സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് .... മന്ത്രിസ്ഥാനത്തേക്ക് മടങ്ങി വരുന്നതിന് തടസങ്ങളൊന്നുമില്ല.... നിയമസഭാ സമ്മേളനം കഴിഞ്ഞതോടെ സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുളള തിരിച്ച് വരവ് യോഗത്തില്‍ ചര്‍ച്ചയായേക്കും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനം കഴിഞ്ഞതോടെ സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുളള തിരിച്ച് വരവ് യോഗത്തില്‍ ചര്‍ച്ചയായേക്കും.
കേസുകളില്‍ നിന്ന് മുക്തനായ സജി ചെറിയാന് മന്ത്രിസ്ഥാനത്തേക്ക് മടങ്ങി വരുന്നതിന് തടസങ്ങളൊന്നുമില്ല.സജിയെ മന്ത്രി സ്ഥാനത്തേക്ക് മടക്കികൊണ്ടുവരുന്നതില്‍ വൈകാതെ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.
തൃശൂരില്‍ കിസാന്‍സഭ അഖിലേന്ത്യാ സമ്മേളനം നടക്കുന്നത് കൊണ്ടാണ് വെളളിയാഴ്ചത്തെ സെക്രട്ടേറിയേറ്റ് യോഗം ഇന്നത്തേക്ക് മാറ്റിയത്.
അതേസമയം മുന്‍ മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസന്വേഷണം പൊലീസ് അവസാനിപ്പിച്ചു. ഇത് സംബന്ധിച്ച് തിരുവല്ല കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി.
സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ഭരണഘടനയെ വിമര്‍ശിക്കാനായി അവകാശമുണ്ടെന്ന് ജില്ലാ പ്ലീഡറുടെ നിയമോപദേശം ലഭിച്ചിട്ടുണ്ട്. വേദിയിലുണ്ടായിരുന്നവരുടെ മൊഴികളും സജി ചെറിയാന് അനുകൂലമാണ്. പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി.
കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് മലപ്പള്ളിയില്‍ സജി ചെറിയാന്‍ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ കേസെടുക്കാന്‍ കീഴ്വായ്പൂര്‍ പൊലീസിന് തിരുവല്ല കോടതി നിര്‍ദേശം നല്‍കിയത്. ആറ് മാസത്തെ അന്വേഷണത്തിനിടയില്‍ പൊലീസ് സജി ചെറിയാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ പൊലീസിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ബൈജു നോയലിന്റെ തീരുമാനം. ഈ പ്രസംഗം വിവാദമായതോടെയാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായത്.
"
https://www.facebook.com/Malayalivartha



























