ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു; ജഡത്തിനു സമീപത്ത് നിന്നും മാറാതെ മറ്റ് ആനകൾ

കോഴിക്കോട് അപകടത്തിൽപ്പെട്ട് കാട്ടാന ചരിഞ്ഞു. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ ചരക്കു ലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് കാട്ടാന ചരിഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. സംഭവത്തെ തുടർന്ന് കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ മൂലഹള്ള ചെക് പോസ്റ്റിനടുത്ത് ഇവിടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
അതേസമയം ജഡത്തിനു സമീപം മറ്റ് ആനകളും നിലയുറപ്പിച്ചതോടെയാണ് ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടായത്. നിലവിൽ ആനയുടെ ജഡം മാറ്റാനുള്ള ശ്രമം നടക്കുകയാണ്.
https://www.facebook.com/Malayalivartha



























