Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.


കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്, ജില്ലയിൽ ഏറ്റവും കുറവ് ആറ്റിങ്ങലിൽ


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

രക്തസാക്ഷികളെ കത്തിച്ചു. വെള്ളാപ്പള്ളി , പിണറായി കോക്കസ് തച്ചുടച്ച് ശ്രീനാരായണ വിശ്വാസികള്‍

14 DECEMBER 2022 11:31 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്, ജില്ലയിൽ ഏറ്റവും കുറവ് ആറ്റിങ്ങലിൽ

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്

എസ് എന്‍ ഡി പിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന എസ് എന്‍ ട്രസ്റ്റ് സ്ഥാപനങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ അതിപ്രസരത്തിനെതിരെ വെള്ളാപ്പള്ളിയും സംഘവും പണി തുടങ്ങി. ട്രസ്റ്റ് സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ പാര്‍ട്ടി കേന്ദ്രങ്ങളായി ഉപയോഗിക്കുന്ന പ്രദേശങ്ങള്‍ തിരഞ്ഞു പിടിച്ചുള്ള ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘടന തീരുമാനിക്കുകയായിരുന്നു. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി പിണറായി വിജയനോടും ഇടതു പക്ഷ സംഘടനകളോടും കാണിക്കുന്ന അതീവ താല്പര്യം സംഘടനയ്ക്ക് പല മേഖലകളിലും ദുരനുഭവങ്ങളുണ്ടായെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം.

മറ്റ് മാനേജ്‌മെന്റുകളുടെ കീഴിലുള്ള കലാലയങ്ങളില്‍ നടക്കുന്നതിനേക്കാള്‍ മാരകമായ അക്രമമാണ് എസ് എന്‍ ട്രസ്റ്റ് സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി യൂണിയനുകളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്നത്. പ്രത്യേകിച്ച് എസ് എഫ് ഐ ക്കാര്‍ നടത്തുന്ന അക്രമങ്ങള്‍ സംഘടനയ്ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിനുമപ്പുറമാണെന്നും വിലയിരുത്തപ്പെടുന്നു. കോളെജിന്റെ വികസന കാര്യത്തില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ വളരെ വലിയ തടസ്സമാണ് സൃഷ്ടിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

എസ്# എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയും എസ് എന്‍ ട്രസ്റ്റ് ചെയര്‍മാനുമായ വെള്ളാപ്പള്ളി നടേശന്‍ ഇടതു പക്ഷത്തോട് കാണിക്കുന്ന സോഫ്ട് കോര്‍ണര്‍ ഉപയോഗിച്ച് എസ് എഫ് ഐ  ട്രസ്റ്റ് കോളെജുകളില്‍ അമിതാധികാരവും താന്തോന്നിത്തരവും കാണിക്കുന്നത് ഏറെ വിവാദങ്ങള്‍ വിളിച്ചു വരുത്തിയിട്ടുണ്ട്. ഇതിനെതിരെ എസ് എന്‍ ട്രസ്റ്റ് യോഗങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോഴൊക്കെ വെള്ളാപ്പള്ളി അതിനെ മയപ്പെടുത്തുകയാണുണ്ടായത്. എന്നാലിപ്പോള്‍ വെള്ളാപ്പള്ളിയുടെ നിയന്ത്രണത്തില്‍ നിന്നും കാര്യങ്ങള്‍ കൈവിട്ടു പോയ അവസ്ഥയാണുള്ളത്.


എസ്എഫ്ഐ അതിക്രമത്തില്‍ പൊറുതിമുട്ടിയ കൊല്ലം എസ്എന്‍ കോളജില്‍ ശുദ്ധീകരണവുമായി എസ്എന്‍ഡിപി യോഗം രംഗത്തിറങ്ങിയത് വെള്ളാപ്പള്ളി -പിണറായി വിജയന്‍ കൂട്ടുകെട്ട് പെളിയുന്നതിന്റെ ലക്ഷണമായി കാണുന്നു. കോളെജിനുള്ളില്‍ അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങളും  ബോര്‍ഡുകളുമെല്ലാം ചുട്ടെരിച്ചായിരുന്നു ശുദ്ധീകരണം.  പ്രതികരണമോ പ്രതിഷേധമോ ആയി ആരെങ്കിലും കോളജിനുള്ളില്‍ എത്തിയാല്‍ നേരിടാനായി എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ വന്‍സന്നാഹമാണ്  രാവിലെ മുതല്‍ നിലയുറപ്പിച്ചത്. വിരലിലെണ്ണാവുന്ന എസ്എഫ്ഐക്കാര്‍ മാത്രമാണ് സ്ഥലത്തുണ്ടണ്ടായത്.  

കവാടത്തിനു സമീപത്തെ വിദ്യാര്‍ഥി സംഘടനകള്‍ കൈയടക്കി വച്ചിരുന്ന സെക്യൂരിറ്റി മുറി ഒഴിപ്പിച്ചു. പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നില്‍ ടയറുകളും പലകയും നിരത്തിയും തോരണം കെട്ടിയും കൈവശപ്പെടുത്തിയിരുന്ന രക്തസാക്ഷി കോര്‍ണര്‍ നീക്കം ചെയ്തു. ഓഡിറ്റോറിയത്തില്‍ സൂക്ഷിച്ചിരുന്ന കുറ്റന്‍ബോര്‍ഡുകള്‍ ഉള്‍പ്പെടെ മുഴുവന്‍ സാമഗ്രികളും പുറത്തേക്കു മാറ്റി ചുട്ടെരിച്ചു. പ്രിന്‍സിപ്പലിന്റെ ഓഫീസ് മുറിയുടെ മുന്നിലുള്ള കോര്‍ണറില്‍ നിരത്തിയിട്ടിരുന്ന ടയറുകള്‍ പിക്അപ് ആട്ടോയില്‍ കയറ്റി പുറത്തുകളഞ്ഞു.

