രാത്രി നിർത്തിയിട്ടിരുന്ന ബസ് രാവിലെ കാണാനില്ല; കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട ചെമ്മനം എന്ന ബസ് മോഷണം പോയി

പാലക്കാട് നഗരമധ്യത്തിൽ ബസ് മോഷണം പോയതായി റിപ്പോർട്ട്. കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട ചെമ്മനം എന്ന ബസാണ് മോഷണം പോയിരിക്കുന്നത്. തൃശൂർ-പാലക്കാട് റൂട്ടിൽ ഓടുന്ന ബസാണ് ചെമ്മനം. പട്ടിക്കാട് സ്വദേശി സാലുവാണ് ബസിന്റെ ഉടമസ്ഥൻ. ചൊവ്വാഴ്ച വൈകിട്ട് 8.20 ഓടെ സര്‌വീസ് അവസാനിപ്പിച്ച് ഡ്രൈവർ ജോഷി പമ്പിൽ പാർക്ക് ചെയ്തിരുന്നു.
എന്നാൽ, ഇന്ന് രാവിലെ എത്തിയപ്പോൾ ബസ് കാണാതായി. പെട്രോൾ പമ്പിലെ സിസിടിവി പരിശോധിച്ചപ്പോൾ ബസ് ഒരാൾ കടത്തിക്കൊണ്ടു പോകുന്നത് കാണാൻ കഴിഞ്ഞത്. ഇതേതുടർന്ന് സംഭവത്തിൽ ഉടമസ്ഥർ പൊലീസിൽ പരാതി നൽകി.
https://www.facebook.com/Malayalivartha



























