Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഷംസീറിന് ക്വട്ടേഷൻ കൊടുക്കുമെന്ന് കെ റ്റി ജലീൽ! ഷംസീറും ജലീലും തെരുവിൽ അടിക്കാൻ ഒരുങ്ങുന്നത് കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന സംഭവ വികാസങ്ങളെ തുടർന്ന്, നിയമസഭയിൽ ചാൻസലർ സ്ഥാനത്തുനിന്ന് ​ഗവർണറെ നീക്കുന്ന ബില്ലിന്മേലുള്ള ചർച്ചയിലാണ് സ്പീക്കർ എ.എൻ. ഷംസീറും കെ.ടി. ജലീൽ എംഎൽഎയും തർക്കമുണ്ടായത്... പിന്നാലെ സംഭവിച്ചത് ഇത്

14 DECEMBER 2022 09:27 AM IST
മലയാളി വാര്‍ത്ത

ഷംസീറിന് ക്വട്ടേഷൻ കൊടുക്കുമെന്ന് കെ റ്റി ജലീൽ. കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന സംഭവ വികാസങ്ങളെ തുടർന്നാണ് ഷംസീറും ജലീലും തെരുവിൽ അടിക്കാൻ ഒരുങ്ങുന്നത്. ജലീലിന് പിണറായി പിന്തുണ നൽകുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ. വരും ദിവസങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സപീക്കർ എ.എൻ.ഷംസീറുമായി സംസാരിക്കും എന്നാണ് റിപ്പോർട്ട്. സ്പീക്കർ ഷംസീറുമായി എം.വി. ഗോവിന്ദൻ അനൗപചാരിക സംഭാഷണം നടത്തിയെന്നാണ് റിപ്പോർട്ട് . എന്നാൽ നിയമസഭയുടെ ചട്ടക്കൂടു കൾക്ക് പുറത്ത് നിന്ന് പ്രവർത്തിക്കാൻ തനിക്ക് കഴിയില്ലെന്ന് ഷംസീർ അറിയിച്ചതായാണ് വിവരം. ചുരുക്കത്തിൽ പാർട്ടിയെ തള്ളിയിരിക്കുകയാണ് നിയമസഭാ സ്പീക്കർ.

നിയമസഭയിൽ ചാൻസലർ സ്ഥാനത്തുനിന്ന് ​ഗവർണറെ നീക്കുന്ന ബില്ലിന്മേലുള്ള ചർച്ചയിലാണ് സ്പീക്കർ എ.എൻ. ഷംസീറും കെ.ടി. ജലീൽ എംഎൽഎയും തർക്കമുണ്ടായത്. കെ.ടി. ജലീലിന്റെ പ്രസം​ഗം നീണ്ടതാണ് തർക്കത്തിന് കാരണം. ജലീലിന്റെ സമയം കഴിഞ്ഞെന്നും പ്രസം​ഗം അവസാനിപ്പിക്കണമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകിയിട്ടും അദ്ദേഹം അവസാനിപ്പിച്ചില്ല. പ്രസംഗം നിർത്തിയില്ലെങ്കിൽ മൈക്ക് മറ്റൊരാൾക്ക് നൽകേണ്ടിവരുമെന്ന് സ്പീക്കർ ജലീലിന് മുന്നറിയിപ്പ് നൽകി. എന്നിട്ടും ജലീൽ പ്രസം​ഗം തുടർന്നതോടെ സ്പീക്കർ മൈക്ക് ഓഫാക്കി.

ചെയറുമായി സഹകരിക്കാത്തത് ശരിയായ നടപടിയല്ലെന്നും പരസ്പര ധാരണ വേണമെന്നും സ്പീക്കർ ജലീലിനോട് പറഞ്ഞു. ജലീലിന്റെ മൈക്ക് ഓഫാക്കിയ ശേഷം തോമസ് കെ. തോമസിന് സ്പീക്കർ സംസാരിക്കാൻ അവസരം നൽകി. പ്രസം​ഗത്തിൽ ​ഗവർണർക്കെതിരെ രൂക്ഷ വിമർശനമാണ് ജലീൽ ഉന്നയിച്ചത്. ഗവർണർ ചാൻസലറാകാൻ യോഗ്യനല്ലെന്നും സർവകലാശാലകൾ കാവിവൽക്കരിക്കാൻ ഗവർണറുടെ സഹായത്തോടെ നീക്കം നടക്കുന്നതായും ജലീൽ ആരോപിച്ചു.

ജലീൽ സഭയുടെ അന്തസ് ഇല്ലാതാക്കുന്നു എന്ന അഭിപ്രായമാണ് സ്പീക്കർക്കുള്ളത്..വ്യക്തിവിരോധത്തിൻ്റെ ഭാഗമായി ജലീൽ ലൈസൻസില്ലാതെ സംസാരിക്കുന്നതായും സ്പീക്കർ വിശ്വസിക്കുന്നു .ഇത്തരം നടപടികൾ അനുവദിക്കാൻ കഴിയില്ലെന്നാണ് ഷംസീറിൻ്റെ അഭിപ്രായം.

ഷംസീർ അതിരുവിടുന്നു എന്ന അഭിപ്രായം സി പി എമ്മിൽ പൊതുവേയുണ്ട്. സ്പീക്കർ എന്ന നിലയിൽ ഷംസീറിൻ്റെ പ്രവർത്തനങ്ങൾ സി പി എം അതീവ ഗൗരവമായാണ് നോക്കി കാണുന്നത്. വനിതാ പാനൽ നിയമിച്ചതു മുതൽ സി പി എമ്മിന് അസഹ്യത തോന്നി തുടങ്ങിയതാണ്. മുമ്പ് വി.എം.സുധീരൻ സ്പീക്കറായ കാലത്ത് ഷംസീറിനെ പോലെ പാർട്ടിക്ക് അതീതനായാണ് പ്രവർത്തിച്ചത്. കരുണാകരനെ വരെ തിരുത്താൻ അന്ന് സുധീരൻ ശ്രമിച്ചിരുന്നു. ഇപ്പോൾ ഷംസീറിൻ്റെ പ്രവർത്തനങ്ങൾക്ക് സുധരൻ്റെ നിലപാടുകളുമായി സാമ്യമുണ്ട്.

ആദ്യ സമ്മേളനത്തില്‍ തന്നെ സ്പീക്കർ പാനലിൽ മുഴുവൻ വനിതകളെയാണ് സ്പീക്കർ ഉൾപ്പെടുത്തിയത്. യു. പ്രതിഭ, സി.കെ. ആശ , കെ.കെ. രമ എന്നിവരെയാണ് പാനലിൽ ഉൾപ്പെടുത്തിയത്. പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചതും സ്പീക്കർ എ എൻ ഷംസീർ തന്നെ. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത സമയം സഭാ നടപടികള്‍ നിയന്ത്രിക്കുവാനുള്ള ചുമതലയാണ് പാനൽ അം​ഗങ്ങൾക്ക് നൽകുക. വനിതകളെ പാനലിൽ നിയമിക്കുമ്പോൾ രമയെ അംഗമാക്കേണ്ടി വരുമെന്ന് സ്പീക്കർക്ക് അറിയാമായിരുന്നു.എന്നിട്ടും അദ്ദേഹം വനിതാ പാനൽ ഉണ്ടാക്കിയത് ദുരഹമാണെന്ന് സി പി എം കരുതുന്നു.

സാധാരണഗതിയില്‍ മൂന്ന് പേര്‍ അടങ്ങുന്ന പാനലില്‍ പരമാവധി ഒരു വനിത അംഗം മാത്രമാണ് ഉള്‍പ്പെടാറുള്ളത്. ഒരു സമ്മേളനത്തില്‍ത്തന്നെ പാനലിലെ മൂന്ന് അംഗങ്ങളേയും വനിതകളില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടത് കേരള നിയമസഭയില്‍ ആദ്യമായാണ്. ഒന്നാം കേരള നിയമസഭ മുതല്‍ സഭയുടെ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങള്‍ പാനലില്‍ വന്നതില്‍ കേവലം 32 വനിതകള്‍ക്കു മാത്രമാണ് ഉൾപ്പെട്ടത്. ഈ അവസരത്തിലാണ് സ്പീക്കറുടെ തീരുമാനത്തിനുള്ള പ്രസക്തി.സ്പീക്കറായതിനുശേഷമുള്ള ആദ്യ സമ്മേളനത്തില്‍ത്തന്നെ ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയ തീരുമാനമാണ് ഷംസീർ കൈക്കൊണ്ടത്.

ആർഎംപി നേതാവ് കെ.കെ. രമ പാനലിൽ ഉൾപ്പെട്ടതും അപ്രതീക്ഷിതമായാണ്. ഇനി കെ.കെ. രമ ചെയറിൽ ഇരിക്കുമ്പോൾ മുഖ്യമന്ത്രിക്ക് സംസാരിക്കേണ്ടി വന്നാൽ അദ്ദേഹവും സാർ എന്ന് അഭിസംബോധന ചെയ്യേണ്ടി വരും. അങ്ങനെയൊരു സാഹചര്യമുണ്ടാകുമോ എന്നതാകും ഇനി ഉറ്റുനോക്കുക. പാനൽ തെരഞ്ഞെടുക്കുമ്പോൾ പ്രതിപക്ഷത്തിന് ഒരം​ഗത്തെ നാമനിർദേശം ചെയ്യാമെന്നാണ് ചട്ടം. അങ്ങനെയാണ് കെ.കെ. രമ പാനലിൽ ഉൾപ്പെട്ടത്. യുഡിഎഫ് അം​ഗമായ ഉമാ തോമസ് ഉണ്ടായിട്ടും രമയെ നാമനിർദേശം ചെയ്തു എന്നതും ശ്രദ്ധേയം. നേരത്തെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നതിനിടെ ഷംസീർ ഇടപെട്ടപ്പോൾ ഷംസീർ സ്പീക്കറുടെ ജോലിയേറ്റെടുക്കേണ്ടെന്ന് സതീശൻ പറഞ്ഞത് ചർച്ചയായിരുന്നു. എം.ബി. രാജേഷ് മന്ത്രിയായതിനെ തുടർന്നാണ് ഷംസീർ സ്പീക്കറായത്.

