെ രാഷ്ട്രീയ നീക്കം നടക്കുന്നുണ്ട്. ഇതിൽ കേന്ദ്ര ഭരണ കക്ഷിയും ഉണ്ട്. കേന്ദ്ര അനുമതി തത്വത്തിൽ ലഭിച്ചപ്പോഴാണ് നടപടികൾ ത്വരിതപ്പെടുത്തിയത്.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഉത്തരവുകൾ റദ്ദാക്കില്ല. ആരുട‌േയും സ്ഥലം ഏറ്റെടുത്തിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

സിൽവർ ലൈൻ ഡിപിആർ അപൂർണമെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പലതവണയാണ് കേന്ദ്ര റെയിൽവേ മന്ത്രി ഡിപിആർ അപൂർണമാണെന്ന് പരസ്യമായി തുറന്ന് പറഞ്ഞത് പക്ഷേ അതൊന്നും സർക്കാർ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. തുടർ നടപടികൾക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് തന്നെയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകളൊന്നും പിൻവലിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടയിലാണ് സിൽവർലൈൻ പദ്ധതിക്കായി സർക്കാർ ഇത് വരെ ചിലവഴിച്ച പണത്തിന്റെ കണക്ക് പുറത്ത് വന്നിരിക്കുന്നത്. കേന്ദ്രസർക്കാർ ഇത് വരെ അനുമതി പോലും നൽകാത്ത ഒരു പദ്ധതിയ്‌ക്ക് വേണ്ടി 51 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചിലവഴിച്ചത്. ഒക്ടോബർ അവസാനം വരെ ചിലവഴിച്ച തുക മാത്രമാണിത് എന്നും വ്യക്തമാക്കുന്നു. ഈ കണക്ക് പുറത്ത് വിടാൻ സർക്കാർ ഇതുവരെ തയ്യാറായിരുന്നില്ല.

എന്തുകൊണ്ടായിരുന്നു ഇതുവരെ ഈ കണക്ക് പുറത്ത് വരാതിരുന്നത് എന്നതിന്റെ കാരണവും ഇപ്പോഴാണ് ജനങ്ങൾക്കും മനസ്സിലായിച്ചുണ്ട്. പദ്ധതിയുടെ കൺസൾട്ടൻസി നൽകിയ സിസ്ട്രയ്‌ക്കാണ് തുകയുടെ ഭൂരിഭാഗവും നൽകിയിരിക്കുന്നത്. വിവരാവകാശ അപേക്ഷകൾക്ക് റവന്യൂ വകുപ്പും, കെ റെയിലും നൽകിയ മറുപടിയിലാണ് പദ്ധതിയ്‌ക്ക് വേണ്ടി ഇത് വരെ ചിലവാക്കിയ തുകയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയ സിസ്ട്രയ്‌ക്ക് കൺസൾട്ടൻസി ഫീസായി 29 കോടി 29 ലക്ഷം രൂപയാണ് ഇതു വരെ കൊടുത്തിട്ടുള്ളത്. എത്ര പേർ യാത്ര ചെയ്യുമെന്നറിയാൻ നടത്തിയ ട്രാഫിക് പരിശോധനയ്‌ക്ക് 23 ലക്ഷം, ഹൈഡ്രോഗ്രാഫിക്- ടോപോഗ്രാഫിക് സർവേയ്‌ക്ക് 14.6 ലക്ഷം, മണ്ണു പരിശോധനയ്‌ക്ക് മാത്രം 75 ലക്ഷവും ജിയോ ടെക്‌നിക്കൽ ഇൻവസ്റ്റിഗേഷന് 10 ലക്ഷവുമാണ് ചിലവിട്ടത്.

പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ ദ്രുതപാരിസ്ഥിതിക ആഘാത പഠനത്തിന് 10 ലക്ഷവും പിന്നീട് നടത്തിയ പാരിസ്ഥിതിക ആഘാത പഠനത്തിന് 40 ലക്ഷവും ചിലവായി. നിർത്തി വച്ച സാമൂഹിക ആഘാത പഠനത്തിന് ചിലവായ തുകയുടെ കണക്ക് വെളിപ്പെടുത്തിയിട്ടില്ല. ഭൂമി ഏറ്റെടുക്കാൻ ഉദ്യോഗസ്ഥരെ വിനിയോഗിച്ചതിനും ഓഫീസുകൾ തുറന്നതിനും വാഹനങ്ങൾ ഉപയോഗിച്ചതിനും റവന്യൂവകുപ്പ് 16 കോടി 75 ലക്ഷം രൂപ ചിലവാക്കി.

