സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം : ആറുപേര്‍ക്ക് പരിക്ക് ; കടിയേറ്റവരിൽ സ്ത്രീയും അന്യസംസ്ഥാന തൊഴിലാളിയും
സംസ്ഥനത്ത് തെരുവ് നായ ആക്രമണം വർദ്ധിക്കുന്നു. കോഴിക്കോട് വീണ്ടും തെരുവ് നായ ആക്രമണം. മാവൂരില്‍ തെരുവ് നായ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. തുടർന്ന് പരിക്കേറ്റവരിൽ ഒരു സ്ത്രീയും അന്യസംസ്ഥാന തൊഴിലാളിയുമുൾപ്പെടുന്നു.
അതേസമയം ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തെനപറമ്പില്‍ ബീപാത്തുവിനാണ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് പരിക്കേറ്റ ആറുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha