സ്വർണക്കടത്ത് തേച്ച് മായ്ച്ച് കളയാൻ പദ്ധതി... സ്വപ്നയുടെ ആവശ്യം പരിഗണിച്ച് കേന്ദ്രമിറങ്ങും... കേന്ദ്ര ധനമന്ത്രാലയം കളത്തിലിറങ്ങി

നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ കേരളത്തിൽ നീതിയുക്തമായ അന്വേഷണം നടക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ രംഗത്ത് എത്തിയിരുന്നു. ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ കേരളാ പോലീസ് തടയുകയാണ്. കേരളത്തിലെ ഉന്നതർക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരിക്കുകയാണ്.
ഇനി എന്ത് തന്നെ സംഭവിച്ചാലും കേസുമായി മുന്നോട്ട് എന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് കേന്ദ്രം. മുഴുവൻ ആളുകളേയും പൂട്ടുക എന്ന ലക്ഷ്യം നിലവിൽ കേന്ദ്ര ഏജൻസികൾക്കുണ്ട്. അതുകൊണ്ടാണ് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിന്റെ അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയത്.
കൂടാതെ, അന്വേഷണം അവസാനിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിന് പുറത്തേക്ക് കേസ് മാറ്റാൻ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി) സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അതനുസരിച്ച് വിധി അനുകൂലമാകുമ്പോൾ വീണ്ടും കേസ് ശക്തിയാർജ്ജിക്കും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
കേസിൽ സംസ്ഥാന ഭരണ സംവിധാനം വൻതോതിൽ ദുരുപയോഗം ചെയ്യുന്നെന്ന് കോടതിയെ അറിയിച്ചുവെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. വിഷയത്തിൽ എൻ. കെ. പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ലോക്സഭയിൽ രേഖാമൂലം മറുപടി നൽകിയത്. എന്തായിരുന്നാലും കേസ് ഇവിടം കൊണ്ട് അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല. അടപടലം മുഴവൻ പ്രതികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ മേടിച്ച് നൽകാനുള്ള പ്രയത്നത്തിലാണ് ഇഡിയും.
കേസിൽ ഉന്നതരുടെ പങ്കാളിത്തം അന്വേഷിക്കാൻ സർക്കാർ നിർദേശിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ അതിന്റെ വിശദാംശങ്ങൾ, കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പങ്കാളിത്തമുള്ളതുകൊണ്ട് അന്വേഷണം അവസാനിപ്പിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടോ?, ഇതുമായി ബന്ധപ്പെട്ട് വിദേശ മന്ത്രാലയത്തിൽ നിന്ന് ധനമന്ത്രാലയത്തിന് എന്തെങ്കിലും അഭ്യർഥന ലഭിച്ചിട്ടുണ്ടോ?
കേസ് സുഗമമായി അന്വേഷിക്കുന്നതിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ? കേന്ദ്ര അന്വേഷണ ഏജൻസികൾ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്കാണ് ധനമന്ത്രാലയം മറുപടി നൽകിയത്. അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, നിലവിലെ സാഹചര്യത്തിൽ അത്തരമൊരു നിർദേശം വിദേശകാര്യമന്ത്രാലത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
സ്വപ്‌ന സുരേഷിന്റെ 164-ാം വകുപ്പ് പ്രകാരമുള്ള രഹസ്യമൊഴി കണക്കിലെടുത്ത് അന്വേഷണം തുടരുമെന്നും ധനമന്ത്രാലയം അറിയിച്ചു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ രണ്ട് എഫ്ഐആറുകൾ ഫയൽ ചെയ്തിരുന്നു. ഇതിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിക്കുകയും എഫ്ഐആറുകൾ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. മാത്രമല്ല, സംസ്ഥാനത്തിനു പുറത്തേക്ക് കേസിന്റെ വിചാരണ മാറ്റാൻ ഇഡി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഭരണ സംവിധാനം വലിയ തോതിൽ കേസിൽ ദുരുപയോഗം ചെയ്യുന്നു, ഇഡി ഉദ്യോഗസ്ഥരെ അവരുടെ ചുമതല നിറവേറ്റുന്നതിൽ നിന്നും സംസ്ഥാന പൊലീസ് തടയുന്നു എന്നീ കാര്യങ്ങൾ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി. സ്വർണ്ണക്കടത്ത് വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹർജിയിൽ ഇ.ഡി വിശദീകരണം നൽകിയിരുന്നു.
വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റരുതെന്നാണ് കേരള സർക്കാരിൻ്റെ ആവശ്യം. വിചാരണ കേരളത്തിൽ തന്നെ തുടർന്നാൽ കേസ് അട്ടിമറിക്കും എന്നാണ് ഇ.ഡി. സുപ്രീം കോടതിയെ അറിയിച്ചത്. ഏതുവിധേനയും അന്വേഷണം അട്ടിമറിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമല്ലെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.
കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സർക്കാർ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ഇ ഡി ആരോപിച്ചു. സ്വർണക്കടത്തിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡിയുടെ ഹർജി അടുത്ത മാസം മൂന്നിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
സ്വന്തം ഇഷ്ടപ്രകാരം ക്രിമിനൽ നടപടി ചട്ടം 164 അനുസരിച്ചാണ് സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയതെന്നാണ് ഇഡിയുടെ എതിർ സത്യവാങ് മൂലത്തിൽ പറയുന്നത്. കേസിൽ ഉന്നതരുടെ പങ്ക് വ്യക്തമാക്കികൊണ്ടുള്ള രഹസ്യ മൊഴിയാണിത്. സ്വപ്ന മൊഴി നൽകിയതിൽ മറ്റ് ആരും സ്വാധീനം ചെലുത്തിയിട്ടില്ലെന്നും ഇഡി നൽകിയ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് മുഖ്യമന്ത്രി കത്തെഴുതി. സംസ്ഥാന സർക്കാരിന് പങ്കില്ലെന്ന സന്ദേശം നൽകാനായിരുന്നു ഇത്. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പരാതി അറിയിച്ച് മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തെഴുതി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പങ്ക് വ്യക്തമായതോടെ സർക്കാർ സംവിധാനങ്ങൾ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടത്തിയെന്നും ഇ ഡി ആരോപിക്കുന്നു.
കേസിലെ പ്രതികൾ അന്വേഷണ ഏജൻസിക്കെതിരെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഒന്നും പറഞ്ഞിരുന്നില്ല. ജാമ്യം കിട്ടിയ ശേഷം പുറത്തിറങ്ങിയ കേസിലെ പ്രതി സന്ദീപ് നായർ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന പ്രസ്താവന നടത്തി.ഇത് സ്വാധീനം മൂലമാണെന്നും ശിവശങ്കറിൻറെ ഉപകരണമായി സന്ദീപ് മാറിയതിൻറെ തെളിവായി ഇഡി സംശയിക്കുന്നതായും ഹർജിയിൽ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിൽ കേസിൽ സുത്യാരമായ വിചാരണ ഉറപ്പാക്കാൻ കേസ് കേരളത്തിൻറെ അയൽ സംസ്ഥാനമായ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഹർജിയിൽ പറയുന്നത്. സ്വപ്ന സുരേഷിൻറെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സംബന്ധിച്ച് ഇഡി ചർച്ച തുടരുന്നതിനിടെയാണ് ഹർജിയെന്നത് പ്രധാന്യമുള്ളതാണ്. വിചാരണ നടപടികൾ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നത് അസാധാരണമാണ്.
മുഖ്യമന്ത്രിയുടെ സ്വാധീനം ഇല്ലാതാക്കാൻ വേണ്ടിയാണ് ഇ ഡി ബംഗളുരുവിലേക്ക് കേസ് മാറ്റാൻ തീ രുമാനിച്ചത്. മുഖ്യമന്ത്രിയുടെ താത്പര്യാനുസരണം ഈ നീക്കം അട്ടിമറിക്കുമെന്ന സംശയം ഇ. ഡിക്ക് ഉണ്ടായിരുന്നു. ഇത് സംഭവിക്കാതിരിക്കാനായി ചില നീക്കങ്ങൾ ഇ.ഡി.സുപ്രീം കോടതിയിൽ നടത്തിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് മലപ്പുറം ജില്ലകളിൽ എൻഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയ 5.08 കിലോ സ്വർണം നയതന്ത്ര പാഴ്‌സൽ വഴി കടത്തിയ സ്വർണമാണോയെന്ന് അന്വേഷിക്കാൻ ഇഡി രംഗത്ത് എത്തിയിരുന്നു. ഇത് കണ്ടെത്തിയാൽ എം ശിവശങ്കർ, സ്വപ്‌ന സുരേഷ്, പിഎസ് സരിത്ത്, സന്ദീപ് നായർ, എന്നിവർക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യും.
മലപ്പുറം സ്വദേശിയായ അബൂബക്കർ പഴേടത്താണ് ഇത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. നയതന്ത്ര ചാനൽ മറയാക്കിയുള്ള സ്വർണക്കടത്തിൽ കൂടുതൽ കണ്ണികളുണ്ടോ എന്നും സംശയിക്കുന്നുണ്ട്. അബൂബക്കർ പാഴേടത്ത് അടുത്തിടെയും സ്വർണം കടത്തി എന്നാണ് ലഭിക്കുന്ന വിവരം.
നയതന്ത്ര ചാനൽ സ്വർണക്കടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതിനായിരുന്നു അബൂബക്കർ പാഴേടത്തിന്റെ മലപ്പുറത്തെ ജ്വല്ലറികളിലും, വീടുകളിലും ഇഡി റെയ്ഡ് നടത്തിയത്. മലപ്പുറത്തും കോഴിക്കോടുമായി നടന്ന റെയ്ഡിൽ ആറു കിലോയോളം സ്വർണമായിരുന്നു പിടികൂടിയത്. സ്വപ്ന സുരേഷും, എം ശിവശങ്കറും ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലും ഇയാൾ പങ്കാളിയാണ്.
നയതന്ത്ര ചാനൽ മറയാക്കി 9 കിലോ സ്വർണം ഇതുവരെ കടത്തിയെന്നും, ഇതിൽ മൂന്ന് കിലോ സ്വർണം എത്തിയത് സ്വപ്ന സുരേഷ് ഉൾപ്പെട്ട സംഘത്തിന്റെ കൈകളിലൂടെയാണെന്നുമാണ് അബൂബക്കർ വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് പിടികൂടിയ 30 കിലോ സ്വർണത്തിൽ 3 കിലോ അബൂബക്കറിനായിരുന്നു.
എന്നാൽ അബൂബക്കർ പാഴേടത്ത് ഒരു കണ്ണി മാത്രമാണെന്നും, നയതന്ത്ര ചാനൽ മറയാക്കിയുള്ള സ്വർണക്കടത്ത് നിർബാധം തുടരുന്ന വമ്പൻ സ്രാവുകൾ വേറെയും ഉണ്ടെന്നുമാണ് ഇഡിക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സ്വർണക്കടത്ത് സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇഡി.
അബൂബക്കറിനൊപ്പം സ്വർണം കടത്തിയതായി സംശയിക്കുന്ന കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടതുണ്ട്. രഹസ്യ അറകളിലായിരുന്നു അബൂബക്കർ സ്വർണം ഒളിപ്പിച്ചിരുന്നത്. ഇത്തരത്തിൽ സ്വർണം കടത്തുന്ന കോഴിക്കോട്, മലപ്പുറം കേന്ദ്രീകരിച്ച സംഘങ്ങൾക്ക് ജ്വല്ലറി ബിസിനസ് ഒരു മറ മാത്രമാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha






