ഷംസീറിനെ സ്പീക്കർ ആക്കിയപ്പോൾ തന്നെ ഇത്തരം ചില ബുദ്ധികൾ പിണറായി പ്രതീക്ഷിച്ചതാണ്. പിണറായി കോടിയേരി ബാലകൃഷ്ണന് നൽകിയ വാക്ക് പാലിക്കുന്നതിന് വേണ്ടി മാത്രമാണ് ഷംസീറിനെ സ്പീക്കറാക്കിയത്. മുഹമ്മദ് റിയാസിനോടുള്ള വ്യക്തി വൈരാഗ്യമാണ് ഷംസീർ മുഖ്യമന്ത്രിയോട് കാണിക്കുന്നത്. മുഖ്യമന്ത്രിക്ക് ഷംസീറിനോട് പണ്ടേ താൽപ്പര്യമുണ്ടായിരുന്നില്ല. മുമ്പ് ഷംസീറിന് സീറ്റ് നിഷേധിക്കാനും പണറായി ശ്രമിച്ചതാണ്. അന്നും കോടിയേരി ഇടപെട്ടാണ് ഷംസീറിന് സീറ്റ് വാങ്ങി നൽകിയത്. എന്നായാലും ഷംസീർ ഒരു തലവേദനയാകുമെന്ന് എന്നേ പിണറായി മനസിലാക്കി.

ചികിത്സക്കായി ചെന്നൈയിലേക്ക് പോകുന്നതിന് മുമ്പാണ് ഷംസീറിനെ മന്ത്രിയാക്കണമെന്ന് കോടിയേരി പിണറായിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം തീർച്ചയായും പരിശോധിക്കാമെന്ന് പിണറായി ഏറ്റു . തിരികെയെത്തിയ പിണറായി വിശദമായ ആലോചനകൾക്ക് ശേഷമാണ് ഷംസീറിനെ സ്പീക്കറാക്കാൻ തീരുമാനിച്ചത്.ഇതായിരുന്നു അദ്ദേഹത്തിൻ്റെ ബുദ്ധിപൂർവമായ നീക്കം. സ്പീക്കറാകാൻ ഷംസീറിന് താൽപ്പര്യമുണ്ടായിരുന്നില്ല.

എം.ബി. രാജേഷിനെ സ്പീക്കർ സ്ഥാനത്ത് നില നിർത്തി കൊണ്ട് ഷംസീറിനെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാക്കാമായിരുന്നു.എന്നാൽ പിണറായി അത് വേണ്ടെന്നു വച്ചു. മുഹമ്മദ് റിയാസുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് ഇത്തരം രെു തീരുമാനം അദ്ദേഹം എടുത്തത്. മുഹമ്മദ് റിയാസിന് ഷംസീർ എന്നും ഭീഷണിയായിരുന്നു. കരാറുകാരും എം എൽ എ മാരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് റിയാസ് പറഞ്ഞതാണ് ഏറ്റവുമൊടുവിൽ വിവാദമായത്. ഇതിനെ പ്രതിരോധിക്കാൻ ഇൻസൾട്ട് ആണ് മുരളീ ഈ ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്ന് എ.എൻ.ഷംസീർ എം എൽ എ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു. ഇത് റിയാസിനെ ലക്ഷ്യം വച്ചു കൊണ്ടുള്ള കുത്തായിരുന്നു.

വെള്ളം എന്ന ഹിറ്റ് സിനിമയിലെ പഞ്ച് ഡയലോഗാണ് എ എൻ. ഷംസീർ എംഎൽഎ പ്രയോഗിച്ചത്. കരാറുകാരെ കൂട്ടി മന്ത്രിയെ കാണാൻ വരുന്നതു സംബന്ധിച്ചു മന്ത്രി മുഹമ്മദ് റിയാസും എ.എൻ. ഷംസീറും തമ്മിലുള്ള ഭിന്നത പരസ്യമായ സാഹചര്യത്തിൽ ഡയലോഗിനു രാഷ്ട്രീയമാനം കൂടി കൈവന്നു. വിവാദങ്ങൾക്കിടെ, ഒളിയമ്പാണെങ്കിലും എ.എൻ. ഷംസീറിന്റെ ആദ്യ പരസ്യപ്രതികരണമായിരുന്നു ഇത്.

സംസ്ഥാന സിനിമാ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു കൊണ്ടുള്ള ഫെയ്സ്ബുക് പോസ്റ്റിന്റെ തലക്കെട്ടായാണ് എ.എൻ. ഷംസീർ ഈ ഡയലോഗ് ഉപയോഗിച്ചിരിക്കുന്നത്. വെള്ളം സിനിമയിൽ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണു ജയസൂര്യ അവതരിപ്പിച്ചതും മികച്ച നടനുള്ള പുരസ്കാരം നേടിയതും. സിനിമയിൽ മുരളിയോട്, സിദ്ദിഖ് അവതരിപ്പിച്ച ഡോക്ടർ കഥാപാത്രമാണീ ഡയലോഗ് പറയുന്നത്. ഇത് റിയാസിനുള്ള അടിയാണെന്ന് അന്നേ അഭിപ്രായം ഉയർന്നിരുന്നു.

ചില എംഎൽഎമാർ പൊതുമരാമത്തു കരാറുകാരെയും കൂട്ടി മന്ത്രിയെ കാണാൻ വരുന്നത് അവസാനിപ്പിക്കണമെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് പൊതുമരാമത്തു വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞതോടെയാണ് രണ്ട് നേതാക്കളും തമ്മിലുളള ഭിന്നത മറനീക്കിയത്. മന്ത്രിയെ കരാറുകാർക്കൊപ്പം കാണാൻ പോയ എം എൽ എ ഷംസീറാണെന്ന് പിന്നീട് നവ മാധ്യമങ്ങൾ എഴുതി. ഷംസീറിൻെറ ഹൃദയത്തിനേറ്റ കുത്തായിരുന്നു ഇത്.

സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ എ.എൻ. ഷംസീർ റിയാസിൻ്റെ നിലപാടിനെ ചോദ്യം ചെയ്യുകയും എംഎൽഎമാരെ വിലക്കുന്ന അഹങ്കാരത്തിന്റെ ഭാഷ വേണ്ടെന്നു പറയുകയും ചെയ്തുവെന്ന വാർത്തകൾ പുറത്തുവരികയും ചെയ്തു.മന്ത്രിയാകാൻ കഴിയാത്തതിലുള്ള പ്രതിഷേധം ഏറെ നാളായി മനസിൽ കൊണ്ടു നടക്കുന്ന ഷംസീർ സി പി എം യോഗത്തിൽ തകർത്തടിക്കുകയാണ് ചെയ്തത്. റിയാസ് അഹങ്കാരിയാണെന്ന് ഷംസീർ ആവർത്തിച്ചു. ഇതേ വിരോധം ഇപ്പോഴും തുടരുന്നു.

ഷംസീർ റിയാസിന് ഒരു ഭീഷണിയാണെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഷംസീറിനെതിരായ വിമർശനങ്ങൾ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നത്. ജലീലിൻ്റെ നീക്കവും സുവ്യക്തമാണ്. ഷംസീറിനോട് മുഖ്യമന്ത്രിക്കുള്ള എതിർപ്പ് മുതലെടുക്കുകയാണ് റിയാസിൻ്റെ ലക്ഷ്യം.ഷംസീറിനെ എന്നെങ്കിലും മാറ്റിയാൽ തനിക്ക് ഒരു അവസരം ലഭിക്കുമെന്ന് ജലീൽ കരുതുന്നു. രണ്ടാം പിണറായി സർക്കാരിൽ തനിക്ക് ഒരിടം ലഭിക്കുമെന്ന് തന്നെയാണ് ജലീൽ വിശ്വസിക്കുന്നത്.

ഷംസീറും റിയാസും ജലീലുമൊക്കെ തമ്മിൽ കണ്ടാൽ മിണ്ടാറ് പോലുമില്ല. ഷംസീർ സി പി എം നേതാക്കളെയും കണ്ടില്ലെന്ന് നടിക്കുന്നു. പാർട്ടി കമ്മിറ്റികളിൽ ഷംസീറിന് പങ്കെടുക്കേണ്ട കാര്യമില്ല.എന്നാൽ എം.ബി.രാജേഷ് സ്പീക്കറായിരിക്കെ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെട്ടിരുന്നു. ഷംസീറിന് സി പി എം മടുത്ത മട്ടാണ്. സി പി എമ്മിനും ഷംസീറിനെ മടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (5 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (5 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (6 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (6 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (6 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (6 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (8 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (8 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (8 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (8 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (9 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (9 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (9 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (9 hours ago)

Malayali Vartha Recommends