നിയമസഭയിൽ നിന്ന് സതീശൻ ഇറങ്ങിയോടി! ബില്ല് പാസാക്കി പിണറായി... ഗവർണറെ വെട്ടാൻ ഗവർണറുടെ അനുമതി.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി. ആര് ചാൻസലറാകണമെന്നതിൽ തുടർന്നും തർക്കമുണ്ടായി. വിദ്യാഭ്യാസ വിദഗ്ദൻ എന്ന സർക്കാർ പ്രതിപക്ഷം അംഗീകരിച്ചില്ല. വിദ്യാഭ്യാസ വിദഗ്ദന്റെ പേരിൽ പാർട്ടി നിയമനം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് തുടർന്നും പറഞ്ഞു. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാം. പകരക്കാരുടെ കാര്യത്തിലാണ് ആശങ്കയെന്ന് പ്രതിപക്ഷം പറഞ്ഞു.
വിരമിച്ച ജഡ്ജിയെ ചാന്‍സലറാക്കണമെന്ന നിര്‍ദേശം തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ബില്‍ പാസാക്കിയത്. വിസി ഇല്ലെങ്കിൽ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സർവകലാശാല വിസിമാർക്കോ നൽകും എന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. എല്ലാ സർവകലാശാലകൾക്കുമായി ഒറ്റ ചാൻസലർ വേണമെന്നാണ് പ്രതിപക്ഷ നിലപാട്.
നിയമനത്തിന് പ്രത്യേക സമിതി രൂപീകരിക്കണം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതി. സമിതിയുടെ ഭൂരിപക്ഷ അഭിപ്രായമനുസരിച്ച് ചാൻസലറെ നിയമിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. കഴിഞ്ഞ ബുധനാഴ്ചയാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. വിരമിച്ച ജഡ്ജിമാര്‍ ചാന്‍സലറാകണമെന്നാണ് പ്രതിപക്ഷം ബദല്‍ നിര്‍ദേശിച്ചത്.
എന്നാല്‍, വിരമിച്ച ജഡ്ജിമാർ എല്ലാ കാര്യങ്ങളുടെയും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞുകൊണ്ട് മന്ത്രി പി. രാജീവ് പ്രതിരോധിച്ചു. 14 യൂണിവേഴ്സിറ്റികളിൽ വേറെ വേറെ ചാൻസലർമാർ വേണ്ടെന്നാണ് സതീശൻ മറുവാദം ഉന്നയിച്ചത്. ശമ്പളം കൊടുക്കാൻ പൈസയില്ലാത്ത സാഹചര്യത്തിൽ അതു ധൂർത്താണ്.
വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലർ ആകണം. സമിതിയിൽ ഭിന്ന നിലപാട് ഉണ്ടെങ്കിലും കോടതിയിൽ ചോദ്യം ചെയ്യപ്പെടാം. അതിനാൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരുൾപ്പെട്ട മൂന്നംഗ സമിതിയെ വെക്കാമെന്ന് മന്ത്രി നിർദ്ദേശിച്ചു.
സുപ്രീംകോടതിയിൽ നിന്ന് റിട്ടയർ ചെയ്ത ജഡ്ജിയോ സുപ്രീംകോടതി റിട്ട. ചീഫ് ജസ്റ്റിസോ ചാൻസലറാകണം. ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരടങ്ങുന്ന സമിതി ചാൻസലറെ തിരഞ്ഞെടുക്കണം. സർവകലാശാലകളിൽ അനാവശ്യ രാഷ്ട്രീയവൽക്കരണം എന്ന ആരോപണം ഇതോടെ ഒഴിവാകും.
അതേസമയം, ഈ ബില്‍ തട്ടിക്കൂട്ടിയതാണെന്ന തടസവാദം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. ചാന്‍സലര്‍ സ്ഥാനത്തേക്കുള്ള നിയമനം അഞ്ചുവര്‍ഷമായിരിക്കും. എന്തെങ്കിലും സ്വഭാവദൂഷ്യ ആരോപണമോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായാല്‍ ചാന്‍സലറെ സ്ഥാനത്തുനിന്ന് നീക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതുകൂടിയാണ് പുതിയ ഭേദഗതി ബില്‍.
വിസിമാരെ നിയമിക്കാനുള്ള സമിതിയിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പകരം നിയമസഭാ സ്പീക്കറാവാമെന്ന് ഇരുപക്ഷവും തമ്മിൽ ധാരണയായിട്ടുണ്ട്. പക്ഷേ ചാൻസലർ സ്ഥാനത്തേക്ക് വിരമിച്ച ജഡ്ജിമാർ തന്നെ വേണമെന്ന് പ്രതിപക്ഷം കടുംപിടിത്തം തുടർന്നു. ഇത് ഭരണപക്ഷം അംഗീകരിച്ചില്ല. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
https://www.facebook.com/Malayalivartha



























