പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശികളായ ഏലംകുളം തോട്ടച്ചേരി വീട്ടില്‍ മനോജ് കുമാര്‍, പുത്തന്‍ വീട്ടില്‍ ശ്രീനാഥ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു അപകടം നടന്നത്. ചെറുപ്പുളശ്ശേരി ഒറ്റപ്പാലം റൂട്ടില്‍ ഓടുന്ന ബസും ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്നു കാറുമാണ് അപകടത്തില്‍പെട്ടത്.
https://www.facebook.com/Malayalivartha























