അനുമതി തന്നേ മതിയാകൂ! കേന്ദ്രത്തോട് കല്പിച്ച് പിണറായി കെ റെയിൽ കേസുകൾ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി... സാധാരണക്കാരെ അഴിയെണ്ണിക്കും!

സിൽവർലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. സാഹചര്യത്തിനനുസരിച്ച് കാര്യങ്ങൾ മുഖ്യമന്ത്രി മാറ്റി പറയുന്നു എന്ന് അണികൾ പോലും ഇപ്പോൾ പരോക്ഷമായി കുറ്റപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. അതിനിടയിലാണ് ഇപ്പോൾ കെ റെയിൽ വിഷയത്തിൽ വീണ്ടും ഒരു കടുംപിടുത്തം നടത്തുന്നത്.
കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിച്ചിരുന്ന സിൽവർലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ യു ടേൺ അടിച്ചത് കഴിഞ്ഞ മാസം അവസാനമായിരുന്നു. പദ്ധതിക്ക് വളരെ വേഗം കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് മുൻകൂർ നടപടികൾ സ്വീകരിച്ചതെന്നും പഠനമാണ് നിലവിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമി സംബന്ധമായ നടപടികളൊന്നും പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. സമരക്കാർക്കെതിരായ കേസ് പിൻവലിക്കില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സർക്കാർ. തുടർ നടപടികൾക്ക് കേന്ദ്രാനുമതി പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സാധാരണക്കാരെ വീണ്ടും ജയിലിൽ കയറ്റാനുള്ള നീക്കമാണിതെന്നും ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ഇതിനോടകം പ്രതിപക്ഷം പ്രതികരിച്ചിട്ടുണ്ട്.
സിൽവർ ലൈൻ ഡിപിആർ അപൂർണമെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പലതവണയാണ് കേന്ദ്ര റെയിൽവേ മന്ത്രി ഡിപിആർ അപൂർണമാണെന്ന് പരസ്യമായി തുറന്ന് പറഞ്ഞത് പക്ഷേ അതൊന്നും സർക്കാർ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. തുടർ നടപടികൾക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് തന്നെയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകളൊന്നും പിൻവലിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവേ കല്ലുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ല. ഭൂമി കൈമാറ്റം ചെയ്യുന്നതിന് യാതൊരു സാങ്കേതിക തടസവുമില്ല. പദ്ധതിക്കായി പഠനം നടക്കുമ്പോൾ തന്നെ ഭൂമി ഏറ്റെടുത്തതായി പറയുന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രാനുമതി തത്വത്തിൽ ലഭിച്ചപ്പോഴാണ് പദ്ധതിയുടെ നടപടി വേഗത്തിലാക്കിയത്. പദ്ധതിയുടെ ഡിപിആർ അപൂർണമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ല. പദ്ധതിക്കായി നിയമവിധേയമായാണ് പണം അനുവദിച്ചതെന്നും പിണറായി വിജയൻ വ്യക്തമാക്കി. ‘സിൽവർ ലൈൻ പദ്ധതിക്കെതിരെ രാഷ്‌ട്രീയമായ സമ്മർദ്ദങ്ങളുണ്ടായപ്പോൾ, ആ നീക്കത്തിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താവുന്ന കേന്ദ്ര ഭരണ കക്ഷി കൂടി ഉൾപ്പെട്ടപ്പോൾ, കേന്ദ്ര സർക്കാർ പിന്നോട്ട് പോയി.
പദ്ധതിക്കെതിരെ കേന്ദ്രത്തിൽ നിന്നുള്ള ചില ഉത്തരവാദിത്തപ്പെട്ടവർ സംസാരിക്കുന്ന രീതിയുമുണ്ടായി. ആ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ അനുമതിക്ക് ശേഷമാകാം പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളെന്ന് സംസ്ഥാനം തീരുമാനിക്കുകയായിരുന്നു. കേന്ദ്രത്തിന് എന്നെങ്കിലും ഒരിക്കൽ പദ്ധതിക്കായി അനുമതി നൽകേണ്ടി വരുമെന്നായിരുന്നു” മുഖ്യമന്ത്രിയുടെ പരാമർശം.
എന്നാൽ ഇടയ്ക്കു വച്ച് പിന്നോട്ട് പോയിട്ടാണ് തിരികെയെത്തിയിരിക്കുന്നത്. പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർണമായി മരവിപ്പിച്ചുകൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കിയതിനൊപ്പം ഭൂമിയേറ്റെടുക്കാനായി നിയാേഗിച്ചിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും മടക്കി വിളിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























