നാടുകടത്തിയ പ്രതി കാപ്പാ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് പോലീസ്

നാടുകടത്തിയ പ്രതി കാപ്പാ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കറ്റാനം ഭരണിക്കാവ് തെക്ക് മനേഷ് ഭവനത്തില്‍ കാനി എന്ന് വിളിക്കുന്ന മനീഷ് (20) നെയാണ് കുറത്തികാട് എസ് ഐ എ ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം ഭരണിക്കാവ് ക്ഷേത്രത്തിന് അടുത്തു വെച്ച് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 19 ന് എറണാകുളം മധ്യമേഖല ഡി ഐ ജിയുടെ ഉത്തരവിന് പ്രകാരം ഇയാള്‍ക്കെതിരെ കാപ്പ ചുമത്തി ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി നാടു കടത്തുകയായിരുന്നു. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിനാണ് ഇപ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്തത്.
കഞ്ചാവ് കടത്ത് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണന്നും പൊലീസ് . ഗ്രേഡ് എസ് ഐ സതീഷ് കുമാര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാജി മോന്‍, സി പി ഒ ശ്രീജിത്ത് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha



























