സഹതടവുകാരന്റെ ഭാര്യ പീഡിപ്പിച്ചു; പ്രതി എടുത്തു കൊടുത്ത വാടക വീട്ടിൽ വച്ചായിരുന്നു പീഡനം; പ്രതിയെ പോലീസ് പിടികൂടി

മലപ്പുറത്ത് സഹതടവുകാരന്റെ ഭാര്യയെ പീഡനത്തിനിരയാക്കിയ മുഹമ്മദിനെ (45) പോലീസ് അറസ്റ്റ് ചെയ്തു . സഹോദരന്റെ ഒമ്പത് വയസുള്ള മകനെ ആനക്കയത്ത് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മുഹമ്മദ്.
വിചാരണത്തടവുകാരനായി മഞ്ചേരി സബ് ജയിലിൽ കഴിയുന്നതിനിടെ പരിചയത്തിലായ സഹത്തടവുകാരന്റെ ഭാര്യയെയാണ് മുഹമ്മദ് പീഡനത്തിനിരയാക്കിയത്. ജാമ്യത്തിലിറങ്ങിയ മുഹമ്മദ് ഭർത്താവ്ജ യിലിലായിരുന്ന യുവതിക്ക് മഞ്ചേരിയിൽ വാടകവീട് എടുത്തു നൽകിയിരുന്നു. പിന്നീട് ഈ വീട്ടിലെത്തി തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പ്രതിയെ കാസർകോട് നിന്നുമാണ് പോലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha



























