ബസ്സിലെ തിരക്കിനിടയിൽ പെൺകുട്ടിയെ കടന്നുപിടിച്ചു; അറിഞ്ഞത് മാനസികമായി തളര്‍ന്ന പെണ്‍കുട്ടിക്ക് കൗണ്‍സലിങ്ങ് നൽകിയപ്പോൾ ; കണ്ടക്ടർ പിടിയിൽ

പാരിപ്പള്ളിയിൽ സ്വകാര്യബസ്സില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കണ്ടക്ടര്‍ പിടിയിൽ. പൂതക്കുളം ആലിന്‍മൂട് വലിയവിള വീട്ടില്‍ ഉണ്ണിക്കൃഷ്ണനാ(34)ണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന ബസ് പാരിപ്പള്ളി ജംഗ്ഷനിൽ എത്തിയപ്പോൾ തിരക്കിനിടയിലൂടെ ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ഇതേ തുടർന്ന് പെണ്‍കുട്ടി മാനസികമായി തളര്‍ന്നു . വീട്ടുകാര്‍ പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോഴാണ് ലൈംഗികാതിക്രമത്തെക്കുറിച്ച് അറിഞ്ഞത്. അറിഞ്ഞപ്പോൾ രക്ഷിതാക്കള്‍ പാരിപ്പള്ളി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ എ.അല്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. സുരേഷ്‌കുമാര്‍, എ.എസ്.ഐ. അഖിലേഷ്, സി.പി.ഒ.മാരായ സലാവുദീന്‍, ഷറഫുദീന്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























