Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ട്രാന്‍സ്ഫോര്‍മറുകളുടെ അപകടാവസ്ഥ: കെഎസ്ഇബി - കെഎസ്ടിപി ഉന്നതാധികാരികള്‍ സ്ഥലം സന്ദര്‍ശിക്കും

19 DECEMBER 2022 11:44 PM IST
മലയാളി വാര്‍ത്ത

പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയോരങ്ങളില്‍ സ്ഥിതിചെയ്യുന്ന ട്രാന്‍സ്ഫോര്‍മറുകളുടെ അപകടാവസ്ഥ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാന്‍ കെഎസ്ഇബി - കെഎസ്ടിപി ഉന്നതാധികാരികള്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ തീരുമാനമായി. കെഎസ്ടിപി റോഡ് നിര്‍മാണത്തോട് അനുബന്ധിച്ചുണ്ടായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

ചെത്തോംകര, മന്ദമരുതി, മക്കപ്പുഴ, വലിയപറമ്പില്‍ പടി, കാവുങ്കല്‍ പടി, പഴവങ്ങാടിക്കര സ്‌കൂള്‍പടി, ട്രഷറി പടി, എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്ഫോമറുകളെ സംബന്ധിച്ച് താലൂക്ക് വികസന സമിതിയില്‍ നേരത്തെ പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു കമ്മീഷനെ വച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

ഇത് നടപ്പാക്കിയോ എന്ന് യോഗം പരിശോധിച്ചു. ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റി സ്ഥാപിക്കാന്‍ സ്ഥലപരിമിതിയുടെ പ്രശ്നമാണ് അധികൃതര്‍ ഉന്നയിച്ചത്. അവശേഷിക്കുന്ന ട്രാന്‍സ്ഫോമറുകള്‍ സുരക്ഷിതസ്ഥാനത്ത് ആക്കുന്നതിനാണ് വകുപ്പ് തല പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്.

ഇട്ടിയപ്പാറ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ കെഎസ്ഇബി കരാറുകാരന്‍ നിക്ഷേപിച്ചിരിക്കുന്ന മണ്ണ് അഞ്ച് ദിവസത്തിനകം നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി. കോഴഞ്ചേരിക്ക് പോകുന്ന ബസുകള്‍ ബ്ലോക്ക് പടിയില്‍ സംസ്ഥാന പാതയോരത്തു തന്നെ നിര്‍ത്തി ആളെ കയറ്റാനും ഇറക്കാനും നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി.

കൂടാതെ ഇവിടെ സിഗ്നല്‍ ലൈറ്റും സ്ഥാപിക്കും. ഉതിമൂട്ടില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ ക്യാമറ സ്ഥാപിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. ഇതുകൂടാതെ ഉയരം കുറഞ്ഞ ഉതിമൂട് പിഐപി കനാലിന്റെ അടിയില്‍ വാഹനങ്ങള്‍ തട്ടാതിരിക്കാന്‍ മറുഭാഗത്തും വേണ്ട നടപടി സ്വീകരിക്കും.

ഉതിമൂട് ജംഗ്ഷനില്‍ നിന്നും കുമ്പളാംപൊയ്ക റോഡ് തിരിയുന്ന ഭാഗത്തെ ഓട പ്രശ്നം ഉടന്‍തന്നെ പരിഹരിക്കും. കൂടാതെ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് കെഎസ്ടിപി അധികൃതര്‍ മാറ്റി സ്ഥാപിക്കും. പരിപാലനം റാന്നി പഞ്ചായത്ത് നിര്‍വഹിക്കും. പെരുമ്പുഴ സ്റ്റാന്‍ഡില്‍ ബസുകള്‍ കയറുന്നതിനും ഇറങ്ങുന്നതിനും സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും.

ബസുകള്‍ സ്റ്റാന്‍ഡിന് വെളിയില്‍ സംസ്ഥാന പാതയോരത്ത് നിര്‍ത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുന്നതിനും വണ്‍വേ തെറ്റിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും പോലീസിന് നിര്‍ദേശം നല്‍കി.

പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ അനിത അനില്‍കുമാര്‍, കെ.ആര്‍. പ്രകാശ്, വൈസ് പ്രസിഡന്റ് പി.എസ്. സതീഷ് കുമാര്‍, തഹസില്‍ദാര്‍ പി.ഡി. സുരേഷ് കുമാര്‍, കെഎസ്ടിപി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എന്‍. ബിന്ദു, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാസ്മിന്‍, റാന്നി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ആര്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (7 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (18 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (4 hours ago)

Malayali Vartha Recommends