കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച് കോര്പ്പറേഷന്

ഹൈക്കോടതി ഉത്തരവ് കോര്‍പ്പറേഷന് വലിയ വരുമാന നഷ്ടമുണ്ടാക്കുമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചാണ് ബസുകളില്‍ പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ വ്യക്തമാക്കി.
കൃത്യമായ പഠനമില്ലാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി ജഡ്ജിമാര്‍ സ്വമേധയാ കേസെടുക്കുന്നതിന്റെ നടപടി ക്രമങ്ങളും കോര്‍പ്പറേഷന്റെ ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.
സുപ്രീംകോടതി വിധികള്‍ പാലിക്കാതെയാണ് ഹൈക്കോടതി ജഡ്ജിമാര്‍ സ്വമേധയാ കേസെടുക്കുന്നതെന്നാണ് കോര്‍പ്പറേഷന്റെ വാദത്തിലുള്ളത്.
"
https://www.facebook.com/Malayalivartha



























