ശബരിമലയുടെ ചരിത്രത്തിലാദ്യമായി പ്രത്യേക ക്യൂ സംവിധാനം... ഭക്തര്‍ക്ക് തിക്കുംതിരക്കുമില്ലാതെ ദര്‍ശനം നടത്താനായി.... കാത്തുനില്‍ക്കേണ്ടി വന്നത് വെറും രണ്ടു മണിക്കൂറോളം മാത്രം

ശബരിമലയുടെ ചരിത്രത്തിലാദ്യമായി പ്രത്യേക ക്യൂ സംവിധാനം... ഭക്തര്‍ക്ക് തിക്കുംതിരക്കുമില്ലാതെ ദര്‍ശനം നടത്താനായി.... കാത്തുനില്‍ക്കേണ്ടി വന്നത് വെറും രണ്ടു മണിക്കൂറോളം മാത്രം.
ശരംകുത്തിയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ആറു മണിക്കൂറിലേറെ കാത്തുനില്‍ക്കേണ്ടി വന്നിട്ടുണ്ടായിരുന്നു. ഇതുകാരണം പമ്പയില്‍ നിന്നുള്ള മലകയറ്റം പത്തു മണിക്കൂര്‍ വരെ നീണ്ടുപോയിരുന്നു. പമ്പയില്‍ നിന്ന് ഇന്നലെ യാതൊരു തടസ്സവും ഇല്ലാതെ മലകയറാനായി.
ഹൈക്കോടതിയാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക ക്യൂ സജ്ജമാക്കാന്‍ ഉത്തരവിട്ടത്. പ്രത്യേക ക്യൂ ആവശ്യമുള്ളവരെ വലിയ നടപ്പന്തലിനുമുന്നില്‍ വച്ച് ഒന്‍പതാം നമ്പര്‍ ക്യൂവിലേക്ക് മാറ്റിയാണ് പതിനെട്ടാം പടിക്ക് താഴെ തിരുമുറ്റത്തേക്ക് കടത്തിവിടുന്നത്.
കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും വിശ്രമിക്കാനായി വലിയ നടപ്പന്തല്‍ കഴിഞ്ഞ് താഴെ തിരുമുറ്റത്ത് വലതു വശത്തായി കസേരകള്‍ സജ്ജമാക്കി. ഇവര്‍ക്ക് വെള്ളവും ലഘുഭക്ഷണവും നല്‍കുന്നു്. സന്നിധാനം പൊലീസ് സ്‌പെഷല്‍ ഓഫീസര്‍ ആര്‍. ആനന്ദിന്റെ മേല്‍നോട്ടത്തിലാണ് പ്രത്യേക ക്യൂ.
കുട്ടികളെയും ഒപ്പമുള്ള ഒരാളെയും പ്രത്യേക ക്യൂവിലേക്ക് കയറ്റി വിടുന്നതിനോട് മലയാളികളായ തീര്‍ത്ഥാടകര്‍ സഹകരിക്കുന്നുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൂട്ടമായി എത്തുന്നവരില്‍ പലരും തയ്യാറാകുന്നില്ല. പ്രത്യക ക്യൂ വിജയമാണെന്നും തിരക്ക് നിയന്ത്രണ വിധേയമായെന്നും ദേവസ്വം ബോര്‍ഡും പൊലീസും വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha























