ഡല്‍ഹിയില്‍ ആയതിനാൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ല; സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുമായി വിട്ടുവീഴ്ച വേണ്ടന്ന് സർക്കാർ; ഗവർണറുടെ ക്രിസ്മസ് വിരുന്നിലേക്ക് കുതിച്ചെത്താനൊരുങ്ങി അവർ; രാജ്ഭവനിൽ ഇന്ന് ആഘോഷ രാവ്
ഇന്നാണ് ആ ദിവസം. അതായത് രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന് നടക്കുന്നത് ഇന്നാണ്. മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും ക്ഷണം ഉണ്ടായിരുന്നു. പക്ഷേ അതിൽ പങ്കെടുക്കില്ല എന്ന് സർക്കാർ വ്യക്തമാക്കിയ കാര്യമാണ്. പ്രതിപക്ഷ നേതാവും വിരുന്നില്‍ പങ്കെടുക്കില്ല എന്ന് അറിയിച്ച് കഴിഞ്ഞു . സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുമായി വിട്ടുവീഴ്ച വേണ്ടന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് പങ്കെടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ഡല്‍ഹിയില്‍ ആയതിനാൽ പങ്കെടുക്കുന്നില്ല എന്ന വിശദീകരണമാണ് പ്രതിപക്ഷനേതാവ് നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ മതമേലധ്യക്ഷന്മാര് പങ്കെടുത്തിരുന്നു ഈ പരിപാടിയിൽ. എന്നാൽ ഇത്തവണ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷത്തേയുമായിരുന്നു ഗവര്‍ണര്‍ ക്ഷണിച്ചത്. എന്നാൽ അവരെല്ലാം ക്ഷണം നിരസിച്ചു, ഇന്ന് അവർ എത്തില്ല. എന്തായാലും പരിപാടി ഇന്ന് നടക്കുകയാണ്. മത മേലധ്യക്ഷന്മാരും പൗര പ്രമുഖരും ഇന്നത്തെ വിരുന്നിന് എത്തും എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.
അതേസമയം പല പ്രശ്നങ്ങളിലും സർക്കാരിനോട് പോരടിക്കുന്ന ഗവർണർ എല്ലാവരെയും വിരുന്നിന് ക്ഷണിച്ചത് അസാധാരണമായ നീക്കമായിരുന്നു . സർക്കാർ ഓണാഘോഷത്തിന് വിളിക്കാത്തതിൽ പ്രതിഷേധിച്ച ഗവർണർ ഇതുവരെ സർക്കാരിന്റെ ഒദ്യോഗികപരിപാടികളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോഴത്തെ നയതന്ത്രം മഞ്ഞുരുക്കലിന് വഴിതെളിക്കുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്. സർക്കാരുമായുള്ള കടുത്ത പോരിനിടെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്രിസ്മസ് ആഘോഷത്തിന് ക്ഷണിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha