Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

അടൂരില്‍ ലോഡ്ജ് മുറിയില്‍ യുവാവ് തൂങ്ങി മരിച്ചത് കാമുകി മരിച്ചെന്ന് തെറ്റിദ്ധരിച്ച്; രണ്ട് മക്കളുടെ പിതാവായ ശ്രീജിത്ത് ഷീബയ്ക്കൊപ്പം ലോഡ്ജിൽ എത്തിയത് ഭാര്യയോട് ദർശനത്തിന് പോകുന്നെന്ന് കള്ളം പറഞ്ഞ്: വിശ്വസിപ്പിക്കാൻ പ്രസാദം വിഡിയോ കോളിൽ കാണിച്ച് പറ്റിച്ചു: 39കാരി വിധവയാണെന്ന് അറിഞ്ഞതോടെ കലഹം മൂത്തു: ആത്മഹത്യ ചെയ്യാൻ ഗുളികളകൾ കഴിപ്പിച്ചു; പിടിവലിക്കിടെ ചുവരിൽ ഇടിച്ച് കാമുകിയുടെ ബോധം പോയി:- മരിച്ചെന്ന് കരുതി ജനൽ കമ്പിയിൽ തൂങ്ങി യുവാവ് ജീവനൊടുക്കി

14 DECEMBER 2022 11:26 AM IST
മലയാളി വാര്‍ത്ത

അടൂരില്‍ ലോഡ്ജ് മുറിയില്‍ യുവാവ് തൂങ്ങി മരിച്ചത് കാമുകി മരിച്ചുവെന്ന് തെറ്റിദ്ധരിച്ച്. കുന്നത്തൂർ ഐവർകാല പുത്തനമ്പലം ശ്രീനിലയത്തിൽ ശ്രീജിത്താണ് ആത്മഹത്യ ചെയ്തത്. ശ്രീജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയ ലോഡ്ജ് മുറിയിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിനി ഷീബ തലയ്ക്ക് സാരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഷീബ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്നുണ്ടായ പിടിവലിക്കിടയിൽ ശ്രീജിത്ത് പിടിച്ച് തള്ളിയപ്പോൾ തല ഭിത്തിയിലിടിച്ച് ഷീബ ബോധരഹിതയായെന്നുമാണ് പൊലീസിന്റെ നിഗമനം.

ഇതോടെ ഷീബ മരിച്ചെന്ന് കരുതി പരിഭ്രാന്തനായ ശ്രീജിത്ത് ജീവനൊടുക്കിയതാകാമെന്നും പൊലീസ് കരുതുന്നു. ചികിത്സയിൽ കഴിയുന്ന ഷീബയെ ചോദ്യം ചെയ്താലേ കൂടുതൽ വ്യക്തതവരു. ഭർത്താവ് മരിച്ച 39 കാരിയായ ഷീബ വിവാഹിതയാണെന്ന വിവരം മറച്ചുവച്ചാണ് ഫേസ്ബുക്ക് വഴി ശ്രീജിത്തുമായി പ്രണയത്തിലായത്. ലോഡ്ജിലെ താമസത്തിനിടയിൽ വിവാഹിതനാണെന്ന വിവരം ശ്രീജിത്ത് തിരിച്ചറിഞ്ഞതാകാം പ്രശ്നത്തിന് കാരണമെന്ന് സംശയിക്കുന്നു.

രണ്ടാഴ്ച് മുമ്പ് ചക്കുളത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അടൂരിലെ ലോഡ്ജിൽ ഷീബയ്‌ക്കൊപ്പം ശ്രീജിത്ത് താമസം തുടങ്ങിയത്. ഇടയ്ക്ക് ഭാര്യ വീഡിയോ കാൾ വിളിച്ചപ്പോൾ പ്രസാദം കാണിച്ച് പറ്റിച്ചു. പിന്നീട് വീട്ടിലെത്തിയ ശ്രീജിത്ത് കടയിൽ നിന്ന് ഇടയ്ക്കിറങ്ങി ഷീബയ്‌ക്കൊപ്പം ലോഡ്ജിൽ താമസിക്കുകയായിരുന്നു. സംഭവദിവസമായ തിങ്കളാഴ്ച വൈകിട്ട് ശ്രീജിത്ത് ഭക്ഷണവുമായി മുറിയിലേക്ക് പോകുന്നത് ലോഡ്ജ് ജീവനക്കാർ കണ്ടിരുന്നു. പിന്നീട് ആരെയും പുറത്ത് കാണാഞ്ഞതിനാൽ രാത്രി ഒമ്പത് മണിയോടെ ജീവനക്കാർ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ശ്രീജിത്തിനെ തൂങ്ങിമരിച്ച നിലയിലും ഷീബയെ ബോധരഹിതയായും കണ്ടെത്തിയത്.

 

തിങ്കളാഴ്ച രാത്രി 12ന് അടൂർ കെഎസ്ആർടിസി ബസ് സ്റ്റാ‍ൻഡിന് തൊട്ടടുത്തുള്ള ലോഡ്ജിലാണ് സംഭവം. കൊല്ലം കുന്നത്തൂർ ഐവർകാല നാട്ടിശേരി ജയ മന്ദിരം ശ്രീജിത്ത് അടൂരിൽ അപ്ഹോൾസറി സ്ഥാപനം നടത്തുകയായിരുന്നു. ശ്രീജിത്ത് വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ്. ഷീബയുടെ ഭർത്താവ് നേരത്തെ മരിച്ചു പോയതാണ്. ഒരു വർഷം മുൻപാണ് ഇരുവരും ഫെയ്സ്ബുക് വഴി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ അടൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. ഒരുമിച്ച് മരിക്കാമെന്ന് ശ്രീജിത്ത് തിങ്കളാഴ്ച രാത്രി പറഞ്ഞെങ്കിലും ഷീബ കൂട്ടാക്കിയില്ല. തുടർന്ന് ശ്രീജിത്ത് ഷീബയെ ഷാൾ കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിക്കുകയും അതു നടക്കാതെ വന്നതോടെ മർദിച്ച ശേഷം തൈറോയ്ഡിന്റെ ഗുളികകൾ വായിലേക്ക് ഇട്ടുകൊടുക്കുകയും ചെയ്തു.

 

തുടർന്ന് വിവാഹം കഴിക്കണമെന്ന് നിര്ബന്ധിച്ചതോടെ തര്ക്കം ഉണ്ടാവുകയും പിടിവലിക്കിടെ ചുവരിൽ തലയിടിച്ച് ഷീബ ബോധരഹിത ആവുകയുമായിരുന്നു. മരിച്ചുവെന്ന് കരുതി പരിഭ്രാന്തനായ ശ്രീജിത്ത് ജനൽ കമ്പിയിൽ തൂങ്ങി ജീവനൊടുക്കി. ബോധം തെളിഞ്ഞപ്പോൾ ശ്രീജിത്ത് തൂങ്ങി നിൽക്കുന്നതു കണ്ട യുവതി ബഹളം വച്ചു. ഇതു കേട്ട് ലോഡ്ജിലെ ജീവനക്കാർ എത്തിയപ്പോൾ യുവാവ് തൂങ്ങി മരിച്ച നിലയിലും യുവതി തൊട്ടടുത്തു കിടക്കുന്നതുമാണ് കണ്ടത്. പൊലീസ് എത്തിയാണ് യുവതിയെ അടൂർ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. യുവാവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ഇന്നലെ വൈകിട്ട് പോസ്റ്റ്മോർട്ടം നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends