ഇന്നലെ ആ വിജയവേളയിൽ മരിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി; അത്രമേൽ ആഹ്ലാദം കൊണ്ട് തളർന്നിരുന്നു; ശ്വാസം പാതിവഴിയിൽ പിടയുകയാണ്; കളികാണുന്നിടെ ഉമ്മ പറഞ്ഞു; ആ മനുഷ്യന് വേണ്ടി നമ്മൾ ഇത്രയധികം സ്നേഹവും കരുതലും കൊടുക്കുന്നതിനു കാരണം എന്താണ്? നമ്മുടെ വീട്ടിലെ ഒരാളേ പോലെ തോന്നുന്നത്; അർജന്റീനയുടെ കളിക്കാർ നമ്മുടെ കുട്ടികളെ പോലെ തോന്നുന്നത്; വികാരഭരിതമായ കുറിപ്പുമായി ജസ്‌ല മാടശേരി

ഇന്നലെ ആ വിജയവേളയിൽ മരിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി ..അത്രമേൽ ആഹ്ലാദം കൊണ്ട് തളർന്നിരുന്നു .. ശബ്ദം പോയി .. ശ്വാസം പാതിവഴിയിൽ പിടയുകയാണ് .. കളികാണുന്നിടെ ഉമ്മ പറഞ്ഞു .. ആ മനുഷ്യന് വേണ്ടി നമ്മൾ ഇത്രയധികം സ്നേഹവും കരുതലും കൊടുക്കുന്നതിനു കാരണം എന്താണ് .. നമ്മുടെ വീട്ടിലെ ഒരാളേ പോലെ തോന്നുന്നത് .. അർജന്റീനയുടെ കളിക്കാർ നമ്മുടെ കുട്ടികളെ പോലെ തോന്നുന്നത് .. അവർ സന്തോഷിക്കുമ്പോ സന്തോഷവും തളരുമ്പോൾ കരച്ചിലും വരുന്നത് എന്തായിരിക്കും. വികാരഭരിതമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി. ജസ്‌ല മാടശേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സത്യം . ഇന്നലെ ആ വിജയവേളയിൽ മരിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി ..അത്രമേൽ ആഹ്ലാദം കൊണ്ട് തളർന്നിരുന്നു ..ശബ്ദം പോയി .. ശ്വാസം പാതിവഴിയിൽ പിടയുകയാണ് .. കളികാണുന്നിടെ ഉമ്മ പറഞ്ഞു .. ആ മനുഷ്യന് വേണ്ടി നമ്മൾ ഇത്രയധികം സ്നേഹവും കരുതലും കൊടുക്കുന്നതിനു കാരണം എന്താണ് .. നമ്മുടെ വീട്ടിലെ ഒരാളേ പോലെ തോന്നുന്നത് .. അർജന്റീനയുടെ കളിക്കാർ നമ്മുടെ കുട്ടികളെ പോലെ തോന്നുന്നത് .. അവർ സന്തോഷിക്കുമ്പോ സന്തോഷവും തളരുമ്പോൾ കരച്ചിലും വരുന്നത് എന്തായിരിക്കും ..
ലോകത്ത് കോടാനകോടി മനുഷ്യരിപ്പോ നമ്മളെ പോലെ തന്നെ ആയിരിക്കുമല്ലേ ചിന്തിക്കുന്നുണ്ടാവുക ..അത് ലോകത്ത് ചിലർക്കുമാത്രം കഴിയുന്ന കാര്യമാണ് .. മെസ്സിക്ക് മാത്രം .. ഉമ്മ വല്ലാതെ സങ്കടത്തിലായത് ഡീ മരിയയേ സബ്സ്ടിട്യൂറ്റ് ചെയ്തപ്പോളാണ് .. എന്തിനാണ് ..അത് എനിക്ക് ആലോചിക്കാൻ കഴിയുന്നില്ല .. എന്ന് പറഞ്ഞു കണ്ണ് പൊത്തി ... അവൻ ക്ഷീണിച്ചു കാണും അല്ലെ ..നന്നായി എന്ന ആശ്വാസമായി പിന്നീട് ...
നമ്മളിങ്ങനെ ആണ് ചില മനുഷ്യരെ അവരുടെ ക്വാളിറ്റികളെ വല്ലാണ്ടങ് ഹൃദയത്തിലേറ്റും ടീം അർജന്റീനാ നന്ദി ആഹ്ലാദം ഉണ്ടായിരുന്നു ..ചാടിക്കളിക്കണം ..കൂക്കി വിളിക്കണം ..അലറി ചിരിക്കണം എന്നൊക്കെ ഉണ്ടായിരുന്നു ..ഇന്നലെ രാത്രി അടക്കി വെച്ച ഡാം പോലെ സന്തോഷത്തെ ഒറ്റയടിക്ക് തുറന്നു വിടണമെന്ന് ... പക്ഷെ ഒന്നിനും കഴിഞ്ഞില്ല ..കണ്ണീരു തുടക്കാൻ പോലും ശേഷിയില്ലാതെ നേർത്ത ചിരിയിൽ ..ഒതുങ്ങി ... എത്രപേർക്കിതു റിലേറ്റ് ചെയ്യാൻ പറ്റും എന്നറിയില്ല .
https://www.facebook.com/Malayalivartha























