Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

തനുവും മനവും ഒരു പോലെ ഇങ്ങനെ കുളിരു കോരി നിറഞ്ഞു തുളുമ്പുന്നതിനെയാണോ " ഭക്തി " എന്ന നിർവചനം കൊണ്ട് അടയാളപ്പെടുത്തുന്നത്? അറിയില്ല എൻ്റെ അയ്യപ്പാ ! അഞ്ജു പാര്‍വതി പ്രഭീഷിന്റെ കുറിപ്പ്

14 DECEMBER 2022 12:07 PM IST
മലയാളി വാര്‍ത്ത

ഇന്നലെയാണ് നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന മാളികപ്പുറം എന്ന സിനിമയുടെ ട്രയിലർ പുറത്തിറങ്ങിയത്. വമ്പൻ സ്വീകാര്യതയാണ് ട്രയിലറിന് ലഭിച്ചിരിക്കുന്നത്. എട്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ്  'മാളികപ്പുറം'. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്‌ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ ആണ് വിഷ്ണു ശശി ശങ്കർ. സിനിമയുടെ  എഡിറ്റർ ഷമീർ മുഹമ്മദും  ക്യാമറാമാൻ വിഷ്ണു നാരായണൻ നമ്പൂതിരിയുമാണ്. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ളയാണ്  തിരക്കഥ. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഈ സിനിമയുടെ ട്രെയിലർ കണ്ട ശേഷം അഞ്ജു പാര്‍വതി കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്ന്. 

അഞ്ജു പാര്‍വതിയുടെ കുറിപ്പ്:

ജീവിതത്തിൽ ആദ്യമായാണ് ഒരു ട്രെയിലർ കണ്ട് തേങ്ങി കരയുന്നത്. എത്ര വട്ടം കണ്ടുവെന്ന് അറിയില്ല. ഓരോ തവണ കാണുമ്പോഴും ശരീരമാസകലം കുളിരു കോരുന്നുണ്ടായിരുന്നു. തനുവും മനവും ഒരു പോലെ ഇങ്ങനെ കുളിരു കോരി നിറഞ്ഞു തുളുമ്പുന്നതിനെയാണോ " ഭക്തി " എന്ന നിർവചനം കൊണ്ട് അടയാളപ്പെടുത്തുന്നത്? അറിയില്ല എൻ്റെ അയ്യപ്പാ !
അചഞ്ചലമായ ഭക്തിയോടെ ഒരു കുഞ്ഞ് മാളികപ്പുറം അയ്യപ്പസ്വാമിയെ ദർശിക്കാൻ കൊതിക്കുകയാണ്. അവളുടെ കുഞ്ഞുപരിഭവങ്ങളും ആവശ്യങ്ങളും അയ്യൻ്റെ മുന്നിൽ നിരത്തി കണ്ണും കരളും നിറയെ ആ മോഹന ദിവൃരൂപം ദർശിക്കാൻ ! അതിനായി അവൾ തൻ്റെ കൂട്ടുകാരനൊപ്പം മലയിലേയ്ക്ക് ഒരു സാഹസികയാത്ര നടത്തുന്നു. കലിയുഗവരദനായ അയ്യപ്പ സ്വാമിയാകട്ടെ അവൾക്കായി തന്റെ ഹൃദയകവാടം തുറന്ന് നല്കുന്നു. അതും ആരെയും ഭക്തി കൊണ്ട് കുളിരു കോരിക്കും വിധത്തിൽ.. "മാളികപ്പുറം എന്ന സിനിമ കേവലം ഒരു കലാരൂപമല്ല; മറിച്ച് കോടി കണക്കിന് അയ്യപ്പഭക്തരുടെ ഹൃദയത്തിൽ അലിഞ്ഞ അയ്യനോടുള്ള അദമ്യമായ ഭക്തിയാണ്. ഉണ്ണി എന്ന കലാകാരൻ ഈ കെട്ടകാലത്തിൻ്റെ ഒരു പ്രതീക്ഷയാണ്.

സത്യമായപൊന്നും പതിനെട്ടാം പടി
സത്വരത്ന ധന്യമാകും പൊന്നു തൃപ്പടി
ഭക്തവത്സലൻ ഭഗവാൻ അയ്യപ്പന്റെ
ഭക്തരേറിപ്പോയിടുന്ന പുണ്യമാം പടി.

കുട്ടിക്കാലത്ത് കേട്ട ഈ വരികൾ ആഴത്തിൽ പതിഞ്ഞുപ്പോയത് ഹൃദയത്തിനുള്ളിലാണ്. ഹൃദയത്തിൽ കോറിയിട്ട അയ്യപ്പസ്വാമിയുടെ ചിത്രത്തിനൊപ്പം ആ സത്യമായ പൊന്നും പതിനെട്ടാം പടിയും ശബരിമലയും അങ്ങനെ വിശ്വാസത്തിന്റെ , ജീവിതത്തിന്റെ ഒക്കെ ഭാഗമായി. ആ വിശ്വാസത്തിനെ , ഒരു കൂട്ടം നികൃഷ്ട ജന്മങ്ങൾ കള്ളപ്രമാണങ്ങളിലൂടെയും നവോത്ഥാനമെന്നു പേരിട്ടു വിളിച്ച മൂന്നാം കിടപേക്കൂത്തിലൂടെയും തകർത്തെറിയാൻ ശ്രമിച്ചപ്പോൾ കണ്ണിൽ നിന്നും വാർന്നുപ്പോയത് കേവലം കണ്ണീരല്ലായിരുന്നു ; ജീവരക്തം തന്നെയായിരുന്നു. ഇത് എന്റെ മാത്രം അനുഭവമല്ലായിരുന്നു. മണികണ്ഠസ്വാമിയെ ജീവനു തുല്യം സ്നേഹിച്ച ജനലക്ഷങ്ങളുടെയും അനുഭവം ഇതൊക്കെ തന്നെയായിരുന്നു.

ആ നെറികെട്ട കാലം നല്കിയ വേദനയ്ക്കിടയിലും ആത്മവിശ്വാസത്തോടെ മനസ്സിലോർത്തത് ഭക്തരേറിപ്പോയിടുന്ന ( ഭക്തർ മാത്രം ) പുണ്യമാം പടി സത്യമാണെന്നു ഭക്തവത്സലനായ എന്റെ അയ്യപ്പസ്വാമി തെളിയിക്കുമെന്ന ദൃഢവിശ്വാസം തന്നെയാണ്. ഇന്ന് ഈ ട്രെയിലർ കാണുമ്പോൾ ആ ദൃഢവിശ്വാസം ഏറുകയാണ്. ദൈവികമായ ഈ കലാസൃഷ്ടിയെ ഈ പുണൃമണ്ഡലകാലത്ത് എത്തിക്കുന്ന ഉണ്ണിയോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല.

ഭക്തിയോടെ നാളികേരമുടച്ചൂ -പാദം
തൊട്ടിടും മുൻപേ തൊട്ടു തൊഴുതു ഭക്തർ
ഇപ്പടികളേറീടുമ്പോൾ മാമലമേലേ
മുത്തുമുത്തുക്കുടപോലെ പൊന്നമ്പലം
മർത്ത്യലക്ഷം തേടിയെത്തും ദിവ്യസങ്കേതം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends