സ്‌കൂള്‍ കലോത്സവ മത്സരങ്ങളില്‍ അടക്കം സംഘടനത്തിലെ പോരായ്മ മൂലം മത്സരാര്‍ത്ഥികള്‍ക്ക് അപകടം സംഭവിച്ചാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് സംഘാടകര്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി

സ്‌കൂള്‍ കലോത്സവ മത്സരങ്ങളില്‍ അടക്കം സംഘടനത്തിലെ പോരായ്മ മൂലം മത്സരാര്‍ത്ഥികള്‍ക്ക് അപകടം സംഭവിച്ചാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് സംഘാടകര്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി.
ബാലനീതി നിയമ പ്രകാരമാകും ശിക്ഷാ നടപടികള്‍. സ്റ്റേജിലെ പിഴവ് കാരണം മത്സരത്തിനിടയില്‍ വീണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം നഷ്ടമായ വിദ്യാര്‍ത്ഥിനിയുടെ ഹര്‍ജിയില്‍ ആണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.
ജില്ലാ അപ്പീല്‍ കമ്മിറ്റിക്ക് മുന്നില്‍ മത്സരാര്‍ത്ഥികള്‍ അപ്പീല്‍ നല്‍കിയെങ്കിലും അവ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരുടെ അപ്പീലുകള്‍ തള്ളിയ തീരുമാനം അപ്പീല്‍ കമ്മിറ്റി പുനപരിശോധിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
അഞ്ച് ദിവസത്തിനുള്ളില്‍ തീര്‍പ്പ് ഉണ്ടാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലാ കലോത്സവങ്ങളിലെ മത്സരാര്‍ത്ഥികളാണ് വിവിധ ഹര്‍ജികളുമായി ഹൈക്കോടതിയെ സമീപിച്ചത്.
"
https://www.facebook.com/Malayalivartha


























