ശബരിമല തീര്‍ഥാടകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി നേരിട്ടെത്തി പമ്പയില്‍ അവലോകന യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ശബരിമല തീര്‍ഥാടകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി മുഖ്യമന്ത്രി നേരിട്ടെത്തി പമ്പയില്‍ അവലോകന യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
തിര്‍ഥാടകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കോടതി ഇടപെടേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ശബരിമല വികസനം പദ്ധതിരേഖ ഡിസംബര്‍ 31ന് മുന്‍പ് സമര്‍പ്പിച്ചില്ലെങ്കില്‍ കേന്ദ്രസഹായം നഷ്ടമാകും.
തീര്‍ഥാടകരുടെ എണ്ണം തൊണ്ണൂറായിരമായി നിജപ്പെടുത്തിയ നടപടി ശരിയല്ല. ശബരിമല തീര്‍ഥാടനം സര്‍ക്കാര്‍ ക്രമികരണങ്ങള്‍ പരാജയമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ശബരിമല ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha



























