പാര്‍ട്ടി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും.... ഇ പി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെയാണ് യോഗം ചേരുന്നത്

ഇ പി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്.
ഇപി ജയരാജനെതിരെ അന്വേഷണം സംസ്ഥാനത്ത് തീരുമാനിക്കാം എന്ന് കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ വിഷയങ്ങളില്‍ കാര്യമായ ചര്‍ച്ച പൊളിറ്റ് ബ്യൂറോയിലുണ്ടാവാനിടയില്ല. അന്വേഷണത്തോട് യോജിപ്പെന്ന സൂചനയാണ് കേന്ദ്രനേതൃത്വം നല്‍കുന്നത്.
വിവാദം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. അന്വേഷണം വേണോയെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടും നിര്‍ണ്ണായകമായേക്കും.
പ്രശ്‌നം പരിശോധിക്കാനായി സംസ്ഥാനനേതൃത്വത്തിനു നിര്‍ദേശം നല്‍കാനാണ് സാധ്യത. പി. ജയരാജന്‍ ഇതുവരെ പരാതി എഴുതിനല്‍കിയിട്ടില്ല. അതിനാല്‍, രേഖാമൂലം വരുന്നമുറയ്ക്ക് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചയ്‌ക്കെടുക്കാമെന്ന നിലപാടിലാണ് നേതൃത്വം.
മുന്‍കൂട്ടി നിശ്ചയിച്ച പി.ബി.യുടെ അജന്‍ഡയില്‍ സംഘടനാ വിഷയങ്ങളില്ല. എന്നാല്‍, സംസ്ഥാനസമിതി അംഗീകരിച്ച തെറ്റുതിരുത്തല്‍രേഖയും അതിന്റെ ചര്‍ച്ചയില്‍ പി. ജയരാജന്‍ ഉന്നയിച്ച ആരോപണവും സെക്രട്ടറി എം.വി. ഗോവിന്ദന് പി.ബി.യില്‍ വിശദീകരിക്കേണ്ടി വന്നേക്കും. കേരളത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനാവും പി.ബി. നിര്‍ദേശിക്കുക. അതനുസരിച്ച്, സംസ്ഥാനസെക്രട്ടേറിയറ്റിന്റെ മേല്‍നോട്ടത്തില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സി.സി.ക്കു നല്‍കണം. അവിടെ ചര്‍ച്ചചെയ്തുമാത്രമേ പരാതിയില്‍ നടപടി തീരുമാനിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha


























