കാൽഗറിയിൽ അയ്യപ്പ പരിക്രമണ മണ്ഡലപൂജ നടത്തി; ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് കാൽഗറിയും എഡ്മന്റൺ അയ്യപ്പ ക്ഷേത്രവും സംയുക്തമായി ചേർന്നാണ് പൂജ നടത്തിയത്

കാൽഗറിയിൽ അയ്യപ്പ പരിക്രമണ മണ്ഡലപൂജ നടത്തി. ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM) കാൽഗറിയും എഡ്മന്റൺ അയ്യപ്പ ക്ഷേത്രവും സംയുക്തമായാണ് അയ്യപ്പ പരിക്രമണ മണ്ഡലപൂജ – 2022 നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് 2022 ഡിസംബർ 17 ശനിയാഴ്ച കാൽഗറി നോർത്ത് ഈസ്റ്റിലുള്ള മാൾബറോഹ് പാർക്ക് കമ്മ്യൂണിറ്റി അസോസിയേഷൻ ഹാളിൽ ആണ് ചടങ്ങുകൾ നടന്നത്.
തുടർന്ന് ചടങ്ങിനോടനുബന്ധിച്ച് ഉച്ചയ്ക്ക് 1.30 മുതൽ 5.30 വരെ മഹാ ഗണപതി പൂജ, ഭഗവതി സേവ , ശാസ്താ പൂജ, അഷ്ടാഭിഭിഷേകം, പടിപൂജ, ഹരിവരാസനം, ഭജൻ എന്നിവയും 5.30 മുതൽ പ്രസാദ വിതരണവും ആണ് ഉണ്ടായിരുന്നത്.
അതേസമയം ചടങ്ങുകൾ കാൽഗറിയിലും പരിസരങ്ങളിലുമുള്ള അയ്യപ്പ ഭക്തരുടെ നിറ സാന്നിദ്ധ്യത്താൽ വൻ വിജയകരമായിരുന്നുവെന്ന് ഒഎച്ച്എം സംഘാടകർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