അലൈൻമെന്റ് ലിഡാർ സർവേയ്‌ക്ക് മാത്രം രണ്ട് കോടി രൂപയാണ് ചിലവാക്കിയത്. കേന്ദ്രസർക്കാർ അനുമതി നൽകുന്നതിന് മുൻപേ എടുത്തു ചാടി ഇത്തരമൊരു പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന സർക്കാർ ശ്രമിച്ചതാണ് ചിലവ് ഇരട്ടിക്കാൻ കാരണമായി പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. കൺസൾട്ടൻസി ഫീസ് മാത്രം 29 കോടി 29 ലക്ഷം കടന്നത് വലിയ വിമർശനങ്ങൾക്കാണ് വഴി ഒരുക്കിയിരിക്കുന്നത്.

എന്നാൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ ഇതൊന്നും തന്നെ പ്രതിപാദിക്കുന്നില്ല. സർവേ കല്ലുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ല. ഭൂമി കൈമാറ്റം ചെയ്യുന്നതിന് യാതൊരു സാങ്കേതിക തടസവുമില്ല. പദ്ധതിക്കായി പഠനം നടക്കുമ്പോൾ തന്നെ ഭൂമി ഏറ്റെടുത്തതായി പറയുന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രാനുമതി തത്വത്തിൽ ലഭിച്ചപ്പോഴാണ് പദ്ധതിയുടെ നടപടി വേഗത്തിലാക്കിയത്. പദ്ധതിയുടെ ഡിപിആർ അപൂർണമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ല. പദ്ധതിക്കായി നിയമവിധേയമായാണ് പണം അനുവദിച്ചതെന്നും പിണറായി വിജയൻ വ്യക്തമാക്കി. ‘സിൽവർ ലൈൻ പദ്ധതിക്കെതിരെ രാഷ്‌ട്രീയമായ സമ്മർദ്ദങ്ങളുണ്ടായപ്പോൾ, ആ നീക്കത്തിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താവുന്ന കേന്ദ്ര ഭരണ കക്ഷി കൂടി ഉൾപ്പെട്ടപ്പോൾ, കേന്ദ്ര സർക്കാർ പിന്നോട്ട് പോയി.

പദ്ധതിക്കെതിരെ കേന്ദ്രത്തിൽ നിന്നുള്ള ചില ഉത്തരവാദിത്തപ്പെട്ടവർ സംസാരിക്കുന്ന രീതിയുമുണ്ടായി. ആ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ അനുമതിക്ക് ശേഷമാകാം പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളെന്ന് സംസ്ഥാനം തീരുമാനിക്കുകയായിരുന്നു. കേന്ദ്രത്തിന് എന്നെങ്കിലും ഒരിക്കൽ പദ്ധതിക്കായി അനുമതി നൽകേണ്ടി വരുമെന്നായിരുന്നു” മുഖ്യമന്ത്രിയുടെ പരാമർശം.

എന്നാൽ ഇടയ്ക്കു വച്ച് പിന്നോട്ട് പോയിട്ടാണ് തിരികെയെത്തിയിരിക്കുന്നത്. പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർണമായി മരവിപ്പിച്ചുകൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കിയതിനൊപ്പം ഭൂമിയേറ്റെടുക്കാനായി നിയാേഗിച്ചിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും മടക്കി വിളിക്കുകയും ചെയ്തിരുന്നു.

കേന്ദ്ര റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചശേഷം മതി തുടർ നടപടികൾ എന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതും പ്രതിഷേധം ശക്തമായതുമാണ് യു ടേൺ അടിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. നേരത്തെ നടത്തിയ നടപടികളുടെ ഭാഗമായി ആളുകൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകേണ്ട സാഹചര്യമില്ല. ആരുടേയും ഭൂമി ഏറ്റെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ വിജ്ഞാപനം പിൻവലിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, കൊച്ചി രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിംഗ് ഏജൻസിയെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1016 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത് കേന്ദ്രവുമായി ആലോചിക്കുമെന്നും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ലൈറ്റ് മെട്രോ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (5 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (7 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (8 hours ago)

Malayali Vartha Recommends