Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വെറും ഒരു മിസ്ഡ് കോള്‍ പോയത് 50ലക്ഷം...ശ്രദ്ധിച്ചില്ലെങ്കിൽ അക്കൗണ്ട് കാലിയാകും ഈ മാജിക്കിനെ കുറിച്ചറിയാൻ എല്ലാം വിശദമായി...

14 DECEMBER 2022 12:30 PM IST
മലയാളി വാര്‍ത്ത


വൺ ടൈം പാസ് വെർഡ് ചോദിച്ചു പണം തട്ടി എടുക്കുന്ന വിരുതന്മാരെക്കുറിച്ച് നമുക്കറിയാം . അതിൽ അക്കൗണ്ട്  ഉടമയുടെ അറിവില്ലായ്മ അല്ലെങ്കിൽ ശ്രദ്ധ ഇല്ലായ്മയാണ് തട്ടിപ്പുകാർക്ക് അനുകൂലമാകുന്നത് എന്നാൽ OTP ഒന്നും ചോദിക്കാതെ കേവലം ഒരു മിസ് കാലിലൂടെ നമ്മുടെ ബാങ്കിലുള്ള പണം തട്ടി എടുക്കുന്ന വിരുതന്മാരും ഉണ്ട് എന്നുള്ളത് തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യമാണ്

 

 


 
ആ അടുത്തകാലത്തു വണ്‍ ടൈം പാസ് വേര്‍ഡ് ചോദിക്കാതെ, ഒരു മിസ്ഡ് കോള്‍ വഴി സെക്യൂരിറ്റി സര്‍വീസസ് സ്ഥാപനത്തിന്റെ ഡയറക്ടറുടെ 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി വന്നിരുന്നു .  ഒട്ടുമിക്ക ബാങ്ക് സേവനങ്ങളും മൊബൈല്‍ അപ്ലിക്കേഷനിലൂടെ ലഭ്യമാകുന്ന കാലമാണിത്. സാങ്കേതിക വിദ്യയുടെ പുരോഗതി കാര്യങ്ങള്‍ എളുപ്പമാക്കിയെങ്കിലും തട്ടിപ്പുകളുടെ എണ്ണവും ഇതോടൊപ്പം വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന കാര്യം ഓര്‍മിക്കണം. ഏറ്റവും രസകരമായ കാര്യം സൗകര്യങ്ങള്‍ ഒരുക്കി തരുന്ന സാങ്കേതിക വിദ്യയുടെ പഴുതുകളാണ് തട്ടിപ്പുകാരും ഉപയോഗപ്പെടുത്തുന്നത് എന്നതാണ്.

 

 

 



 ചില കോളുകള്‍ വന്നതിന് പിന്നാലെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഡയറക്ടറുടെ 50ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു ഝാര്‍ഖണ്ഡിലെ ജംതാര മേഖല കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. സെക്യൂരിറ്റി സര്‍വീസസ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ക്ക് രണ്ടു മണിക്കൂറിനിടെ നിരവധി മിസ്ഡ് കോളുകള്‍ വന്നു. ചില കോളുകള്‍ക്ക് പ്രതികരിച്ചു. ചിലത് ഒഴിവാക്കി. പിന്നാലെ ഫോണില്‍ അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ഡെബിറ്റ് ചെയ്തതായി സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു

 

 



ആര്‍ടിജിഎസ് ഇടപാടിലൂടെയാണ് പണം നഷ്ടമായിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിം സ്വാപ്പ് വഴിയാകാം തട്ടിപ്പ് എന്നാണ് പൊലീസ് നിഗമനം. ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സംവിധാനം ദുരുപയോഗം ചെയ്തായിരിക്കാം ഒടിപി നമ്ബര്‍ ചോര്‍ത്തിയതെന്നാണ് കരുതുന്നത്. സമാന്തരമായ കോളിലൂടെയാകാം തട്ടിപ്പ് നടന്നതെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

 

 

 



മൊബൈല്‍ ട്രാന്‍സാക്ഷന്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സിം സ്വാപ് തട്ടിപ്പുമായി സംഘങ്ങള്‍ എത്തിയിട്ടുള്ളത്. എന്താണ് മൊബൈല്‍ സിം സ്വാപ് തട്ടിപ്പ്?നിങ്ങളുടെ പേരില്‍ നിങ്ങളുടെ തന്നെ മൊബൈല്‍ നമ്പറിന്റെ ഒരു ഡൂപ്ളിക്കേറ്റ് സിം സ്വന്തമാക്കുകയാണ് ഇതിന്റെ ആദ്യ ഘട്ടം.

 

 

 



ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്ബര്‍ ദുരുപയോഗം ചെയ്ത് ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് കരസ്ഥമാക്കി തട്ടിപ്പ് നടത്തുന്ന രീതിയാണ് സിം സ്വാപ്പ്.ഡ്യൂപ്ലിക്കേറ്റ് സിമ്മില്‍ വരുന്ന ഒടിപി ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ പണം തട്ടിയെടുക്കുന്നത്. ടെലിഫോണ്‍, മൊബൈല്‍ നെറ്റ് വര്‍ക്ക് ജീവനക്കാരന്‍ എന്ന വ്യാജേന ഉപഭോക്താവിനെ ബന്ധപ്പെട്ട് വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് തട്ടിപ്പ് നടത്തുന്നത്.  സെക്യൂരിറ്റിയുടെ ഭാഗമായി അധികം ധനകാര്യ സ്ഥാപനങ്ങളും ഇടപാടുകള്‍ക്ക് ഒടിപി വെരിഫിക്കേഷനും അലെര്‍ട്ടുകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

 

 

 



 
സിം കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരുമായി പങ്കുവെയ്ക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ കാര്യത്തില്‍ ജാഗ്രത വേണം. ഫോണില്‍ കുറച്ചുനേരം അധികം നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍ ഉടന്‍ തന്നെ ടെലികോം കമ്ബനിയെ വിളിച്ച്‌ പരാതിപ്പെടണമെന്നും വിദഗ്ധര്‍ പറയുന്നു. തന്റെ പേരില്‍ ഡ്യൂപ്ലിക്കേറ്റ് സിം ആരും എടുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

 

 

 



 ഫിഷിങ് അറ്റാക്കിലൂടെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ചോര്‍ത്തിയെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത് ഉപയോഗിച്ച് വ്യാജരേഖകളുണ്ടാക്കി സിം സ്വന്തമാക്കും. മൊബൈല്‍ നഷ്ടപ്പെട്ടെന്നോ സിം കാര്‍ഡ് കേടായെന്നോ പറഞ്ഞാണ് മൊബൈല്‍ കമ്പനികളെ സമീപിക്കുന്നത്. സിം സ്വന്തമാക്കാനുണ്ടാക്കിയ വ്യാജ രേഖകള്‍ ഉപയോഗിച്ച് തന്നെ ബാങ്ക് എക്കൗണ്ടുകള്‍ തുറക്കാനും ഇത്തരം തട്ടിപ്പുകാര്‍ക്ക് സാധിക്കുന്നുണ്ട്.

 

 


 നേരത്തെ നിങ്ങളുടെ കംപ്യൂട്ടറില്‍ നിന്നും ബാങ്ക് യൂസര്‍ നെയിമും മറ്റും ഇവര്‍ കരസ്ഥമാക്കി വെച്ചിട്ടുണ്ടാകും. മൊബൈല്‍ നമ്പര്‍ ഉള്ളതിനാല്‍ വേണ്ട വെരിഫിക്കേഷനുകള്‍ നടത്താനും ഒടിപി സ്വീകരിക്കാനും പുതിയ പാസ് വേര്‍ഡ് ഉണ്ടാക്കി കയറാനും സാധിക്കും. ചിലരുടെ കാര്യത്തില്‍ പാസ് വേര്‍ഡ് പോലും കംപ്യൂട്ടറില്‍ സേവ് ചെയ്തു വെച്ചിട്ടുണ്ടാകും. ബെനിഫിഷ്യറി ബാങ്ക് എക്കൗണ്ട് ലോഗിന്‍ ചെയ്തതിനുശേഷം വ്യാജരേഖകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ എക്കൗണ്ട് ബെനിഫിഷ്യറിയായി ആഡ് ചെയ്യും.

 

 

 



 അധിക പണമുള്ള എക്കൗണ്ടാണെങ്കിലും ഇത്തരത്തിലുള്ള ഒട്ടേറെ വ്യാജ എക്കൗണ്ടുകള്‍ ആഡ് ചെയ്യും. അര മണിക്കൂര്‍ കൊണ്ട് അതിലുള്ള പണമെല്ലാം ഇത്തരം എക്കൗണ്ടുകളിലേക്ക് ട്രാന്‍സ് ഫര്‍ ചെയ്യും. ഒറിജിനല്‍ സിം പുതിയ സിം എടുത്തതുകൊണ്ട് സ്വാഭാവികമായും പഴയ സിം ബ്ലോക്കായി കാണും.

 



 അതുകൊണ്ട് ഒറിജിനല്‍ എക്കൗണ്ട് ഹോള്‍ഡര്‍ ഈ ട്രാന്‍സാക്ഷനെ കുറിച്ചൊന്നും അറിയുന്നുണ്ടാകില്ലെന്നതാണ് സത്യം. വ്യാജ എക്കൗണ്ടുകളില്‍ നിന്നും പണം നിമിഷം നേരം കൊണ്ട് പിന്‍വലിച്ചു പോകും. ആ എക്കൗണ്ടുകളെ കുറിച്ച് അന്വേഷണം നടന്നാലും അത് എവിടെയുമെത്തില്ലെന്നതാണ് വാസ്തവം.

 

 

 



കൂടുതല്‍ സെക്യൂരിറ്റി ഒടിപിയെ കൂടാതെ അഡീഷണല്‍ സെക്യൂരിറ്റി ചോദ്യങ്ങളോ വെരിഫിക്കേഷന്‍ രീതികളോ ആഡ് ചെയ്യുക. അതിനുള്ള ഓപ്ഷന്‍ ഓണ്‍ലൈന്‍ ബാങ്കിലുണ്ട്. ഫോണ്‍ ഡെഡായാല്‍ പെട്ടെന്ന് കോള്‍ വരാതാവുകയും സിഗ്നല്‍ ഇല്ലാതാവുകയും ചെയ്താല്‍ ഉടന്‍ ഇക്കാര്യം കുറിച്ച് മൊബൈല്‍ കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ സെന്ററിനെ അറിയിക്കുക. സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്.

 

 

 



അവിടെ വ്യക്തമായ വിവരങ്ങള്‍ കൊടുക്കാതിരിക്കുക. പ്രധാന മൊബൈല്‍ നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ കൊടുക്കാതിരിക്കുന്നതാണ് നല്ലത്. പ്രത്യേക മെയില്‍ ഐഡി കൂടാതെ ബാങ്കിങ് ആവശ്യങ്ങള്‍ക്ക് പ്രത്യേകം മെയില്‍ ഐഡി നല്‍കുന്നതും നല്ലതാണ്. എല്ലാത്തിനും ഒരേ ഇമെയില്‍ ഐഡി ഉപയോഗിക്കുന്നത് തട്ടിപ്പുകാരുടെ ജോലി എളുപ്പമാക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends