Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചരിത്രനേട്ടം..... ശബരിമലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ നടവരുമാനം ലഭിച്ചെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ... 222,98,70,250 രൂപ വരുമാനത്തില്‍ 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്

27 DECEMBER 2022 06:12 AM IST
മലയാളി വാര്‍ത്ത

മണ്ഡല -മകരവിളക്ക് തീര്‍ഥാടനത്തിന്റെ ഭാഗമായി ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനം ലഭിച്ചെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. 222,98,70,250 രൂപ വരുമാനത്തില്‍ 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്.

 മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്. 29 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഇതുവരെ ദര്‍ശനത്തിനെത്തി. ഇതിനുമുമ്പത്തെ ഏറ്റവും വലിയ വരുമാനം ലഭിച്ചത് 2017-ലായിരുന്നു. അന്ന് 164 കോടിയായിരുന്നു വരുമാനം.

29,08,500 തീര്‍ഥാടകരെത്തിയതില്‍ 20 ശതമാനത്തോളം കുട്ടികളാണ്. രണ്ടുവര്‍ഷത്തോളം നിയന്ത്രണങ്ങളുണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇക്കുറി വര്‍ധിക്കാനായി കാരണം.

കുട്ടികള്‍ക്കും അംഗപരിമിതര്‍ക്കും പ്രായമായവര്‍ക്കും ഏര്‍പ്പെടുത്തിയ പ്രത്യേക വരി ഫലപ്രദമാണ്. പരമാവധി പരാതികുറച്ച് തീര്‍ഥാടനം പൂര്‍ത്തിയാക്കാനായി. ഒരുദിവസം മാത്രമാണ് ദര്‍ശനത്തിന് ആളുകള്‍ക്ക് കൂടുതല്‍ നേരം വരിനിന്നതായി ആക്ഷേപമുയര്‍ന്നിരുന്നത്.

ശബരിമലയില്‍ തിരക്ക് സ്വാഭാവികമാണ്. എന്നാല്‍, സാധാരണയിലധികം നേരം ദര്‍ശനത്തിന് കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടായാല്‍ അതു പരിശോധിക്കുന്നതാണെന്നും പ്രസിഡന്റ് പറഞ്ഞു


അതേസമയം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താന്‍ തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിര തിരുനാള്‍ ബാലരാമവര്‍മ നടക്കുവെച്ച തങ്കയങ്കി ഘോഷയാത്രക്ക് സന്നിധാനത്ത് സ്വീകരണം നല്‍കി. ഇന്നലെ ഉച്ചക്ക് രണ്ടോടെ പമ്പയിലെത്തിയ ഘോഷയാത്രയെ പമ്പ ദേവസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ പമ്പ ഗണപതി കോവിലിലേക്ക് സ്വീകരിച്ചു.

മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് ഇന്ന് ശബരീശ സന്നിധിയില്‍ മണ്ഡലപൂജ നടക്കും. ഉച്ചക്ക് 12.30നും ഒന്നിനും മധ്യേയുള്ള മീനം രാശിയില്‍ കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മികത്വത്തിലാണ് മണ്ഡലപൂജ. തുടര്‍ന്ന് ഉച്ച പൂജക്കുശേഷം അടക്കുന്ന നട മൂന്നുമണിയോടെ തുറക്കും. വൈകുന്നേരം് ആറരക്ക് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. രാത്രി 10ന് ഹരിവരാസനം പാടി നട അടക്കുന്നതോടെ 41 ദിവസം നീണ്ട മണ്ഡലകാല മഹോത്സവത്തിന് സമാപനമാകും. മകരവിളക്ക് ഉത്സവത്തിന് ഈമാസം 30ന് വൈകീട്ട് അഞ്ചിന് നട തുറക്കും. മകരവിളക്ക് ജനുവരി 14നാണ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (22 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (35 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (44 minutes ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (59 minutes ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (2 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends