തൊടുപുഴയില്‍ യുവാവ് തെന്നി വീണ് തലയ്ക്ക് പരിക്കേറ്റെന്ന് പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്, സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍

തൊടുപുഴയില്‍ യുവാവ് തെന്നി വീണ് തലയ്ക്ക് പരിക്കേറ്റെന്ന് പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. ജയേഷിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ സഹോദരന്‍ അറസ്റ്റിലായി.
മരക്കൊമ്പ് കൊണ്ടുള്ള സഹോദരന്റെ അടിയേറ്റാണ് ഈസ്റ്റ് കലൂര്‍ മലേക്കാവ് തഴുവംചിറയില്‍ ജയേഷ് തങ്കപ്പന്‍ (42) മരിച്ചതെന്ന് പൊലീസ് പറയുന്നു .
സംഭവത്തില്‍ സഹോദരന്‍ സുമേഷ് തങ്കപ്പനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 12നാണു സംഭവം. ഇവരുടെ അച്ഛനെ ജയേഷ് ആക്രമിക്കുന്നതു തടയുന്നതിനിടെ സുമേഷ് തേക്കിന്റെ കമ്പുകൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് .
തലയ്ക്കടിയേറ്റ് ബോധംകെട്ടുവീണ ജയേഷിനെ ഉടന്‍ തന്നെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ നിന്നു കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി.
ഏഴാം ദിവസം ജയേഷ് മരിച്ചു. ഇന്‍ക്വസ്റ്റ് നടത്തിയ തൊടുപുഴ എസ്ഐ സലീമിനുണ്ടായ സംശയമാണ് കൊലപാതകം തെളിയിച്ചത്. തലയിടിച്ചു വീണെന്ന് പറഞ്ഞ സ്ഥലം നിരപ്പായ പ്രദേശമായിരുന്നു. തലയിലെ മുറിവിന്റെ സ്വഭാവം ഇതുമായി ചേര്‍ന്നു പോകുന്നുണ്ടായിരുന്നില്ലെന്നു പൊലീസ് .
പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ മരണകാരണം തലയ്ക്കേറ്റ അടിയാണെന്നു വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹോദരനിലേക്ക് എത്തിച്ചേര്‍ന്നത്.
"
https://www.facebook.com/Malayalivartha



