എസ്എന്‍ കോളജ് തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥിസംഘടനയ്ക്കെതിരെ തിങ്കളാഴ്ച വൈകിട്ടാണ് ശുദ്ധികലശമുണ്ടണ്ടായത്. എസ്എന്‍ഡിപി യോഗം, എസ്എന്‍ ട്രസ്റ്റ് പ്രവര്‍ത്തകരാണ് കോളജ് ശുദ്ധീകരിച്ചത്. നേരത്തെ കോളജില്‍ ചേര്‍ന്ന കോളജ് സംരക്ഷണസമിതിയുടെ യോഗത്തിന് ശേഷമാണ് കോളജ് സംരക്ഷണപദ്ധതിക്ക് ശക്തമായ തുടക്കമിട്ടത്.  

കോളജിന്റെ യശസ് തകര്‍ക്കാനുള്ള നീക്കം കണ്ടണ്ടില്ലെന്നു നടിക്കാനാകില്ലെന്ന് യോഗത്തില്‍ എസ്എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ. ജി. ജയദേവന്‍ വ്യക്തമാക്കി. അഞ്ച് ശതമാനം വിദ്യാര്‍ഥികളാണ് പ്രശ്നങ്ങള്‍ ഉണ്ടണ്ടാക്കുന്നത്. ഇത് മറ്റ് വിദ്യാര്‍ഥികളുടെയും പഠനാവസരം ഇല്ലാതാക്കുകയാണ്. ചില വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുകയാണ്. നാക് അക്രഡിറ്റേഷനുള്ള നടപടികള്‍ തുടരവെ അത് തകര്‍ക്കുന്നതിനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 പഠനാന്തരീക്ഷം സുഗമമാക്കുന്നതിന് പ്രിന്‍സിപ്പലിന് പൂര്‍ണ പിന്തുണ നല്കും. ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ക്ലാസ് ഇല്ലാത്തവര്‍ അനാവശ്യമായി കാമ്പസില്‍ തങ്ങാന്‍ അനുവദിക്കില്ലെന്നും കാമ്പസില്‍ വിദ്യാര്‍ഥി സംഘടനകളുടെ സാമഗ്രികള്‍ സൂക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനും അനുവദിക്കില്ലെന്നും യോഗം അറിയിച്ചു.

 എസ് എഫ് ഐയുടെ മാത്രമല്ല മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടേയും കൊടി തോരണങ്ങള്‍ ഒഴിപ്പിച്ചിട്ടുണ്ട്. നാക് അക്രഡിറ്റേഷന് അപേക്ഷകള്‍ സമര്‍പ്പിച്ചപ്പോഴും പരിശോധനാ സംഘം എത്തിയപ്പോഴും രാഷ്ട്രീയ അതിപ്രസരവും റാഗിംഗും ഏറെ ചര്‍ച്ചയായിരുന്നു. എന്നു മാത്രമല്ല എസ് എന്‍ ട്രസ്റ്റ് സ്ഥാപനങ്ങള്‍ ഇടതുപക്ഷ സംഘനടകളുടെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കുന്നതായുള്ള ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലുള്ള ചര്‍ച്ചകളും ട്രസ്റ്റ് യോഗങ്ങളില്‍ ഉയര്‍ന്നിരുന്നു.

മറ്റ് മാനേജ്‌മെന്റുകളുടെ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ യൂണിറ്റ് പോലും രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എസ് എന്‍ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ വരെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത്. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന അധ്യാപകരേയും, ജീവനക്കാരേയും അടിയന്തിരമായി സ്ഥലം മാറ്റുമെന്നാണ് അറിയുന്നത്. എസ് എഫ് ഐ യുടെ പ്രവര്‍ത്തനം കോളെജില്‍ ഏക പക്ഷീയമായ നിലയിലായതിനാല്‍ മറ്റ് യൂണിയനുകള്‍ക്ക് വലിയ സ്വാധീനമില്ല. എന്നാല്‍ വിദ്യാര്‍ത്ഥി സംഘട്ടനങ്ങളും മദ്യം മയക്കു മരുന്ന് ഉപയോഗം വര്‍ദ്ധിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

എസ് എന്‍ ട്രസ്റ്റിന്റെ എല്ലാ സ്ഥാപനങ്ങളും ശുദ്ധികലശം നടത്താന്‍ ട്രസ്റ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. ബഹുജനങ്ങളുടെയും സംഘടനാ പ്രവര്‍ത്തകരുടെയും പിന്‍തുണയോടെ കോളെജുകള്‍ക്ക് പുതിയ മുഖം നല്കാനാണ് തീരുമാനം. എതിര്‍പ്പുണ്ടായാല്‍ നാട്ടുകാരുടെ സഹായത്തോടെ അമര്‍ച്ച ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത..  (4 minutes ago)

ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.  (19 minutes ago)

മാന്യതയും പ്രശസ്തിയും തേടിയെത്തും! മീനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (31 minutes ago)

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് മൂന്ന് വിക്കറ്റ് ജയം  (37 minutes ago)

കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്,  (49 minutes ago)

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (7 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (7 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (7 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (7 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (7 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (7 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (8 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (9 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (10 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (10 hours ago)

Malayali Vartha Recommends