മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം , പത്തോളം പേര്‍ക്ക് പരുക്ക്, തൊടുപുഴ - മൂലമറ്റം റോഡിലെ ഒളമറ്റം പെരുക്കോണി ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപമാണ് സംഭവം

മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം , പത്തോളം പേര്‍ക്ക് പരുക്ക്, തൊടുപുഴ - മൂലമറ്റം റോഡിലെ ഒളമറ്റം പെരുക്കോണി ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപമാണ് സംഭവം.
ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശിനി പുത്തന്‍പറമ്പില്‍ റെജീന ഹസ്സന്‍ (58) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.
മുട്ടം ഭാഗത്ത് നിന്നു വന്ന കാര്‍ എതിര്‍ ദിശയില്‍ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
പിന്നാലെ എത്തിയ സ്‌കൂട്ടറും ഓട്ടോയിലേക്ക് ഇടിച്ചുകയറി. ഓട്ടോയിലായിരുന്നു റെജീന. ഒപ്പം യാത്ര ചെയ്ത മകള്‍ ഫാത്തിമ (15), സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശി വെട്ടിക്കല്‍ ഷുഹൈബ് (30) എന്നിവര്‍ക്കു ഗുരുതരമായ പരുക്കേറ്റു.
ഓട്ടോയിലുണ്ടായിരുന്ന ജസീല, മകള്‍ ഫൗസിയ, ഡ്രൈവര്‍ മുഹമ്മദ് അജ്മല്‍ എന്നിവര്‍ക്കും കാറിലുണ്ടായിരുന്ന പൂഞ്ഞാര്‍ സ്വദേശികളായ യദു കൃഷ്ണന്‍, ത്രിവിക്രമന്‍, ശ്രീലക്ഷ്മി, കെ.വി.പത്മ, ബിന്ദു വിക്രമന്‍ എന്നിവര്‍ക്കും പരുക്കുണ്ട്.റെജീനയുടെ കബറടക്കം ഇന്ന് ഒന്നിന് ഈരാറ്റുപേട്ട പുത്തന്‍പള്ളിയില്‍ നടക്കും. .
"
https://www.facebook.com/Malayalivartha



























