ഖജനാവിൽ നിന്നും കോടികൾ ധൂർത്തടിച്ച് പിണറായിയും കൂട്ടരും! ഞെട്ടിക്കുന്ന കണക്ക്... പകൽ കൊള്ളയുടെ കണക്ക് ഇങ്ങനെ

സിൽവർ ലൈൻ ഡിപിആർ അപൂർണമെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പലതവണയാണ് കേന്ദ്ര റെയിൽവേ മന്ത്രി ഡിപിആർ അപൂർണമാണെന്ന് പരസ്യമായി തുറന്ന് പറഞ്ഞത് പക്ഷേ അതൊന്നും സർക്കാർ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. തുടർ നടപടികൾക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് തന്നെയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകളൊന്നും പിൻവലിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടയിലാണ് സിൽവർലൈൻ പദ്ധതിക്കായി സർക്കാർ ഇത് വരെ ചിലവഴിച്ച പണത്തിന്റെ കണക്ക് പുറത്ത് വന്നിരിക്കുന്നത്. കേന്ദ്രസർക്കാർ ഇത് വരെ അനുമതി പോലും നൽകാത്ത ഒരു പദ്ധതിയ്‌ക്ക് വേണ്ടി 51 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചിലവഴിച്ചത്. ഒക്ടോബർ അവസാനം വരെ ചിലവഴിച്ച തുക മാത്രമാണിത് എന്നും വ്യക്തമാക്കുന്നു. ഈ കണക്ക് പുറത്ത് വിടാൻ സർക്കാർ ഇതുവരെ തയ്യാറായിരുന്നില്ല.
എന്തുകൊണ്ടായിരുന്നു ഇതുവരെ ഈ കണക്ക് പുറത്ത് വരാതിരുന്നത് എന്നതിന്റെ കാരണവും ഇപ്പോഴാണ് ജനങ്ങൾക്കും മനസ്സിലായിച്ചുണ്ട്. പദ്ധതിയുടെ കൺസൾട്ടൻസി നൽകിയ സിസ്ട്രയ്‌ക്കാണ് തുകയുടെ ഭൂരിഭാഗവും നൽകിയിരിക്കുന്നത്. വിവരാവകാശ അപേക്ഷകൾക്ക് റവന്യൂ വകുപ്പും, കെ റെയിലും നൽകിയ മറുപടിയിലാണ് പദ്ധതിയ്‌ക്ക് വേണ്ടി ഇത് വരെ ചിലവാക്കിയ തുകയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയ സിസ്ട്രയ്‌ക്ക് കൺസൾട്ടൻസി ഫീസായി 29 കോടി 29 ലക്ഷം രൂപയാണ് ഇതു വരെ കൊടുത്തിട്ടുള്ളത്. എത്ര പേർ യാത്ര ചെയ്യുമെന്നറിയാൻ നടത്തിയ ട്രാഫിക് പരിശോധനയ്‌ക്ക് 23 ലക്ഷം, ഹൈഡ്രോഗ്രാഫിക്- ടോപോഗ്രാഫിക് സർവേയ്‌ക്ക് 14.6 ലക്ഷം, മണ്ണു പരിശോധനയ്‌ക്ക് മാത്രം 75 ലക്ഷവും ജിയോ ടെക്‌നിക്കൽ ഇൻവസ്റ്റിഗേഷന് 10 ലക്ഷവുമാണ് ചിലവഴിച്ചിരിക്കുന്നത്.
പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ ദ്രുതപാരിസ്ഥിതിക ആഘാത പഠനത്തിന് 10 ലക്ഷവും പിന്നീട് നടത്തിയ പാരിസ്ഥിതിക ആഘാത പഠനത്തിന് 40 ലക്ഷവും ചിലവായി. നിർത്തി വച്ച സാമൂഹിക ആഘാത പഠനത്തിന് ചിലവായ തുകയുടെ കണക്ക് വെളിപ്പെടുത്തിയിട്ടില്ല. ഭൂമി ഏറ്റെടുക്കാൻ ഉദ്യോഗസ്ഥരെ വിനിയോഗിച്ചതിനും ഓഫീസുകൾ തുറന്നതിനും വാഹനങ്ങൾ ഉപയോഗിച്ചതിനും റവന്യൂവകുപ്പ് 16 കോടി 75 ലക്ഷം രൂപ ചിലവിട്ടു.
അലൈൻമെന്റ് ലിഡാർ സർവേയ്‌ക്ക് മാത്രം രണ്ട് കോടി രൂപയാണ് ചിലവാക്കിയത്. കേന്ദ്രസർക്കാർ അനുമതി നൽകുന്നതിന് മുൻപേ എടുത്തു ചാടി ഇത്തരമൊരു പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന സർക്കാർ ശ്രമിച്ചതാണ് ചിലവ് ഇരട്ടിക്കാൻ കാരണമായി പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. കൺസൾട്ടൻസി ഫീസ് മാത്രം 29 കോടി 29 ലക്ഷം കടന്നത് വലിയ വിമർശനങ്ങൾക്കാണ് വഴി ഒരുക്കിയിരിക്കുന്നത്.
എന്നാൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ ഇതൊന്നും തന്നെ പ്രതിപാദിക്കുന്നില്ല. സർവേ കല്ലുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ല. ഭൂമി കൈമാറ്റം ചെയ്യുന്നതിന് യാതൊരു സാങ്കേതിക തടസവുമില്ല. പദ്ധതിക്കായി പഠനം നടക്കുമ്പോൾ തന്നെ ഭൂമി ഏറ്റെടുത്തതായി പറയുന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























