Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

സല്യൂട്ടോടെ യാത്രാമൊഴി നൽകി ഭാര്യയും ഒരുവയസുള്ള മകനും; തൻവികിന്റെ ഒന്നാം പിറന്നാൾ ഗംഭീരമാക്കി മടങ്ങിയത് മരണത്തിലേക്ക്; അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

27 DECEMBER 2022 08:09 AM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

സിക്കിമിൽ ട്രക്ക് കൊക്കയിലേക്കു വീണു മരിച്ച സൈനികൻ വൈശാഖിന്റെ സംസ്‌കാരച്ചടങ്ങിൽ ഭാര്യ ഗീതയും മകൻ ഒരു വയസുകാരൻ തൻവിക്കും സല്യൂട്ട് ചെയ്തു. പ്രിയപ്പെട്ടവനുള്ള അവസാന യാത്രാമൊഴി കണ്ടു നിന്നവരെല്ലാം പൊട്ടിക്കരയിച്ചു . മാത്തൂർ ചെങ്ങണിയൂർക്കാവ് പുത്തൻവീട്ടിൽ സഹദേവന്റെയും വിജയകുമാരിയുടെയും മകൻ വൈശാഖിന്റെ (27) മൃതദേഹം 25നു രാത്രി ഒൻപതരയോടെയാണു വീട്ടിലെത്തിച്ചത്. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എം.ബി.രാജേഷും ജില്ലാ കലക്ടർക്കു വേണ്ടി എഡിഎം കെ.മണികണ്ഠനും വാളയാർ അതിർത്തിയിൽ ആദരാഞ്ജലി അർപ്പിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി കെ. കൃഷ്ണൻകുട്ടി പുഷ്പചക്രമർപ്പിച്ചു.

ഇന്നലെ രാവിലെ സൈനിക വാഹനത്തിൽ മാത്തൂർ ചുങ്കമന്ദം എയുപി സ്‌കൂളിൽ പൊതുദർശനത്തിനു ശേഷം തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയാക്കിയത് . വൈകിട്ട് സ്പീക്കർ എൻ.എം.ഷംസീർ വൈശാഖിന്റെ വസതിയിലെത്തി.

വൈശാഖിന് യാത്രയയപ്പ് നൽകാനെത്തുമ്പോൾ മകൻ തൻവിക് അലറിക്കരഞ്ഞു.ഭർത്താവിന്റെ ചേതനയറ്റ ശരീരം നോക്കിക്കരയുന്ന ഭാര്യയെയും മകനെയും മാതാപിതാക്കളെയും ആശ്വപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും നിറകണ്ണുകളോടെ നോക്കി നിന്നു .

വൈശാഖിന്റെ വലിയ ആഗ്രഹമായിരുന്നു തൻവികിന്റെ ഒന്നാം പിറന്നാൾ നന്നായി ആഘോഷിക്കണമെന്ന്. മകന്റെ പിറന്നാൾ ആഘോഷമാക്കണമെന്ന് വൈശാഖ് നാട്ടിൽ വിളിക്കുമ്പോഴൊക്കെ കൂട്ടുകാരോടും ബന്ധുക്കളോടുമൊക്കെ പറയും. അങ്ങനെ കഴിഞ്ഞ ജൂലൈ 25ന് ആഘോഷമായി തൻവികിന്റെ ആദ്യ പിറന്നാൾ കൊണ്ടാടി.ഈ ആഗ്രഹവും പൂർത്തിയാക്കിയാണ് വൈശാഖ് മടങ്ങിയത് മരണത്തിലേക്ക്.

23 നാണ് വടക്കൻ സിക്കിമിലെ സേമയിൽ സൈനിക ട്രക്ക് നിയന്ത്രണം തെറ്റി താഴ്ചയിലേക്കു മറിഞ്ഞ് വൈശാഖ് ഉൾപ്പെടെ 16 പേരാണ് മരിച്ചത്. രണ്ടരമാസം മുൻപു പഞ്ചാബിൽ നിന്നു സിക്കിമിലേക്കു സ്ഥലംമാറ്റം കിട്ടിയപ്പോഴാണു വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. പഞ്ചാബിൽ നിന്നു കുടുംബത്തോടൊപ്പം നാട്ടിലെത്തിയ വൈശാഖ് മകന്റെ ഒന്നാം പിറന്നാളും ഓണവും ആഘോഷിച്ച ശേഷമാണ് മടങ്ങിയത്.

