മസാജ് സർവീസിന് വേണ്ടി ഓൺലൈൻ വെബ്‌സൈറ്റിൽ കയറി; യുവാവ് കണ്ടത് സ്വന്തം ഭാര്യയുടേയും സഹോദരിയുടേയും ചിത്രങ്ങൾ, സൈബർ സെല്ലിൽ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസിന്റെ നിർണായക നീക്കം, സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് അനധികൃതമായി വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്ന സംഘത്തെ പിടികൂടി

മസാജ് സർവീസിന് വേണ്ടി ഓൺലൈൻ വെബ്‌സൈറ്റിൽ കയറിയ യുവാവ് കണ്ടത് ഞെട്ടിക്കുന്ന ചിത്രങ്ങൾ. സ്വന്തം ഭാര്യയുടേയും സഹോദരിയുടേയും ചിത്രങ്ങൾ കണ്ട യുവാവ് സൈബർ സെല്ലിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് അനധികൃതമായി വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്ന സംഘത്തെ പൊലീസ് പിടികൂടുകയുണ്ടായി. മുംബൈയിലാണ് സംഭവം നടന്നത്.
അതോടൊപ്പം തന്നെ ഖർ സ്വദേശിയായ 31 കാരൻ മസാജിന് വേണ്ടിയാണ് ഓൺലൈൻ വെബ്‌സൈറ്റിൽ കയറിയത്. എന്നാൽ ഭാര്യയുടേയും സഹോദരിയുടേയും ചിത്രമാണ് ഇയ്യാൾ കണ്ടത്. ഇതെ കുറിച്ച് ഭാര്യയോടും സഹോദരിയോടും ചോദിച്ചപ്പോൾ ഇരുവർക്കും അറിവുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി. ചിത്രം പരിശോധിച്ചപ്പോഴാണ് ഇരുവരും നാല് വർഷം മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ദുരുപയോഗം ചെയ്തിരിക്കുന്നതെന്ന് മനസിലാക്കാൻ കഴിഞ്ഞത്.
കൂടാതെ വെബ്‌സൈറ്റിൽ കണ്ട നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഒരു സ്ത്രീ ഫോണെടുക്കുകയും, ഖർ വെസ്റ്റിലെ ഹോട്ടലിൽ കണ്ടുമുട്ടാമെന്ന ധാരണയിലെത്തുകയും ചെയ്യുകയായിരുന്നു. ഹോട്ടലിൽ എത്തിയ സ്ത്രീയോട് ഫോട്ടോയുടെ കാര്യം ചോദിച്ചപ്പോൾ യുവാവുമായി തർക്കത്തിലാവുകയും ഹോട്ടലിൽ നിന്ന് സ്ത്രീരക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഇതേതുടർന്ന് യുവാവ് സ്ത്രീയെ പിടികൂടി പൊലീസ് സ്റ്റേഷനിലേൽപ്പിക്കുകയാണ് ചെയ്തത്.
അതേസമയം അന്വേഷണത്തിൽ യുവതിയുടെ പേര് രേഷ്മ യാദവെന്നാണെന്നും, സോഷ്യൽ മീഡിയയിൽ കയറി സ്ത്രീകളുടെ ചിത്രങ്ങൾ തട്ടിയെടുത്ത് മസാജ് വെബ്‌സൈറ്റുകളിൽ അപ്ലോഡ് ചെയ്ത് ആളുകളെ കബളിപ്പിക്കുന്ന സംഘത്തിലെ കണ്ണിയാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് പൊലീസ് രേഷ്മയെ കസ്റ്റഡിയിലെടുത്തു. കൂട്ടുപ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
https://www.facebook.com/Malayalivartha



























