'പട്ടിണി കിടന്ന് വിശന്നപ്പോൾ ഭക്ഷണം മോഷ്ടിച്ചതായി ആരോപിക്കപ്പെട്ട് കൊല്ലപ്പെട്ട മധുവിന്റെ ജന്മ സ്ഥലമാണ് കടുകുമണ്ണ ഊര്. മധുവിന്റെ ചെറിയമ്മയുടെ മകനാണ് മുരുകൻ. കടുകുമണ്ണ ഊരിൽ റോഡില്ല, വൈദ്യുതി ലൈനില്ല ,മൊബൈൽ റേഞ്ച് ഇല്ല, ഊരു വാസികൾക്ക് മൊബൈലും ഇല്ല. സോളാർ പാനലിൽ ചില വീടുകളിൽ പ്രകാശമുണ്ട്. മഴക്കാലത്ത് അതുമില്ല...' സന്ദീപ് ജി. വാര്യർ കുറിക്കുന്നു

300 മീറ്റർ മാത്രമേ മുരുകന് തന്റെ ഗർഭിണിയായ ഭാര്യയെ തുണിയിൽ കെട്ടി ചുമക്കേണ്ടി വന്നുള്ളൂ എന്നാണ് പട്ടിക വർഗ വകുപ്പ് മന്ത്രി ശ്രീ രാധാകൃഷ്ണൻ പറഞ്ഞത്. '300 മീറ്റർ അല്ല, മൂന്ന് കിലോമീറ്ററിൽ അധികം ദൂരം എന്ന് വ്യക്തമാക്കുന്നതോടൊപ്പം തന്നെ കടുകുമണ്ണ ഊരിൽ റോഡില്ല, വൈദ്യുതി ലൈനില്ല ,മൊബൈൽ റേഞ്ച് ഇല്ല, ഊരു വാസികൾക്ക് മൊബൈലും ഇല്ല. സോളാർ പാനലിൽ ചില വീടുകളിൽ പ്രകാശമുണ്ട്. മഴക്കാലത്ത് അതുമില്ല' എന്ന് പറയുകയാണ് സന്ദീപ് ജി. വാര്യർ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
പട്ടിക വർഗ വകുപ്പ് മന്ത്രി ശ്രീ രാധാകൃഷ്ണന് നമസ്കാരം ,
300 മീറ്റർ മാത്രമേ മുരുകന് തന്റെ ഗർഭിണിയായ ഭാര്യയെ തുണിയിൽ കെട്ടി ചുമക്കേണ്ടി വന്നുള്ളൂ എന്നാണ് താങ്കൾ ഇന്നലെ നിയമ സഭയിൽ പറഞ്ഞത്. ഞാനിന്ന് മുരുകനുമൊത്ത് ആ ദുർഘടമായ വനപാതയിലൂടെ കടുകുമണ്ണ ഊരിലേക്ക് നടന്ന് പോയി. താങ്കൾ പറഞ്ഞത് പോലെ 300 മീറ്റർ അല്ല, മൂന്ന് കിലോമീറ്ററിൽ അധികം ദൂരം.
പ്രിയപ്പെട്ട മന്ത്രീ, പട്ടിണി കിടന്ന് വിശന്നപ്പോൾ ഭക്ഷണം മോഷ്ടിച്ചതായി ആരോപിക്കപ്പെട്ട് കൊല്ലപ്പെട്ട മധുവിന്റെ ജന്മ സ്ഥലമാണ് കടുകുമണ്ണ ഊര് . മധുവിന്റെ ചെറിയമ്മയുടെ മകനാണ് മുരുകൻ.
കടുകുമണ്ണ ഊരിൽ റോഡില്ല, വൈദ്യുതി ലൈനില്ല ,മൊബൈൽ റേഞ്ച് ഇല്ല, ഊരു വാസികൾക്ക് മൊബൈലും ഇല്ല. സോളാർ പാനലിൽ ചില വീടുകളിൽ പ്രകാശമുണ്ട്. മഴക്കാലത്ത് അതുമില്ല .
അഞ്ചു മാസമായി ആനവായിലെ സബ് സെന്റർ പൂട്ടിക്കിടക്കുകയാണ്. അത് തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ ശിശു മരണങ്ങൾ നടക്കാൻ സാധ്യത ഏറെയാണ്. അത് ഉടൻ പ്രവർത്തന ക്ഷമമാക്കണം. ആനവായിൽ നിന്ന് കടുകുമണ്ണ തൂക്കുപാലം വരെയുള്ള റോഡ് മഴ പെയ്താൽ സഞ്ചാര യോഗ്യമല്ല. അത് അടിയന്തരമായി ഇന്റർലോക്ക് ചെയ്യണം. മാത്രമല്ല , അങ്ങ് ഈ ഊരോക്കെ ഒന്ന് സന്ദർശിക്കണം. പിന്നെ നിയമസഭയിൽ പറഞ്ഞ 300 മീറ്റർ കള്ളം തിരുത്താനും തയ്യാറാവണം എന്ന് അഭ്യർത്ഥിക്കുന്നു.
ഇന്ന് ബിജെപിയുടെ അട്ടപ്പാടി മണ്ഡലം പ്രസിഡന്റ് ധർമ്മരാജ് , ജില്ലാ കമ്മിറ്റി അംഗം ശ്രീനിവാസൻ . പുത്തൂർ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സതീഷ് കുമാർ , പഞ്ചായത്ത് മെമ്പർ സുനിൽ കുമാർ എന്നിവർക്കൊപ്പം നടത്തിയ സന്ദർശനത്തിൽ കണ്ട വസ്തുതകൾ കേന്ദ്ര സർക്കാരിനെയും മറ്റ് ഉത്തരവാദിത്തപ്പെട്ടവരെയും അറിയിക്കും .
എന്ന്
സന്ദീപ് വാര്യർ
https://www.facebook.com/Malayalivartha



























