രാത്രി ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഓൺലൈൻ മൊബൈൽ ഫോൺ ബിസിനസ് നടത്തിയിരുന്ന യുവാവ് മരിച്ചു;ബൈക്ക് ഓടിച്ചിരുന്നയാൾക്ക് പരിക്കേറ്റു

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആർപ്പൂക്കര വില്ലൂന്നി മാമ്പറ വീട്ടിൽ സാബു എം.ജോസഫിന്റെ മകൻ ജോർജുകുട്ടി മാത്യു (22) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അയ്മനം സ്വദേശി ഗോപുവിന് പരിക്കേറ്റു. രാത്രി 8.30 ഓടെ മാങ്ങാനം മക്രോണിയിലാണ് അപകടം.
ഓൺലൈൻ മൊബൈൽ ഫോൺ ബിസിനസാണ് ജോർജുകുട്ടിയ്ക്ക്. കളക്ഷൻ തുക വാങ്ങുന്നതിനായി മാങ്ങാനത്തേയ്ക്ക് പോകുകയായിരുന്നു ഇരുവരും. കഞ്ഞിക്കുഴി ഭാഗത്ത് നിന്നും വന്ന ഗൂർഘാ ജീപ്പ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് പിന്നിലിരുന്ന ജോർജുകുട്ടി റോഡിലേക്ക് തെറിച്ചു വീണു. ഇരുവരെയും കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 9.30 ഓടെ ജോർജുകുട്ടി മരിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ജോർജുകുട്ടിയുടെ മാതാവ്: ജാൻസി. സഹോദരൻ: സരുൺ. സംസ്‌കാരം നടത്തി.
https://www.facebook.com/Malayalivartha


























