Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ബജറ്റ് സമ്മേളനത്തിൽ നിന്നും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി; നിയമസഭാ അനിശ്ചിതമായി പിരിഞ്ഞുവെന്ന കാര്യം ഗവർണറെ അറിയിക്കില്ല; ഗവർണറെ വെട്ടി സർക്കാരിന്റെ നിർണായകമായ നീക്കം

14 DECEMBER 2022 01:38 PM IST
മലയാളി വാര്‍ത്ത

ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്ന ബിൽ പാസ്സാക്കിയതിന് പിന്നാലെ വീണ്ടും ഗവർണറെ വെട്ടി സർക്കാരിന്റെ ചടുലമായ നീക്കം. ഗവർണർക്കെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് എന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ ഇതാ ബജറ്റ് സമ്മേളനത്തിൽ നിന്നും ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കിയിരിക്കുകയാണ് സർക്കാർ. ഇന്ന് ഈ വിഷയത്തിൽ ക്യാബിനറ്റ് യോഗം ചേർന്നിരുന്നു. നിർണായകമായ തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത് .

നിയമസഭാ അനിശ്ചിതമായി പിരിഞ്ഞുവെന്ന കാര്യം ഔദ്യോഗികമായി ഗവർണറെ അറിയിക്കേണ്ടതില്ലെന്നാണ് ക്യാബിനറ്റ് യോഗത്തിന്റെ തീരുമാനം . കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനം അവസാനിച്ചിരുന്നു . ഇതിന്റെ തുടർച്ച അടുത്തമാസം ഉണ്ടാകും.. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പുതുവർഷത്തിലെ സമ്മേളനത്തിൽ ഉണ്ടാകില്ല. നിയമസഭാ അവസാനിക്കുമ്പോൾ അപ്പോൾ തന്നെ ക്യാബിനറ്റ് യോഗം ചേർന്ന് അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കർ വഴി ഗവർണറെ അറിയിച്ച് വിജ്ഞാപനമിറക്കണം .

ഇതാണ് സാധാരണ നടക്കാറുള്ളത്. എന്നാൽ ആ പതിവ് തെറ്റിച്ച്‌ ഇത് ഉണ്ടാകാത്തപ്പോൾ തന്നെ ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കാനുള്ള സർക്കാരിന്റെ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു എന്ന കാര്യം ഗവർണറെ അറിയിക്കില്ല എന്ന തീരുമാനത്തിലേക്ക് തന്നെ എത്തിയിരിക്കുകയാണ് സർക്കാർ. ഇപ്പോൾ കഴിഞ്ഞ സമ്മേളനത്തിന്റെ തുടർച്ചയായി അടുത്തമാസം വീണ്ടും ചേരാൻ സാധിക്കും എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ജനുവരി 27ന് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ബജറ്റ് സമ്മേളനം തുടങ്ങുമെന്നാണ് ഇന്നെടുത്ത തീരുമാനം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വെട്ടിക്കൊണ്ടുള്ള സർക്കാരിന്റെ പുതിയ തീരുമാനം അക്ഷരാർത്ഥത്തിൽ നടുക്കുന്നത് തന്നെയാണ്. ഇന്ന് ഗവർണർ നടത്തുന്ന ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുക്കില്ല. അതിനു കഴിഞ്ഞ ദിവസം ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബിൽ പാസ്സാക്കി.

അതിനു പിന്നാലെയാണ് ബജറ്റ് സമ്മേളനത്തിൽ നിന്നും ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കിയ തീരുമാനമെടുത്തിരിക്കുന്നത്. സാധാരണ പുതുവർഷത്തിലെ ആദ്യ ലെജിസ്ലേറ്റീവ് അസംബ്ലി തുടങ്ങേണ്ടത് നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കണം. ലെജിസ്ലേറ്റീവ് അസംബ്ലി പിരിയുന്നതായി ക്യാബിനെറ്റ് ശുപാർശ ചെയ്യാതിരുന്നാൽ പിന്നെ സമ്മേളിച്ചാലും പഴയ സമ്മേളനത്തിൻെറ തുടർച്ചയായി തന്നെയാണ് കണക്കാക്കുന്നത്. ഗവർണറെ സ്ഥിരമായി മാറ്റിനിർത്താൻ സാധിക്കില്ല. പുതിയ വർഷം എപ്പോൾ സമ്മേളനം ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും എന്നതാണ് വെല്ലുവിളി .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends