Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഗുരുത്വം വേണം ഗുരുത്വം... ഖത്തര്‍ ലോകകപ്പ് സെമിഫൈനലില്‍ ക്രൊയേഷ്യയെ 3-0 ന് തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍ എത്തിയതോടെ താരമായി യുവതാരം ജൂലിയന്‍ അല്‍വാരസ്; ഇരട്ടഗോളടിച്ച അല്‍വാരസ് ജനങ്ങളുടെ കണ്ണിലുണ്ണിയായി; മെസിയും ശിഷ്യനും ലോകം കീഴടക്കും

14 DECEMBER 2022 10:36 AM IST
മലയാളി വാര്‍ത്ത

തോറ്റ രാജ്യങ്ങളും തോറ്റ് കണ്ണീരോടെ മടങ്ങിയ താരങ്ങളും ഓര്‍മ്മയില്‍ മാത്രമായി. ഇപ്പോള്‍ പുതിയ താരങ്ങളുടെ ഉദയമാണ്. അപ്പോഴും താരമായി മെസി മുമ്പിലുണ്ട്. ഖത്തര്‍ ലോകകപ്പ് സെമിഫൈനലില്‍ ക്രൊയേഷ്യയെ 3-0 ന് തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍. സൂപ്പര്‍താരം ലയണല്‍ മെസ്സി ഗോളടിച്ചും ഗോളടിപ്പിച്ചും മിന്നിത്തിളങ്ങിയ മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയം ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക്. അര്‍ജന്റീനയ്ക്കായി യുവതാരം ജൂലിയന്‍ അല്‍വാരസ് ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍, ആദ്യ ഗോള്‍ 34ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്ന് മെസ്സി നേടി.

ജൂലിയന്‍ അല്‍വാരസിന്റെ മുന്നേറ്റം തടയുന്നതിനായി ബോക്‌സിനുള്ളില്‍ താരത്തെ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ വീഴ്ത്തിയതിനായിരുന്നു പെനല്‍റ്റി. കിക്കെടുത്ത മെസ്സി അനായാസം ലക്ഷ്യം കണ്ടു. ഇതോടെ ഖത്തര്‍ ലോകകപ്പിലെ ടോപ് സ്‌കോറര്‍മാരില്‍ മെസ്സി, അഞ്ചു ഗോളുമായി ഫ്രാന്‍സിന്റെ കിലിയന്‍ എംബപെയ്‌ക്കൊപ്പമെത്തി.


ഇപ്പോള്‍ ഇരട്ട ഗോളടിച്ച ജൂലിയന്‍ അല്‍വാരസാണ് താരം. മെസ്സിക്കൊപ്പം കളിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നം എന്നാണ് ജൂലിയന്‍ അല്‍വാരസ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ 2 ഗോളുകളോടെ തന്റെ ആരാധനാപാത്രത്തെ ഇരുപത്തിരണ്ടുകാരന്‍ അല്‍വാരസ് സ്വപ്നസാഫല്യത്തിന് അടുത്തെത്തിച്ചിരിക്കുന്നു- അതിലൊന്ന് മെസ്സി ടച്ചുള്ള സുന്ദരമായ ഗോള്‍ തന്നെ. ഇരട്ടഗോളുകളോടെ അല്‍വാരസും ഒരു ഗോളും 2 അസിസ്റ്റുമായി മെസ്സിയും മിന്നിത്തിളങ്ങിയ ദിനം ക്രൊയേഷ്യയെ 3-0നു തോല്‍പിച്ച് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍ കടന്നു.

അവസാന ലോകകപ്പില്‍ കിരീടവുമായി മടങ്ങാന്‍ മെസ്സിക്കു മുന്നിലുള്ളത് ഇനി ഒരേയൊരു മത്സരം. 18ന് ഇതേ സ്റ്റേഡിയത്തില്‍ത്തന്നെ. 39, 69 മിനിറ്റുകളിലായിരുന്നു അല്‍വാരസിന്റെ ഗോളുകള്‍. 34-ാം മിനിറ്റില്‍ അല്‍വാരസ് നേടിയെടുത്ത പെനല്‍റ്റി മെസ്സി ലക്ഷ്യത്തിലെത്തിച്ചു. 5 ഗോളുകളോടെ ടോപ് സ്‌കോറര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബപെയ്‌ക്കൊപ്പം ഒന്നാമതെത്തുകയും ചെയ്തു.



