ഗവർണറോട് കലിപ്പിച്ച് പിണറായിയും കൂട്ടരും... സർക്കാരുമായി ഇനി യുദ്ധം... പണി വരുന്നുണ്ട് അവറാച്ചാ... ഗവർണറെ ക്ഷണിക്കാതെ മുഖ്യമന്ത്രി

ചൊവ്വാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് ഗവര്‍ണര്‍ക്ക് ക്ഷണമില്ല. സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ ചൊവ്വാഴ്ച ഉച്ചക്ക് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന വിരുന്നിലേക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിക്കാതിരുന്നത്. ഗവർണണറും സര്‍ക്കാരും തമ്മിലെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന്. ഇതുവരെ ക്ഷണക്കത്ത് ലഭിച്ചിട്ടില്ലെന്നു രാജ്ഭവൻ അറിയിച്ചു.
സർവകലാശാല നിയമനങ്ങളിലുൾപ്പെടെ സർക്കാരുമായി ഗവർണർ ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാതിരുന്നത്. നേരത്തെ, രാജ്ഭവനിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണം ഉണ്ടായിരുന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല.
ഡിസംബർ 14 ന് ഒരുക്കിയ ക്രിസ്തുമസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു. തിരുവനന്തപുരം കെ.ടി.ഡി.സി മാസ്‌കോട്ട് ഹോട്ടലില്‍ ഉച്ചയ്ക്ക് 2.30-നാണ് മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കുന്നത്. മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മറ്റു രാഷ്ട്രീയ നേതാക്കൾ, മതമേലധ്യക്ഷന്മാർ എന്നിവർക്കു ക്ഷണമുണ്ട്.
മുഖ്യമന്ത്രിയുടെ വിരുന്നുകള്‍ക്ക് സാധാരണ നിലയില്‍ ഗവര്‍ണര്‍മാരെ ക്ഷണിക്കുന്ന പതിവില്ല. കഴിഞ്ഞ റംസാന്‍ കാലത്ത് നടത്തിയ ഇഫ്താര്‍ വിരുന്നിലും ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ല. എന്നാല്‍, ജസ്റ്റിസ് പി. സദാശിവം ഗവര്‍ണറായിരുന്ന കാലത്ത് മുഖ്യമന്ത്രിയുടെ വിരുന്നുകളിലേക്ക് അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നു. ഈ വർഷം തലസ്ഥാനത്ത് നടന്ന ഓണാം വാരാഘോഷ സമാപന പരിപാടിയിൽ സർക്കാർ തന്നെ ഒഴിവാക്കിയതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുൻപ് നീരസം പ്രകടിപ്പിച്ചിരുന്നു.
പിന്നാലെയാണ് ഇതും സംഭവിച്ചിരിക്കുന്നത്. ഗവര്‍ണര്‍ എത്തുമ്പോള്‍ സുരക്ഷാ മുന്നൊരുക്കങ്ങളും പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികളും കാരണം മറ്റ് അതിഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ഗവര്‍ണറെ ഒഴിവാക്കിയിരുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇത്തവണയും ഗവര്‍ണറെ ക്ഷണിക്കാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
എന്നാല്‍, സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോര് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി ഏറ്റവുമധികം ചർച്ചയാകുന്നത്. എല്ലാം മറന്ന് കൊണ്ടായിരുന്നു ഗവർണർ മുഖ്യനേയും മറ്റ് മന്ത്രിമാരേയും ക്രിസ്തുമസ് വിരുന്നിന് ക്ഷണിച്ചത്. എന്നാൽ ഒറ്റക്കെട്ടായി പോകേണ്ടതില്ല എന്ന നിലപാടിലേക്ക് സിപിഎം നേതൃത്വം എത്തിച്ചേരുകയായിരുന്നു. ഈ വിഷയത്തിൽ വാശി തീർക്കാനാണ് സർക്കാർ ശ്രമിച്ചത്.
പിന്നാലെ രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാതിരുന്നതിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് എത്തിയിരുന്നു. പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനമാണ്. തന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ഗവർണർ വ്യക്തമാക്കി. ചാൻസലറെ മാറ്റുന്ന ബില്ല് സംബന്ധിച്ച് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും ഗവർണർ പറഞ്ഞു.
'ക്രിസ്മസ് വിരുന്നിനായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു. പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനം. വ്യക്തിപരമായ അജണ്ടകൾ ഇല്ലാതെ എന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. പക്ഷെ നിയമം അനുസരിച്ചായിരിക്കണം. കഴിഞ്ഞ ഓണാഘോഷത്തിന് സർക്കാർ തന്നെ ക്ഷണിക്കാതിരുന്നതിൽ വിഷമമുണ്ട്. രാജ്ഭവനിൽ എന്ത് പരിപാടിയുണ്ടായാലും ഞാൻ എല്ലാവരെയും ക്ഷണിക്കും', എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
വ്യക്തിപരമായ അജണ്ടകളില്ലാത്തതിനാല്‍ തന്റെ വാതിലുകള്‍ എല്ലായ്‌പോഴും തുറന്നിട്ടിരിക്കുകയാണ്. നിയമാനുസൃതമായി മാത്രമേ പ്രവര്‍ത്തിക്കൂ. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി നിയമവിരുദ്ധമായി സര്‍വകലാശാലകളെ ഉപയോഗിക്കുന്നവര്‍ക്ക് തന്റെ നിലപാടില്‍ നിരാശ തോന്നുന്നതില്‍ ഒന്നുംചെയ്യാനില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് ഗവര്‍ണര്‍ പ്രതികരിച്ചു.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ നിയമസഭ പാസാക്കിയ ബില്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും ബില്‍ കാണാതെ അഭിപ്രായം പറയാനാകില്ലെന്നും ഇതുസംബന്ധിച്ച ചോദ്യത്തോട് ഗവര്‍ണര്‍ പ്രതികരിച്ചു. ചാന്‍സലര്‍മാര്‍ക്കുള്ള കാരണംകാണിക്കല്‍ നോട്ടീസിലെ തുടര്‍നടപടികള്‍ കോടതി നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
എന്നാല്‍ ബില്ല് നിയമവകുപ്പിന് തിരിച്ചയച്ചതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നാണ് കണക്കാക്കുന്നത്. ഗവര്‍ണര്‍ ബില്ല അനാവശ്യമായി വെച്ചു തമാസിപ്പിക്കുകയാണെങ്കി്ല്‍ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്ന നിയമോപദേശം ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും ബില്ല് പാസാക്കിയ ശേഷം ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ പൊട്ടതെറിക്കല്‍ തല്കാലം മയപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സംസാരത്തിലും ശരീര ഭാഷയിലും മൃദുസമീപനം വന്നിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
https://www.facebook.com/Malayalivartha






















