ഒറ്റപ്പാലത്ത് ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു....

ഒറ്റപ്പാലത്ത് ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു....കോതകുറിശ്ശി ഗാന്ധിനഗര്‍ കിഴക്കേപുരയ്ക്കല്‍ രജനി (38) കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് കൃഷ്ണദാസിനെതിരേ (47) കുറ്റപത്രം നല്‍കിയത്.
അന്വേഷണ ഉദ്യോഗസ്ഥനായ ഒറ്റപ്പാലം പോലീസ് ഇന്‍സ്‌പെക്ടര്‍ എം. സുജിത്താണ് ഒറ്റപ്പാലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവം നടന്ന് 74-ാം ദിവസമാണ് ഏകപ്രതി മാത്രമുള്ള കുറ്റപത്രം നല്‍കിയത്.
കേസില്‍ 55 പേരാണ് സാക്ഷികളുള്ളത്. പതിനഞ്ചോളം രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 28ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഉറങ്ങിക്കിടക്കുകയായിരുന്ന രജനിയെ മൊബൈല്‍ഫോണിലെ വെളിച്ചത്തില്‍ മടവാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന്, മറ്റൊരുമുറിയില്‍ കിടന്നുറങ്ങുന്ന മകള്‍ അനഘയെയും മടവാള്‍കൊണ്ടുവെട്ടി. കുട്ടികള്‍ ഒച്ചവെച്ചതോടെ തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്‍ മണികണ്ഠന്‍ ഓടിയെത്തുകയായിരുന്നു.പരിക്കേറ്റ മകളെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്.
ബന്ധുക്കള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. അഭിനന്ദ് കൃഷ്ണ, അഭിരാം കൃഷ്ണ എന്നീ രണ്ടുമക്കളും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. കൃഷ്ണദാസനും രജനിക്കുമിടയില്‍ നിലനിന്നിരുന്ന നിസ്സാര അഭിപ്രായഭിന്നതകളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കേസ്.
"
https://www.facebook.com/Malayalivartha



























