പിതാവിനൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിറകില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരിക്ക് ദാരുണാന്ത്യം

പിതാവിനൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിറകില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരിക്ക് ദാരുണാന്ത്യം. പുതുപ്പാടി പയോണ ചിറ്റക്കാട്ടുകുഴിയില്‍ ഷമീറിന്റെ മകള്‍ ഫാത്തിമ ഷഹ്മ (8) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച ദേശീയപാത 766 ല്‍ പുതുപ്പാടി ഒടുങ്ങാക്കാട് മഖാമിന്റെ സമീപത്തായിരുന്നു അപകടം നടന്നത്. ഗുരുതരമായ പരിക്കേറ്റ ഷഹ്മ കോഴിക്കോട് മെഡിക്കല്‍ കോളേജ് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷഹ്മ യുടെ പിതാവ് ഷമീര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ചികിത്സയിലാണ്.
ഷഹ്മയുടെ മയ്യിത്ത് ബുധനാഴ്ച (14/12/22) വള്ളിയാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഷഹ്മ കൈപൊയില്‍ ജി.എം.യു.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
all
https://www.facebook.com/Malayalivartha



























