തൃശൂരില്‍ ഭാര്യയെ ശല്യപ്പെടുത്തിയ യുവാവിനെ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്തികൊലപ്പെടുത്തി.... പ്രതി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

തൃശൂരില്‍ ഭാര്യയെ ശല്യപ്പെടുത്തിയ യുവാവിനെ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്തികൊലപ്പെടുത്തി. മുരിങ്ങൂര്‍ സ്വദേശി മിഥുന്‍ (27) ആണ് മരിച്ചത്.മാള വലിയപറമ്പിലാണ് സംഭവം നടന്നത്.
കീഴൂര്‍ സ്വദേശി ബിനോയ് (29) ആണ് കുത്തിയത്. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതിന്റെ പകയാണ് കൊലപാതക കാരണമെന്ന് പൊലീസ്.
ംഭവത്തിന് ശേഷം മാള കാക്കുളിശേരി ബിനോയ് പാറേക്കാടന്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. നേരത്തെ തന്നെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. കഞ്ചാവ് വില്‍പ്പന അടക്കം രണ്ടു കേസുകളിലെ പ്രതിയായിരുന്നു മിഥുന്‍. കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിരുന്നു.
പിന്നാലെ മിഥുന്‍ ബിനോയിയെ തേടി മാളയില്‍ എത്തുകയായിരുന്നു. ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടാകുകയും വഴക്കിനിടെ, ബിനോയ് സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യയെ ശല്യം ചെയ്തതിന്റെ പകയാണ് കൊലപാതക കാരണമെന്ന് ബിനോയ് മൊഴി നല്‍കിയതായും പൊലീസ്.
https://www.facebook.com/Malayalivartha



