ജൂലിയന്‍ അല്‍വാരസ്, സ്‌ട്രൈക്കര്‍ പ്രായം 22 വയസാണ്. അര്‍ജന്റീനയ്ക്കായി 2 ഗോള്‍ നേടുകയും ടീമിന്റെ ആദ്യ ഗോളിനു വഴിയൊരുക്കിയ പെനല്‍റ്റിക്ക് കാരണമാകുകയും ചെയ്ത ജൂലിയന്‍ അല്‍വാരസാണ് ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തിലെ മിന്നും താരം. ഡിഫന്‍ഡര്‍മാരും മിഡ്ഫീല്‍ഡര്‍മാരും നല്‍കുന്ന ത്രൂബോളുകളുമായി മുന്നേറുകയായിരുന്നു അല്‍വാരസിന്റെ പ്രധാന ദൗത്യം.

33ാം മിനിറ്റില്‍ അല്‍വാരസിന്റെ ബോക്‌സിലേക്കുള്ള ഓട്ടം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ക്രൊയേഷ്യ പെനല്‍റ്റി വഴങ്ങിയത്. 40ാം മിനിറ്റില്‍ മൈതാനമധ്യത്തില്‍ നിന്നുള്ള ഓട്ടം അര്‍ജന്റീനയ്ക്ക് രണ്ടാം ഗോളും നല്‍കി. ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ അല്‍വാരസ് 4 ഗോള്‍ നേടി.


ഈ മത്സരത്തോടെ ലയണല്‍ മെസ്സി സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍ അത്ഭുതപ്പെടുത്തും. അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം ഇനി ലയണല്‍ മെസ്സി. ക്രൊയേഷ്യയ്‌ക്കെതിരെ നേടിയത് ലോകകപ്പില്‍ മെസ്സിയുടെ 11ാം ഗോള്‍. 10 ഗോള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡാണു മറികടന്നത്.

ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരം എന്ന ജര്‍മനിയുടെ മുന്‍ താരം ലോതര്‍ മത്തേയൂസിന്റെ റെക്കോര്‍ഡിനൊപ്പം ലയണല്‍ മെസ്സി. ഇരുവരും 25 ലോകകപ്പ് മത്സരങ്ങള്‍ വീതം കളിച്ചു. ഒരു കളിയില്‍ തന്നെ ഗോളും അസിസ്റ്റും എന്ന കണക്കില്‍ ലോകകപ്പിലെ 4 മത്സരങ്ങളില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ലയണല്‍ മെസ്സി. 2006ല്‍ സെര്‍ബിയയ്‌ക്കെതിരെയും ഈ ലോകകപ്പില്‍ മെക്‌സിക്കോ, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ എന്നീ ടീമുകള്‍ക്കെതിരെയും മെസ്സി ഗോളും അസിസ്റ്റും നേടി.

ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങളില്‍ ഗോളോ അസിസ്റ്റോ നേടിയ താരം എന്ന ബ്രസീലിയന്‍ മുന്‍ താരം റൊണാള്‍ഡോയുടെ റെക്കോര്‍ഡിനൊപ്പം ലയണല്‍ മെസ്സി. 13 മത്സരങ്ങളില്‍ ഗോളോ അസിസ്റ്റോ ഇരുവരും നേടിയിട്ടുണ്ട്.



ക്രൊയേഷ്യന്‍ മധ്യനിരയെ അര്‍ജന്റീനയെ എന്തു ചെയ്യും എന്നതായിരുന്നു കളിക്കു മുന്‍പുള്ള ചോദ്യം. കളിയുടെ തുടക്കത്തില്‍ മൈതാനമധ്യത്തില്‍ ലൂക്ക മോഡ്രിച്ചും കൂട്ടുകാരും ആത്മവിശ്വാസത്തോടെ പന്തു തട്ടിക്കളിച്ചപ്പോള്‍ അര്‍ജന്റീന കാഴ്ചക്കാരായിരുന്നു. ക്രൊയേഷ്യന്‍ മുന്നേറ്റം തങ്ങളുടെ പെനല്‍റ്റി ബോക്‌സിനരികിലെത്തിയപ്പോള്‍ മാത്രമാണ് അവര്‍ ജാഗരൂകരായത്. മറുഭാഗത്ത് അര്‍ജന്റീന മുന്നേറ്റനിരയില്‍ മെസ്സി ഓടിക്കളിക്കാതെ ഊര്‍ജം കാത്തപ്പോള്‍ ജൂലിയന്‍ അല്‍വാരസ് കൂടു തുറന്നു വിട്ടതു പോലെ പരക്കം പായുകയായിരുന്നു. അല്‍വാരസിന്റെ ഓട്ടം നിസ്സാരമായി കണ്ടതിന് ക്രൊയേഷ്യന്‍ പ്രതിരോധത്തിനു കിട്ടിയ ശിക്ഷയായിരുന്നു ആദ്യ രണ്ടു ഗോളുകളും. എന്തായാലും മെസിയും അല്‍വാരസുമാണ് എവിടേയും സംസാരവിഷയം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends