KTU വിസി നിയമനത്തിൽ വീണ്ടും സർക്കാരിന് തിരിച്ചടി.... ഹര്‍ജി തള്ളി സുപ്രിംകോടതി... 'ശമ്പളം തിരിച്ച് പിടിക്കാന്‍ പറഞ്ഞിട്ടില്ല'

ശാസ്ത്ര സാങ്കേതിക സർവകലാശാല വിസി പദവിയി നിന്നു പുറത്താക്കിയ വിധിക്കെതിരായ ഡോക്ടർ രാജശ്രീയുടെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ലഭിച്ച ശമ്പളം തിരിച്ചു പിടിക്കുന്നതിൽ ഉത്തരവിട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ജഡ്ജിമാര്‍ ചേമ്പറില്‍ പരിഗണിച്ചാണ് ഡോ. രാജശ്രീ എം എസിന്റെ പുനഃപരിശോധന ഹര്‍ജി തള്ളിയത്.
അതേസമയം, വൈസ് ചാന്‍സലര്‍ ആയിരുന്ന കാലയളവിലുള്ള പെന്‍ഷന് രാജശ്രീക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജഡ്ജിമാര്‍ ചേമ്പറില്‍ പരിഗണിച്ചാണ് ഡോ. രാജശ്രീയുടെ പുനഃപരിശോധന ഹര്‍ജി തള്ളിയത്. നേരത്തെ ജസ്റ്റിസുമാരായ എം.ആര്‍.ഷാ, സി.ടി.രവികുമാര്‍ എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്.
വിധിക്ക് മുന്‍കാല പ്രാബല്യം നല്‍കരുത് എന്നാണ് പുനഃപരിശോധന ഹര്‍ജിയില്‍ രാജശ്രീ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഇതേ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 21ന് ഡോ.രാജശ്രീയുടെ വിസി സ്ഥാനം റദ്ദാക്കിയിരുന്നത്. ഈ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. രാജശ്രീ നല്‍കിയ ഹര്‍ജിയാണ് ഇതേ ബെഞ്ച് ഇപ്പോൾ തള്ളിയിരിക്കുന്നത്.
ഡോ.രാജശ്രീയുടെ വിസി നിയമനം റദ്ദാക്കിയ നടപടി പുനപരിശോധിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ എം.ആര്‍.ഷായും സി.ടി.രവികുമാറും വിധിയ്ക്കുകയായിരുന്നു. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാര്‍ശ ചെയ്ത സെലക്ഷന്‍ കമ്മിറ്റിയുടെ നടപടി തെറ്റാണെങ്കില്‍ അതിന് നിരപരാധിയായ താന്‍ ഇരയാകുക ആയിരുന്നുവെന്നും പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി സമൂഹത്തിന് മുന്നിലും, സഹപ്രവര്‍ത്തകര്‍ക്ക് മുന്നിലും തന്നെ അപമാനിതയാക്കി. തന്നെ ബഹുമാനത്തോടെ കണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലും താന്‍ അപമാനിതയായെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പുനഃപരിശോധന ഹര്‍ജിയില്‍ ഡോ. രാജശ്രീ എം.എസ് വ്യക്തമാക്കിയിരുന്നു.
എന്നാൽ 2019 മുതല്‍ വിസിയായി ഇരുന്നപ്പോള്‍ വാങ്ങിയിരുന്ന ശമ്പളം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചോ മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചോ ഒക്ടോബര്‍ 21ന്റെ വിധിയില്‍ ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ലെന്നും സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ വിസി ആയിരുന്ന കാലത്തുള്ള പെന്‍ഷന് ഡോ.രാജശ്രീയ്ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പുനഃപരിശോധന ഹര്‍ജി തള്ളിയതോടെ തിരുത്തല്‍ ഹര്‍ജി നല്‍കുക എന്ന നിയമപരമായ സാധ്യത മാത്രമാണ് രാജശ്രീക്ക് മുന്നില്‍ ഇനി അവശേഷിക്കുന്നത്.
നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി രാജശ്രീയുടെ കെടിയു വിസിയായുള്ള നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നത്. 2019 ഫെബ്രവരിയിലാണ് ഡോ.രാജശ്രീയെ സാങ്കേതിക സര്‍വ്വകലാശാല (കെടിയു) വൈസ് ചാന്‍സലറായി നിയമിച്ചത്. ഈ നിയമനം യുജിസി ചട്ടങ്ങള്‍ അനുസരിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റിലെ എഞ്ചിനീയറിംഗ് ഫാക്കല്‍റ്റി മുന്‍ ഡീന്‍ ഡോ. ശ്രീജിത്താണ് സുപ്രീംകോടതിയെ സമീപിച്ചത്.
2013ലെ യുജിസി ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു നിയമനമെന്നായിരുന്നു ശ്രീജിത്തിന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ 2015ലെ യുജിസി ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ അധികാരമുണ്ടെന്നായിരുന്നു രാജശ്രീയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അഭിഭാഷകര്‍ വാദിച്ചത്. എന്നാല്‍ അന്ന് സുപ്രീംകോടതി ഈ വാദമുഖങ്ങള്‍ തള്ളിയാണ് ഡോ. രാജശ്രീയുടെ വിസി നിയമനം റദ്ദാക്കിയത്.
അതേസമയം സാങ്കേതിക സർവ്വകലാശാല വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ചട്ടപ്രകാരം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ഥിരം വിസിയെ കണ്ടത്താനുള്ള സർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ നോമിനിയെ ഉൾപ്പെടുത്തണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. സിസ തോമസിന്‍റെ നിയമനം ശരിവെച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഫയലിൽ സ്വീകരിച്ചു.
https://www.facebook.com/Malayalivartha



























