അർജൻറീന ലോകത്തോട് പറയുന്നത്; നിങ്ങൾ അജയ്യനെന്ന് തോന്നുന്ന നിമിഷം ഗാന്ധിക്ക് ദർബനിലെ തീവണ്ടിയാത്ര പോലെ, സൗദിക്കു മുന്നിലെ അർജൻറീന പോലെ ഒരു വലിയ തോൽവി നിങ്ങൾക്കാവശ്യമാണ്; ഓരോ നിമിഷത്തിലും കളിയിലും നെപ്പോളിയനെപ്പോലെ, ആദ്യ തോൽവിക്കു ശേഷമുള്ള അർജൻ്റീനയുടേതു പോലെ ജയം അല്ലെങ്കിൽ മരണമെന്നവസ്ഥയേക്കാൾ മികച്ച പരിശീലനമില്ല; വാമോസ് മനുഷ്യരെ ! ഡോക്‌ടർ അരുൺ കുമാർ കുറിക്കുന്നു

അർജൻറീന ലോകത്തോട് പറയുന്നത്. നിങ്ങൾ അജയ്യനെന്ന് തോന്നുന്ന നിമിഷം ഗാന്ധിക്ക് ദർബനിലെ തീവണ്ടിയാത്ര പോലെ സൗദിക്കു മുന്നിലെ അർജൻറീന പോലെ ഒരു വലിയ തോൽവി നിങ്ങൾക്കാവശ്യമാണ് ഓരോ നിമിഷത്തിലും കളിയിലും നെപ്പോളിയനെപ്പോലെ, ആദ്യ തോൽവിക്കു ശേഷമുള്ള അർജൻ്റീനയുടേതു പോലെ ജയം അല്ലെങ്കിൽ മരണമെന്നവസ്ഥയേക്കാൾ മികച്ച പരിശീലനമില്ല...
നിർണായകമായ കുറിപ്പുമായി ഡോക്‌ടർ അരുൺ കുമാർ . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; അർജൻറീന ലോകത്തോട് പറയുന്നത്. നിങ്ങൾ അജയ്യനെന്ന് തോന്നുന്ന നിമിഷം ഗാന്ധിക്ക് ദർബനിലെ തീവണ്ടിയാത്ര പോലെ, സൗദിക്കു മുന്നിലെ അർജൻറീന പോലെ ഒരു വലിയ തോൽവി നിങ്ങൾക്കാവശ്യമാണ്..
ഓരോ നിമിഷത്തിലും കളിയിലും നെപ്പോളിയനെപ്പോലെ, ആദ്യ തോൽവിക്കു ശേഷമുള്ള അർജൻ്റീനയുടേതു പോലെ ജയം അല്ലെങ്കിൽ മരണമെന്നവസ്ഥയേക്കാൾ മികച്ച പരിശീലനമില്ല... നിങ്ങൾ പോരാട്ടഭൂമിയിലിറങ്ങുമ്പോഴും നിങ്ങളുടെ കൗതുകം അസ്തമിച്ചില്ലെങ്കിൽ നിങ്ങൾക്ക് ജയിക്കാനേ കഴിയൂ.... ലോക മോഹഭാരത്തെ അതിജീവിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ബുദ്ധനെപ്പോലെ, സ്കലോണിയേപ്പോലെ, മെസ്സിയേപ്പോലെ നിർണ്ണായക നിമിഷത്തിൽ അൽപനേരം ധ്യാനാത്മകനായാൽ മതി..
ആർപ്പുവിളിച്ച ഗാലറികളെ വിട്ട് കാൽപന്തിനൊപ്പം ഓടിയാൽ മതി. ലോകം നിങ്ങൾക്കൊപ്പമാവാൻ മെസ്സിയേപ്പോലെ ഇടതു വിംഗിൽ പ്രതീക്ഷയർപ്പിച്ചാൽ മതി. അത്രമേൽ തൻ്റെ ജീവിതത്തോട്, തൻ്റെ ആനന്ദത്തോട് സത്യസന്ധനായാൽ മതി.... ലോകം ഒപ്പമുണ്ടെങ്കിലും മൈതാനത്തിൽ നമ്മൾ തനിച്ചാണന്ന് ഉറപ്പിച്ചാൽ മതി. വാമോസ് മനുഷ്യരെ !
https://www.facebook.com/Malayalivartha