പ്രിയ ജവാന് വിടചൊല്ലാൻ നേതാക്കളും നാട്ടുകാരും സുഹൃത്തുകളും അടക്കം ആയിരങ്ങൾ എത്തി. സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി പി.സുനിൽ ദാസ്, എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ.ഡി.പ്രസേനൻ, പി.പി.സുമാേദ്, കെ.ശാന്തകുമാരി, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, മുതിർന്ന കോൺഗ്രസ് നേതാവ് വി.എസ്.വിജയരാഘവൻ, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു, ബിജെപി ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസ്, എൻസിപി ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ.എൻ.അനുരാഗ്, സിഐടിയു, സേവാഭാരതി തുടങ്ങിയ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതാക്കൾ, പ്രവർത്തകർ തുടങ്ങിയവർ പുഷ്പചക്രമർപ്പിച്ചു.

ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, ഡിവൈഎസ്പിമാരായ ആർ.അശോകൻ, എം.കൃഷ്ണൻ, സിഐമാരായ ആർ.രജീഷ്, എസ്.അരുൺ പ്രസാദ്, സിക്കിമിലെ 221 ആർട്ടിലറി ഫീൽഡ് റെജിമെന്റിലെ സുബേദാർ പി.ചന്ദ്രൻ, ഹവിൽദാർ പി.പ്രവീൺ, മദ്രാസ് ആർമി ലഫ്.കേണൽ ചന്ദനു, മധുക്കര 35 റെജിമെന്റ് ഉദ്യോഗസ്ഥർ, പാലക്കാട് സൈനിക കൂട്ടായ്മ, പിഎസ്എസ്കെ പ്രതിനിധികൾ എന്നിവരും നാട്ടിലെ ഒട്ടേറെ സംഘടനകൾ, ക്ലബ്ബുകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെയും പ്രതിനിധികൾ അന്തിമാേപചാരമർപ്പിച്ചു. എയർഫോഴ്സ് അസോസിയേഷൻ പാലക്കാട് ചാപ്റ്റർ പുഷ്പ ചക്രമർപ്പിച്ച് അന്തിമോപചാരം അർപ്പിച്ചു. ചാപ്റ്റർ വൈസ് പ്രസിഡന്റ് എൻ.കൃഷ്കുമാർ, ട്രഷറർ ടി.പി.ഹരിദാസ്, പ്രസന്നകുമാർ, ഉണ്ണി മാത്തൂർ, ശിവദാസൻ എന്നിവർ സന്നിഹിതരായി.

വെള്ളിയാഴ്‌ച്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ചാത്തേനിൽ നിന്ന് താങ്കുവിലേക്ക് പോയ മൂന്ന് സൈനിക ട്രക്കുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. ഇരുപത് സൈനികരാണ് ഇതിൽ ഉണ്ടായിരുന്നത്. കുത്തനെയുള്ള ഇറക്കത്തിൽ കൊടും വളവ് തിരിയുമ്പോൾ ട്രക്ക് റോഡിൽ നിന്ന് തെന്നി മലയിടുക്കിൽ 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ട്രക്ക് പൂർണമായി തകർന്നു. അപകടസ്ഥലത്ത് നിന്ന് പുറത്തെടുത്ത മൃതദേഹങ്ങൾ ഗാങ്‌ടോക്കിലെ എസ്.ടി.എൻ.എം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈശാഖ് ഉൾപ്പെടെ 16 സൈനികരാണ് മരണമടഞ്ഞത്. 221 കരസേന റെജിമെന്റിൽ നായിക്ക് ആണ് വൈശാഖ്. 2015 ലാണ് വൈശാഖ് സേനയുടെ ഭാഗമാകുന്നത്. കൂലിപ്പണിക്കാരനായ അച്ഛൻ സഹദേവനും അമ്മ വിജിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വൈശാഖ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (11 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (23 minutes ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (34 minutes ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (39 minutes ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (1 hour ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (1 hour ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (9 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (12 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (12 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (12 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (13 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (13 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (13 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (14 hours ago)

Malayali Vartha Recommends